
അരളിപ്പൂക്കൾ വീണ് കിടക്കുന്ന ചെങ്കൽ പാതയിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഗൗരിയുടെ മനസ് വിങ്ങിപ്പൊട്ടുകയായി രുന്നു . അമ്പലപ്പറമ്പിൽ തലയുയർത്തി നിൽക്കുന്ന അരയാലിനെ തഴുകി വന്ന കാറ്റിന് പോലും ആ വിങ്ങൽ തണുപ്പിക്കാനായില്ല.
" ഒന്നാലോചിച്ചാ മോളെ മാത്രം കുറ്റം പറയാൻ വയ്യ ,അവളെ ഇത്രേം വഷളാക്കി യതില് തനിക്കും നല്ല പങ്കുണ്ട്. പക്ഷെ ഇവളിപ്പൊ ലേശം പരിധി വിട്ട് പോയോന്നാ ".
അനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസിക സംഘർഷത്തിന്റെ ആധിക്യം വളരെ കുറഞ്ഞ ദിനങ്ങൾ കൊണ്ട് തന്നെ അവളെ ഒരു വൃദ്ധയാക്കിയിരുന്നു. ഒരല്ലലും അറിയിക്കാ തെയാ ലച്ചൂനെ വളർത്തിയത് .അവൾക്ക് വേണ്ടി പലപ്പോഴും ഉണ്യേട്ടന്റെ അടുത്ത് പോലും കള്ളങ്ങൾ പറയേണ്ടി വന്നിട്ടുണ്ട് . എന്നിട്ടിപ്പൊ ഇത്രേം കാലം കൈക്കുമ്പിളിൽ കൊണ്ട് നടന്ന തന്നേം അവൾടച്ഛനേം അവക്ക് വേണ്ടത്രെ. " ഇത്രേം കാലം സാരി ത്തുമ്പീന്ന് മാറാതെ നടന്ന പൊന്നുമോള് തന്നാണോ അവളിപ്പൊ ?രണ്ട് വർഷം മുമ്പ് കണ്ട ഒരുത്തനൊപ്പം ഇറങ്ങി പുറപ്പെട്ടിരിക്ക്യാ
മോക്ക് മെഡിസിന് മെറിറ്റീത്തന്നെ കിട്ടിയ പ്പോ താൻ ലേശമൊന്ന് അഹങ്കരിച്ച് പോയോ? അതിനുള്ള ശിക്ഷയാണോ ഇത് ?
ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുമ്പൊത്ത ന്നെ കണ്ടു പാറിപ്പറന്ന മുടിയും മുഖത്തു നീണ്ടു തുടങ്ങിയ താടിരോമങ്ങളും കുഴിയിലാ ണ്ട കണ്ണുകളുമായി ഒരു കോലം .ഒരിക്കലും ഉണ്യേട്ടനെ ഇങ്ങനെ കണ്ടിട്ടില്ല. "ചത്ത് കെടക്കാണെങ്കിലും ചമഞ്ഞ്കെടക്കണടീ" ന്നാ എപ്പഴും പറയാറ് എന്നിട്ടിപ്പൊ --- .
ലച്ചു വഴക്കിട്ടിറങ്ങിയ നിമിഷം തൊട്ട് ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. കുളിച്ചിട്ടില്ല. ഉറങ്ങീട്ടില്ല .ഒരേയിരിപ്പ് .ഇനിയെന്തേലും അസുഖം വരുത്തോന്നാ പേടി.
ഇടനാഴീ ന്നുള്ള ഫോൺ ശബ്ദം ഗൗരിയെ ചിന്തകളിൽ നിന്ന് തട്ടി മാറ്റി.പോലീസ് സ്റ്റേഷനീന്നാന്നു കേട്ടപ്പൊ അവളൊന്നു ഞെട്ടി . ഉണ്യേട്ടനാണെങ്കീ ഒന്നും അറിയണൂ ണ്ടായിരുന്നില്ല. അത്യാവശ്യമായി സ്റ്റേഷനിലെത്തണമെന്ന് പറഞ്ഞപ്പോ തന്നെ ഉണ്യേട്ടനോട് വിവരം പറഞ്ഞു. എങ്ങനേലും അവിടെത്തി .അകത്ത് കയറിയപ്പൊ തന്നെ കണ്ടു ഒരു കൂട്ടം പെൺകുട്ടികൾ .ലച്ചൂന്റെ പ്രായത്തിലുള്ളവരാ ഏറെയും .അറിയാതെ നെഞ്ചിനകത്തൊരു മിന്നൽപ്പിണർ പാഞ്ഞു
അതാ മുട്ടുകാലിൽ മുഖം അമർത്തി തേങ്ങിക്കരയുന്നത് തന്റെ ലച്ചുവല്ലെ .ഗൗരി ഞെട്ടിവിറച്ചു. അപ്പോഴേക്കും ഉണ്യേട്ടൻ അവളുടടുത്ത് എത്തിയിരുന്നു. അച്ഛനെ കെട്ടിപ്പിടിച്ചവൾ ഉറക്കെ കരയുകയായിരുന്നു.
കുഞ്ഞായിരിക്കുമ്പൊ പാത്രങ്ങൾ കിണറ്റിലെറിഞ്ഞതിന് താനവളെ ചെറുതാ യൊന്ന് തല്ലി.അന്ന് ഉണ്യേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞ തന്റെ പൊന്ന് മോള് തന്നാ അവളിപ്പഴുംന്ന് തോന്നി ഗൗരിക്ക്.
" എസ്.ഐ സാറിനെ കണ്ടേ പോകാവൂ "ന്ന് പോലീസുകാർ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ കണ്ടപ്പോഴാ വിവരങ്ങളറി ഞ്ഞത്.ലച്ചുനോട് ചങ്ങാത്തം കൂടിയ ചെറുക്കൻ ഏതോ പെൺവാണിഭ സംഘത്തിന്റെ ഏജന്റായിരുന്നൂത്രെ. അവരുടെ സങ്കേതം തിരിച്ചറിഞ്ഞ പോലീസ് വേഷം മാറി അവിടെയെത്തിയ സമയം തന്നാ
ലച്ചൂനേം കൂട്ടി അവനവിടെ എത്തിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോ കിട്ടിയ വിവരത്തിനനുസരിച്ചാവീട്ടിൽ വിളിച്ചത്.
വലിയൊരാഘാതമായിരുന്നുവെങ്കിലും മോളെ തിരിച്ചുകിട്ടിയ സന്തോഷം പറഞ്ഞറിയിക്കാനാവുമായിരുന്നില്ല ഗൗരിക്ക്.
പഴയ ലച്ചുവിനെ തിരിച്ച് കിട്ടാൻ ഒട്ടേറെ പണിപ്പെട്ടു. എങ്കിലും ഇന്നവൾ പൂർണമായും തിരിച്ചറിഞ്ഞിരിക്കുന്നു ,"ഭൂമിയിൽ തനിക്കായി മാത്രം ജീവിക്കുന്ന അച്ഛനെക്കാളും അമ്മയെക്കാളും വലുതായി
മറ്റാരുമില്ലെന്ന് " .
----------------------------------------------------------------------------------------------------ധന്യ ബിപിൻ--------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക