നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറയാനാവാതെ പോയ പ്രണയം ..

Image may contain: 1 person, beard

പറയാനാവാതെ പോയ പ്രണയം ..
എനിക്കു തോന്നുന്നു അതിന്റെ ഓർമ്മകൾ നീറുന്നതാണ് ..😥ജീവിതാവസാനം വരെ ..
അങ്ങനെയെഴുതിയൊരു കവിത! ട്യൂൺ ചെയ്ത് റെക്കോഡ് ചെയ്ത് വച്ചിട്ട് കൊല്ലം രണ്ടായി.
കാരണം വീഡിയോ കൂടി വേണമെന്ന് തോന്നിയതിനാൽ.
തൃപ്തികരമായതൊന്നും ഒത്തുവന്നില്ല അത് കൊണ്ട് നീണ്ടു പോകുന്നു ..
ഏതായാലും കവിത നിങ്ങളുടെ അഭിപ്രായത്തിനായ് സമർപ്പിക്കുന്നു എല്ലാ പ്രിയ സുഹൃത്തുക്കളും വായിച്ചു അഭിപ്രായം പറയുമല്ലോ ..
'പറയുവാനാവാതെ'...
പറയുവാനാവാതെ പലവുരു നിന്നെ ഞാൻ
പ്രണയത്തിൻ വഴിയിൽ കാത്തിരുന്നു
ഒരു വേള നീയെന്നെ അറിയുമെന്നാശിച്ചു
ഒരു പാടു നാളായ് കാത്തിരുന്നു.
ഒരുപാട് നാളായ് കാത്തിരുന്നു ..
നിറമേറെ മങ്ങിയ സായന്തനത്തിലും
അരിമുല്ല പൂക്കുമിതെൻവഴിയിൽ..
ഇടവഴിയിൽ പണ്ട് പ്രണയം നിറച്ചൊരാ -
നഖചിത്രമെഴുതിയ മൺചുവരിൽ
നിന്നെ പുണരാൻ കൊതിച്ചൊരാ കല്പടവിൽ..
പറയുവാനാകാതെ പലവുരു നിന്നെ ഞാൻ
പ്രണയത്തിൻ വഴിയിൽ കാത്തിരുന്നു..
ഇടറും മിഴികളാൽ വെറുതേ തിരഞ്ഞുപോയ്
നിറയൗവനത്തിൻ നിഴൽപാടുകൾ
വിറകൊള്ളുമാ പൂർവസ്‌മൃതികളിലൂടൊന്ന്
ഇട കലർന്നൊഴുകാൻ കൊതിച്ചു പോയി
എന്റെ പ്രണയം പറയാൻ കൊതിച്ചു പോയി..
പറയുവാനാകാതെ പലവുരു നിന്നെ ഞാൻ
പ്രണയത്തിൻ വഴിയിൽ കാത്തിരുന്നു..
പ്രണയത്തിൻ... വഴിയിൽ കാത്തിരുന്നു..

By: Viju Kannapuram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot