മരിക്കുവോളം മനസ്സിൽ
മറ്റാരോടും പറയാതെ
ഒളിപ്പിച്ചു വെച്ച ചിലതുണ്ടാകും.
മറ്റാരോടും പറയാതെ
ഒളിപ്പിച്ചു വെച്ച ചിലതുണ്ടാകും.
ഒരു കരിമ്പടം പുതപ്പിച്ച്
ചിരിയിലും നിഴലിക്കുന്ന
ശോകഭാവം കണ്ണുകൾക്കു നൽകി
ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന
മൗനനൊമ്പരം പകരുന്നത്.
ചിരിയിലും നിഴലിക്കുന്ന
ശോകഭാവം കണ്ണുകൾക്കു നൽകി
ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന
മൗനനൊമ്പരം പകരുന്നത്.
മരിക്കുംവരേയും ഉയിരെടുക്കുന്ന
ചിന്തകളുമുണ്ട്.
പറഞ്ഞാലും തീരാത്ത കഥകൾ
ബാക്കി വെക്കുന്നത്.
ചിന്തകളുമുണ്ട്.
പറഞ്ഞാലും തീരാത്ത കഥകൾ
ബാക്കി വെക്കുന്നത്.
എല്ലാം കൂട്ടിയൊതുക്കി
ഒരു യാത്ര പോകണം
പ്രിയമായതെല്ലാം വഴിയിലുപേക്ഷിച്ച്
സ്വതന്ത്രനായ് നടന്നകലണം.
ഒരു യാത്ര പോകണം
പ്രിയമായതെല്ലാം വഴിയിലുപേക്ഷിച്ച്
സ്വതന്ത്രനായ് നടന്നകലണം.
ഒരുപാട് കാഴ്ചകളിൽ എല്ലാം
അലിയിപ്പിച്ചു കളഞ്ഞ്
മോക്ഷം തേടണം.
അലിയിപ്പിച്ചു കളഞ്ഞ്
മോക്ഷം തേടണം.
പിടി തരാതെ വഴുതിമാറുന്ന
ജീവിതത്തെ തളച്ചിടാൻ
എവിടെയെങ്കിലും സ്വസ്ഥമായിരുന്ന്
തപസ്സുചെയ്യണം.
ജീവിതത്തെ തളച്ചിടാൻ
എവിടെയെങ്കിലും സ്വസ്ഥമായിരുന്ന്
തപസ്സുചെയ്യണം.
ബഹളങ്ങളിൽ നിന്നകന്ന്,
കാട്ടു കനികൾ ഭക്ഷിച്ച്,
കളകൂജനങ്ങൾ ശ്രവിച്ച്,
തെളിരരുവിയിലെ കുളിരറിഞ്ഞ്,
എന്നെ കണ്ടെത്തണം.
കാട്ടു കനികൾ ഭക്ഷിച്ച്,
കളകൂജനങ്ങൾ ശ്രവിച്ച്,
തെളിരരുവിയിലെ കുളിരറിഞ്ഞ്,
എന്നെ കണ്ടെത്തണം.
നടക്കാത്ത മോഹങ്ങളുടെ
ശവമഞ്ചത്തിൽ വീണ്ടും,
പ്രതീക്ഷകളുടെ
വിത്തുകൾ മുളപ്പിച്ച്.
വെറുതേ മനസ്സിനെ ആശ്വസിപ്പിക്കണം.
ശവമഞ്ചത്തിൽ വീണ്ടും,
പ്രതീക്ഷകളുടെ
വിത്തുകൾ മുളപ്പിച്ച്.
വെറുതേ മനസ്സിനെ ആശ്വസിപ്പിക്കണം.
Babu Thuyyam.
12/12/17.
12/12/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക