
ഒന്നിരിക്കാമൊരൽപ്പം നമു,ക്കിരുൾ -
കൊത്തി സന്ധ്യ മരിച്ചുവീഴും വരെ
ചേർന്നു കാണാം പകൽജഡം രാത്രി വ -
ന്നീയിരുട്ടിൽക്കിടത്തി വെക്കും വരെ..
കണ്ണിൽ നിന്നും കടലിലേക്കോർമകൾ
ചോർന്നൊലിച്ചു ലയിച്ചsങ്ങും വരെ..
മൗനഭാരം കനത്തു വീർത്തുള്ളിലെ -
നോവു പൊട്ടിയടർന്നു പോകും വരെ
മഞ്ഞുവീണു വിറങ്ങലിച്ചങ്ങിനെ
നമ്മൾ വീണ്ടും മറന്നു പോകും വരെ
അന്ധസ്വപ്നത്തിരയിൽ പരസ്പരം
നീന്തി നീന്തി നാമൊറ്റപ്പെടും വരെ..
കൊത്തി സന്ധ്യ മരിച്ചുവീഴും വരെ
ചേർന്നു കാണാം പകൽജഡം രാത്രി വ -
ന്നീയിരുട്ടിൽക്കിടത്തി വെക്കും വരെ..
കണ്ണിൽ നിന്നും കടലിലേക്കോർമകൾ
ചോർന്നൊലിച്ചു ലയിച്ചsങ്ങും വരെ..
മൗനഭാരം കനത്തു വീർത്തുള്ളിലെ -
നോവു പൊട്ടിയടർന്നു പോകും വരെ
മഞ്ഞുവീണു വിറങ്ങലിച്ചങ്ങിനെ
നമ്മൾ വീണ്ടും മറന്നു പോകും വരെ
അന്ധസ്വപ്നത്തിരയിൽ പരസ്പരം
നീന്തി നീന്തി നാമൊറ്റപ്പെടും വരെ..
ശ്രീനിവാസൻ തൂണേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക