Slider

എന്റെഓപ്പോൾ ഭാഗം - 8

0


എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക


പിറ്റേ ദിവസം രാവിലെ തന്നെ ജെറോം തിരുവില്വാമലക്ക് തിരിച്ചു. മിഥുൻ ഓപ്പോളിന്റെ മുറിയൊക്കെ വൃത്തിയാക്കി വെച്ചിട്ടുണ്ടായിരുന്നു.
ജെറോം മുറിയിൽ കയറി ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് പുറത്തിറങ്ങി.
"മിഥുൻ വരൂ നമുക്കൊന്ന് നിന്റെ തൊടിയിലൂടെ ഒന്ന് നടക്കാം, കുറേ ആയി ഇങ്ങനെ നടന്നിട്ട്"
എന്നാ വാടാ പോകാം.
ചക്കരമാവിന്റെ ചുവട്ടിലൂടെ അവർ നടന്നു . ചക്കര മാവ് കാണുമ്പോഴൊക്കെ മിഥുൻ വല്ലാതാവും , ഓപ്പോൾ മനസ്സിലേക്കോടിയെത്തും.
കുറച്ച് നടന്നപ്പോൾ ജെറോം ചോദിച്ചു. "എടാ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം"
എന്തിനാടാ ഒരു മുഖവുര..നീ ചോദിക്ക്
"നിന്റെ അച്ഛനും അമ്മയും , അവർ സ്നേഹത്തോടെയാണോ അവിടെ കഴിയുന്നത്?"
പെട്ടെന്നുള്ള ജെറോമിന്റെ ചോദ്യം മിഥുനെ തെല്ലൊന്നമ്പരപ്പിച്ചു, എങ്കിലും അവൻ പറഞ്ഞു.
"ജെറോം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് , എനിക്ക് മൂന്ന് വയസുള്ളപ്പോൾ അവർ നാട് കടന്നതാണ്. പിന്നെ ഓരോ വർഷവും വരുമ്പോൾ കാണുന്നതല്ലാതെ , അല്ലെങ്കിൽ ഇടക്ക് വിളിക്കുമ്പോൾ സംസാരിക്കുന്നതല്ലാതെ എന്റെ അച്ഛനേയും അമ്മയേയും കുറിച്ചെനിക്ക് കൂടുതൽ പറയാനാവില്ല.
എന്നാൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അച്ഛനും അമ്മയും ഇവിടെ വരുമ്പോഴും പല കാര്യങ്ങളെ ചൊല്ലി തർക്കിക്കുന്നതും വഴക്കടിക്കുന്നതും. വളർന്ന് വലുതായപ്പോൾ അവരുടെ ദാമ്പത്യത്തിൽ വലിയൊരു വിള്ളൽ വീണിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഇപ്പോഴും ഒരുമിച്ചുണ്ടെന്നുള്ളതാണ് എന്നെ അതിശയിപ്പിക്കുന്നത്.
എന്താടാ ഇങ്ങനൊരു ചോദ്യത്തിനൊരു പ്രസക്തി, നീ വെറുതെ ചോദിച്ചതാണോ അതോ നിന്റെ അന്യോഷണ ഭാഗമാണോ?"
"മിഥുൻ, എന്റെ മനസ്സിൽ ചില സംശയങ്ങൾ നീ തന്ന ആൽബം മറിച്ച് നോക്കിയപ്പോൾ തോന്നിയിരുന്നു. അത് കൊണ്ടാണ് ചോദിച്ചത്. ഇത് അന്യോഷണമായി ബന്ധമുണ്ടോ എന്നറിയില്ല എങ്കിലും ആ വഴിക്കൊന്ന് പോകണമെന്നൊരു തോന്നൽ."
നീ എന്താണ് ആ ആൽബത്തിൽ കണ്ടത് , മിഥുൻ ആകാംഷയോടെ ചോദിച്ചു.
"അത് , ഞാൻ പറയാം"
ജെറോം ബാഗിൽ നിന്ന് ആ ചിത്രങ്ങൾ പുറത്തെടുത്ത് മിഥുനെ കാണിച്ചിട്ട് ചോദിച്ചു " നിനക്ക് ഈ ചിത്രങ്ങൾ കണ്ടിട്ടട്ടെന്ത് തോന്നുന്നു?"
ഇത് അച്ഛനുമമ്മയും ഞങ്ങളും , മിഥുൻ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.
"നീ പറഞ്ഞത് നേരാ , എന്നാൽ നീ ഒന്നുകൂടി സൂക്ഷിച്ച് നോക്ക് ?"
ജെറോം ഞാനിത് വർഷങ്ങളായി കാണുന്നതല്ലേ , സൂക്ഷ്മനോട്ടം എന്തിനാണ്?
"എടാ, ഞാൻ പറഞ്ഞില്ലേ , നീയൊന്ന് നോക്ക്"
മിഥുൻ നോക്കി, എന്നിട്ട് പറഞ്ഞു , എനിക്കൊന്നും മനസ്സിലാകുന്നില്ല.
"എടാ ഇന്റലിജൻസ് ഓഫീസറെ, നിന്റെ ബുദ്ധിയൊക്കെ പോയോ... എടാ നീ നിന്റെ അച്ഛന്റെ മുഖത്തേക്ക് നോക്ക്, നിന്റെ ഒപ്പമുള്ള മുഖവും ഓപ്പോളിന്റെ ഒപ്പമുള്ള മുഖവും?"
അപ്പോഴാണ് മിഥുൻ ശ്രദ്ധിക്കുന്നത്. ജെറോം ചിന്തിച്ചതും മനഃശാസ്ത്രജ്ഞ സേറ ഐസക്കിനെ കാണാൻ പോയതും മറ്റും വിവരിച്ച് പറഞ്ഞു.
എന്നിട്ട് അവൻ ചോദിക്കാനുദ്ദേശിച്ച പ്രധാനപ്പെട്ട ചോദ്യം മിഥുനോട് ചോദിച്ചു.
"എങ്ങനെയായിരുന്നു, അച്ഛൻ ഓപ്പോളിനോട് സംസാരിക്കുമായിരുന്നോ ? ഉണ്ടെങ്കിൽ തന്നെ എങ്ങനെ ആയിരുന്നു? നിനക്ക് ഓർക്കാമോ?"
മിഥുൻ ഒരു നിമിഷം ആലോചിച്ച് നിന്നു എന്നിട്ട് പറഞ്ഞു. "
"എന്റെ ഓർമ്മ വെച്ച കാലം മുതൽ ഞാൻ കാണുന്നതാ. അന്നൊക്കെ അച്ഛൻ വന്നാൽ കൂടുതലും എന്റെയൊപ്പമായിരുന്നു ഇരുന്നിരുന്നത്. ഓപ്പോളിനോട് വല്ലപ്പോഴും മാത്രം സംസാരിച്ചിരുന്നു. എന്നെ എപ്പോഴും കെട്ടിപ്പിടിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ ഓപ്പോളിനെ ഇത് വരെ അച്ഛൻ ഉമ്മവെയ്ക്കുന്നതും കൈ പിടിച്ച് നടക്കുന്നതും ഞാൻ കണ്ടിട്ടില്ല. എനിക്കന്ന് ഒന്നും തോന്നിയില്ല.
ഒരു ദിവസം എന്നെയും കൂട്ടി അച്ഛൻ പുറത്തേക്ക് പോകുമ്പോൾ .....
മിഥുന്റെ മനസ്സ് വർഷങ്ങൾക്ക് പിന്നിലേക്ക് പോയി....
......................................
"ദിവ്യ ഞാൻ പുറത്തൊന്ന് പോയിട്ട് വരാം , ഉണ്ണിയേം കൂട്ടണ് ണ്ട് ഒപ്പം" ഭൈരവൻ വിളിച്ച് പറഞ്ഞു.
"ഓ , ഊണ് തയ്യാറാവുമ്പോഴേക്കും ഇങ്ങട് വരണം. കുട്ട്യോൾക്ക് വിശക്കുന്നുണ്ടാവും"
മിഥുന്റെ കയ്യും പിടിച്ച് ഭൈരവൻ പുറത്തേക്ക് നടക്കുമ്പോൾ മീനു ഓടി വന്ന് ചോദിച്ചു.
"അച്ഛാ, ഞാനും വന്നോട്ടെ അച്ഛന്റെയൊപ്പം?"
ഭൈരവൻ തിരിഞ്ഞൊന്ന് അവളെ സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു. "പെങ്കുട്ട്യോള് വരണ്ട , അകത്തേക്ക് പൊക്കോളൂ"
ഇങ്ങനെ ഓരോ പ്രാവശ്യവും ഓപ്പോളേ എങ്ങും കൊണ്ട് പോകാറില്ല. ഓപ്പോൾ അമ്മയുടെ അടുത്ത് സങ്കടം പറയും ....
"അമ്മേ , എന്നെ എന്താ അച്ഛൻ എങ്ങോട്ടും കൊണ്ടോവാതത്തെ?"
"അത് മോളെ , ഇല്ലത്തെ പെൺകുട്ട്യോള് പുറത്തിറങ്ങരുതെന്ന ചിന്താ ഗതിക്കാരനാ അച്ഛൻ"
"എന്നോട് അച്ഛൻ മിണ്ടുകയും ചെയ്യാറില്ല, ഉണ്ണിയെ എപ്പോഴും കൂടെ കൂട്ടും, എന്നെ അച്ഛന് ഇഷ്ടല്ല്യാലെ ?
"അങ്ങനെയല്ല മോളെ, അച്ഛന് മനസ്സിൽ സ്നേഹോണ്ട് , എന്നാൽ അത് പ്രകടിപ്പിക്കാറില്ല്യ"
"അപ്പൊ അച്ഛൻ ഉണ്ണ്യേ കളിപ്പിക്കുന്നതോ , താലോലിക്കുന്നതോ, ചിരിക്കുന്നതോ ? അമ്മ അച്ഛനെ ന്യായികരിക്കണ്ട. എന്നോട് അച്ഛന് ഇഷ്ടല്ല്യ"
...................
"ഓപ്പോൾ അച്ഛന്റെ ഐ അവഗണന കണ്ട് കരയുമായിരുന്നു. പാവം എന്റെ ഓപ്പോൾ
"അന്ന് അമ്മ എന്തൊക്കെയോ ഞങ്ങളിൽ നിന്ന് ഒളിക്കുന്നത് പോലെ തോന്നിയിരുന്നു. പിഞ്ച് മനസ്സായത് കൊണ്ട് ഒന്നും ഗ്രഹിക്കാൻ പറ്റിയില്ല"
അപ്പോൾ, അച്ഛനും ഓപ്പോളും തമ്മിൽ അങ്ങനെ സംസാരിക്കാറുണ്ടായിരുന്നില്ല, അല്ലേ?
"അതെ ജെറോം"
"അപ്പോൾ എന്റെ ഊഹങ്ങൾ തെറ്റിയില്ല , അച്ഛന് ഓപ്പോളിനെ ഇഷ്ടമായിരുന്നില്ല. ആ ഫോട്ടോയിലെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടത്"
"ഇതാണ് മിഥുൻ, ഫോട്ടോയിൽ ഞാൻ കണ്ടതും ഊഹിച്ചതും സംസാരിച്ചതും"
ജെറോം നീ പറഞ്ഞ് വരുന്നത് ?
ഒന്നുമായില്ല, മിഥുൻ ഇത് വെറുമൊരു കണ്ടെത്തൽ മാത്രം. ഫോട്ടോയിൽ കണ്ട മുഖ ഭാവ വിത്യാസം ഞാൻ ഊഹിച്ച പോലെ ശരിയാണോ എന്ന് കണ്ടെത്തുക മാത്രം. ഇതിന് ഓപ്പോളിന്റെ മരണവുമായി ഒരു ബന്ധവുമില്ല. ജെറോം പറഞ്ഞു.
എങ്കിലും മിഥുനൊരു സംശയം എവിടെയോ കടന്ന് കൂടി, അവൻ പോയപ്പോൾ മിഥുൻ ചിന്തിച്ചു.
ജെറോം വെറുമൊരു തമാശക്ക് ഈ കാര്യം അന്യോഷിക്കില്ല. അവൻ ബുദ്ധിമാനായ ഒരു കുറ്റാന്യോഷക നോവലെഴുത്ത്കാരനാണ്. എന്താവും ജെറോമിന്റെ മനസ്സിൽ . മിഥുൻ ആകെ പരവശനായി.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo