നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കവിത സ്വാർത്ഥത(എൻ്റേത്)Image may contain: 1 person, closeup

നിനക്കുഞാനാരായിരുന്നു ചൊല്ലൂ...
നിനക്കുഞാനാരായിരുന്നു....
കുളിരു നൽകും തൂമഞ്ഞിൻപുതപ്പോ...
ദാഹം തീർക്കും കാട്ടരുവിയോ...
ചൂടുതിർക്കും പ്രഭാതരശ്മിയോ..
എന്നെനീയറിഞ്ഞീലയെപ്പൊഴും...
തലോടിയില്ല...നീ...ചേർത്തണച്ചീല...
നിൻ തലോടലെൻ കരുത്തെന്നറിഞ്ഞിട്ടും...
ജന്മങ്ങൾ നിൻ്റെ കാൽകീഴിൽ വെച്ചിട്ടും....
എന്നെ നീയറിഞ്ഞീലയെപ്പൊഴും....
ആ വിരൽത്തുമ്പെങ്കിലുമേകലവ്യനെപ്പോൽ
തരുമോ നീ ...
മോഹിക്കുന്നു...പാടില്ലെന്നറിഞ്ഞിട്ടും.
പ്രണയം പഠിപ്പിച്ചയീയെനിക്കായ്...
തരുമോ...മടിയാതെ...
വിരൽത്തുമ്പൊന്ന്....
എന്നേക്കുമായെൻ
തിരുനെറ്റിയിൽ സൂര്യനായ്....
ചേർത്തുവെച്ചീടുവാൻ
------------------------
NB:
(ഏത് സങ്കടക്കടൽ താണ്ടാനുമാകുമാ വിരലിൻ തൂവൽ സ്പർശമേറ്റാൽ)
12.12.2017
Sreeja Jayachandran

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot