
തുണിക്കടയിൽ നിൽക്കുന്ന സെയിൽസ് ഗേളിനെയാണ് ഞാൻ പ്രണയിക്കുന്നതെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ പരിഹാസം നിറഞ്ഞ മറുപടികളായിരുന്നു.
ഇവളുമാരൊക്കെ പോക്കു കേസ്സാടാ. നീ കാര്യം നടത്തിയിട്ടു വിട്ടുകള. അവളുമാരുടെ ഒരു കൊഞ്ചലും ചിരിയും, ഇരുട്ടു വീണ സമയത്തുള്ള യാത്രകളും.
വർണ്ണങ്ങൾ നിറഞ്ഞ തുണിത്തരങ്ങൾക്കിടയിൽ നിറം മങ്ങിയ വസ്ത്രവും ധരിച്ചു അവൾ നിൽക്കുമ്പോൾ ഒരിക്കൽപ്പോലും ആ മുഖത്തെ ചിരി മാഞ്ഞിരിന്നില്ല.
വൈകും നേരം വരെയുള്ള ജോലി തിരക്കു കൊണ്ടു വാടിത്തളർന്ന മുഖത്തോടെ വരുന്ന അവളെ കരുണയോടെ മാത്രമേ ഞാൻ നോക്കി നിന്നിരിന്നുള്ളു.
ഒരിക്കൽപ്പോലും പ്രണയാർദ്രമായി അവളെന്നോടു സംസാരിച്ചിട്ടില്ല. അതിനു പലപ്പോഴും ഞാനവളോടു ദേഷ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഒരു ചെറു ചിരിയോടെ അവൾ പറയുമായിരുന്നു. പ്രാരാബ്ദ്ധങ്ങൾക്കിടയിൽ പ്രണയിക്കുമ്പോൾ മനസ്സു തുറന്നു സന്തോഷിക്കാൻ കഴിയില്ലെന്ന് .
പലചരക്കു കടയിലെ പറ്റു കാശ്.
അമ്മയുടെ മരുന്നിന്റെ ചിലവ്.
ചിട്ടിയ്ക്ക് കൊടുക്കാനുള്ള കാശ്.
അനിയത്തിയുടെ കോളേജ് ഫീസ്. ഇതൊക്കെയായിരുന്നു അവളുടെ മനസ്സിലെ ചിന്തകൾ.
അമ്മയുടെ മരുന്നിന്റെ ചിലവ്.
ചിട്ടിയ്ക്ക് കൊടുക്കാനുള്ള കാശ്.
അനിയത്തിയുടെ കോളേജ് ഫീസ്. ഇതൊക്കെയായിരുന്നു അവളുടെ മനസ്സിലെ ചിന്തകൾ.
ആ പലചരക്കു കടക്കാരനോടു പറ്റിനു സാധാനം വാങ്ങാൻ പോകുമ്പോൾ അയ്യാളുടെ നോട്ടവും , അർത്ഥം വെച്ചുള്ളൊരു സംസാരവും. അതാണൊരിക്കലും സഹിക്കാൻ കഴിയാത്തത്. ഇതു പറയുമ്പോൾ ദേഷ്യവും സങ്കടവുംക്കൊണ്ടു അവളുടെ മിഴികൾ നിറഞ്ഞിരിന്നു. എന്നാൽപ്പോലും എന്റെ സാമ്പത്തിക സഹായകങ്ങൾ അവൾ സ്നേഹത്തോടെ നിരസിച്ചിരിന്നു.
ഒരിക്കൽപ്പോലും ഒന്നിച്ചൊരു യാത്രയ്ക്കോ, ഒരു കപ്പു കാപ്പി കുടിയ്ക്കാൻപോലും അവൾ വന്നിട്ടില്ല.
ഇനി ആരെങ്കിലും കണ്ടാൽ മതി. അതുമിതും പറഞ്ഞൊപ്പിയ്ക്കാൻ. അല്ലെങ്കിൽത്തന്നെ ഒരു നല്ല ചുരിദാറിടുന്നതു കണ്ടാലോ , നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിയ്ക്കുന്നതു കണ്ടാലോ ഇതിനുള്ള പൈസ ഇവൾക്കെങ്ങനെ കിട്ടിയെന്നു ചിന്തിച്ചു കൂട്ടുന്ന നാട്ടുക്കാരാണ്.
വിവാഹ കാര്യം പറയുമ്പോഴെല്ലാം അവളുടെ മുന്നിൽ അമ്മയും അനിയത്തിയും
ബാധ്യതകളും തെളിഞ്ഞു വരും. അവളെന്ന പ്രതീക്ഷയിൽ ജീവിയ്ക്കുന്ന അവർക്കു വേണ്ടി അവളുടെ സ്വപ്നങ്ങൾ മനസ്സിൽ ത്തന്നെ ഒതുക്കിയിരിന്നു.
ആ മുഖത്തു നിന്നു ഞാനത് വായിച്ചെടുക്കുകയും ചെയ്തിരുന്നു.
ബാധ്യതകളും തെളിഞ്ഞു വരും. അവളെന്ന പ്രതീക്ഷയിൽ ജീവിയ്ക്കുന്ന അവർക്കു വേണ്ടി അവളുടെ സ്വപ്നങ്ങൾ മനസ്സിൽ ത്തന്നെ ഒതുക്കിയിരിന്നു.
ആ മുഖത്തു നിന്നു ഞാനത് വായിച്ചെടുക്കുകയും ചെയ്തിരുന്നു.
അപ്പോഴെല്ലാം അവളുടെ കാതോരം ഞാൻ പറയുമായിരുന്നു.
ഈ പ്രാരാബ്ദ്ധക്കാരിയുടെ ഭർത്താവായാൽ മതിയെന്ന്.
നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഇണയായാൽ മതിയെന്ന്.
നിന്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഇണയായാൽ മതിയെന്ന്.
രചന: ഷെഫി സുബൈർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക