Slider

എന്റെഓപ്പോൾ ഭാഗം - 7

0


എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

"എനിക്കങ്ങോട്ട്‌ മനസ്സിലാവുന്നില്ല ഇച്ചായാ" ആനി ആശങ്കയോടെ പറഞ്ഞു.
ഞാൻ പറയാം. നീയീ ചിത്രം കണ്ടോ, മിഥുന്റേയും അവ'ന്റെ ഒപ്പോളിന്റേയും ചിത്രങ്ങൾ. ഒപ്പോൾ മരിക്കുന്നതിന്‌ ഒന്നോ രണ്ടോ വർഷം മുന്നേയെടുത്തത്‌.
"ഓ! അതാണോ പ്രത്യേകത" ആനി ഇടയിൽ കയറി ചോദിച്ചു.
നിന്നോട്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌, തോക്കിൽ കേറി വെടി വെയ്ക്കരുതെന്ന്. ജെറൊം തെല്ല് നീരസത്തോടെ പറഞ്ഞു.
"എന്നാ അച്ചായൻ പറ, ഞാനിനി ഒന്നും മിണ്ടുന്നില്ല"
ജെറോം തുടർന്നു. എടീ അന്നാമ്മേ, ഈ ചിത്രങ്ങളിൽ ഒന്ന് മിഥുനും അവന്റെ അഛൻ ഭൈരവൻ നമ്പൂതിരിയും, മറ്റേതിൽ മീനാക്ഷിയും (ഓപ്പോൾ ) ഭൈരവ മേനോനും. അതായത്‌ അഛൻ ഭൈരവൻ മക്കൾ ഓരോരുത്തരുടെയുമൊപ്പം എടുത്ത ചിത്രങ്ങൾ.
ഈ രണ്ട്‌ ചിത്രങ്ങളും ഒരേ ലൊക്കേഷൻ, ഒരേ ബാക്ക്‌ ഗ്രൗണ്ട്‌. എന്നാൽ മിഥുന്റെയൊപ്പം നിൽക്കുന്ന ഭൈരവ മേനോന്റെ മുഖത്തുള്ള സന്തോഷ ഭാവം മീനുവിന്റെ ചിത്രത്തിൽ കാണുന്നില്ല. ഇഷ്ടമില്ലാത്തൊരാളുടെയൊപ്പം നിർബന്ധിച്ചെടുത്ത പോലെ.
അത്‌ മാത്രമല്ല, മിഥുന്റെ തോളത്തദ്ദേഹം കൈയിട്ട്‌ ഒരു സുഹ്യത്തുക്കളെപ്പോലെ നിൽക്കുന്നു, എന്നാൽ നിമിഷങ്ങൾക്കകമെടുത്ത ഫോട്ടോയിൽ മീനാക്ഷിയുമായി അകന്ന് നിൽക്കുകയും ചെയ്യുന്നു.
ഉറപ്പായിട്ടും ഇതിൽ എന്തോ ഉണ്ട്‌ അന്നാമ്മേ, അവരുടെ അമ്മ ദിവ്യ നമ്പൂതിരി എടുത്തതാവണം ഈ ചിത്രങ്ങൾ.
"അതിപ്പോ മുഖഭാവം ദേഷ്യമാണെന്ന് കരുതി, ഓപ്പോളിന്റെ മരണവുമായി ഇതിനെന്ത് ബന്ധം?" ആനി ആരാഞ്ഞു.
ബന്ധമുണ്ടാവുമോ ഇല്ലയോ അതല്ല വിഷയം, മുന്നോട്ട് പോകാനുള്ള വഴി, അതിനൊരു മാർഗ്ഗദർശ്ശിയായി മുന്നിൽ വരുന്നതെന്താണെന്ന് പ്രവചിക്കാൻ പറ്റില്ലല്ലോ. ഒരു ഡിറ്റക്ടീവ് പല വഴിയിലൂടെ സഞ്ചരിച്ചെന്നിരിക്കും. ചിലപ്പോൾ എല്ലാം പരാജയമായിരിക്കും അല്ലെങ്കിൽ വിജയമായിരിക്കും.
എന്നാൽ ചിലപ്പോൾ എല്ലാ പരാജയപ്പെട്ടെന്ന് കരുതി വെറും നിസ്സാരമെന്ന് ആദ്യമേ കരുതിയ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയാ നിസാരം ചില സംഗതികളായിരിക്കും ചിലത് തെളിയിക്കുവാൻ സഹായകമാവുക. ഒരു പക്ഷേ, ഞാൻ നിന്നോട് പറഞ്ഞ ഈ കാര്യങ്ങൾ വെറുമൊരു സമയ നഷ്ടമായിരിക്കാം
എങ്കിലും, ഇവിടെ എന്റെ അന്യോഷണം മീനാക്ഷിയുമായി അച്ഛൻ ഭൈരവന് എത്രത്തോളം ബന്ധം ഉണ്ടായിരുന്നു എന്നുള്ളതാണ്. ഒരച്ഛനും മോളുമായുള്ള ബന്ധമാണ് ഞാനുദ്ദേശിച്ചത്.
ഒരു മുപ്പത് സെക്കന്റിന്റെ വിത്യാസത്തിൽ ഒരാളുടെ മുഖഭാവം ഇത്രയും പെട്ടെന്ന് മാറണമെങ്കിൽ , അതിൻ്റെ മനഃശാസ്ത്രപരമായ അർത്ഥ വ്യാഖ്യാനം തേടേണ്ടതുണ്ട്.
"ഇച്ചായൻ പറയുന്നത് നേരാണല്ലോ, അപ്പോൾ ബുക്കുകൾ എഴുതിക്കൊണ്ടിരുന്ന എന്റ്റിച്ചായാൻ ശരിക്കുമുള്ള അന്യോഷണം തുടങ്ങി എന്നത് എനിക്കത്ഭുതമാണ്" ആനി അഭിമാനത്തോടെ പറഞ്ഞു.
അന്നാമ്മേ, നിന്റെ ഒരു ചങ്ങാതിയുണ്ടല്ലോ, പള്ളിയിൽ നിന്റെയൊപ്പം ക്വയർ പാടാൻ വരാറുള്ള ആ ബാങ്ക് ഉദ്ദ്യോഗസ്ഥർ ഒരു ഐസക്ക് ചെറിയാൻ , അദ്ദേഹത്തിന്റെ ഭാര്യ സേറ ഐസക്ക് നഗരത്തിലെ അറിയപ്പെടുന്നൊരു സൈക്കോളജിസ്റ്റാണ് , എനിക്കതറിയാം. പുള്ളിക്കാരിയെ ഒന്ന് കാണാൻ പോയാലോ. എന്നിട്ടീ ചിത്രങ്ങളുടെ മനഃശാസ്ത്ര വിശകലനം ആരായാം. ഞാനെഴുതുന്ന പുതിയ നോവലിന്റെ ഒരു ട്വിസ്റ്റിനു വേണ്ടിയാണെന്ന് പറയാം.
"അല്ല , അപ്പൊ ഇച്ചായൻ കാര്യങ്ങൾ ഗൗരവത്തിലെടുക്കാൻ തുടങ്ങി"
അതെ, ആനി. ഈ കാര്യം വിജയിച്ചാൽ, ഒരു വഴിത്തിരിവായിരിക്കാം. എല്ലാം കൊണ്ടും ഇതൊരു മാനുഷിക നന്മയുള്ള അന്യോഷണമാവും. എന്നെക്കൊണ്ട് പറ്റുമോ എന്നറിയില്ല അന്നാമ്മേ. ജെറോം ആശങ്കയും സന്തോഷവും കലർത്തി പറഞ്ഞു.
"എന്തിലും ഏതിലും ആത്മവിശ്വാസം കാണിക്കുന്ന ഇച്ചായൻ , ഈ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാം ശരിയാവുമെന്നേ. ഞാനല്ലേ പറയുന്നത്" ആനി പ്രോത്സാഹനത്തോടെ പറഞ്ഞു.
.....ഇതാണ് ഭർത്താവിന്റെ ആത്മഗതം വായിച്ചറിഞ്ഞ് പിന്താങ്ങുന്ന ഭാര്യ. നിന്നെ കെട്ടിയത് കൊണ്ട് എനിക്കൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്റെ അന്നമ്മക്കൊച്ചേ. ജെറോം ഭാര്യയെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി പറഞ്ഞു....
പിറ്റേ ദിവസം കാലത്ത് പത്ത് മണിക്ക് സേറ ഐസക്കിനെ കാണാനുള്ള സമയവും മറ്റും തരപ്പെടുത്തിയതിനു ശേഷം അവർ കിടന്നു.
രാവിലെ തന്നെ ജെറോം എഴുന്നേറ്റ്, മിഥുനെ വിളിച്ച് , ഇന്ന് ഇല്ലത്തേക്ക് ഇല്ല നാളെ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചു.
കുട്ടികൾ സ്‌കൂളിൽ പോയതിന് ശേഷം ആനിയും ജെറോമും സേറയുടെ ഓഫീസിലേക്ക് തലേ ദിവസം പറഞ്ഞതനുസരിച്ച് തിരിച്ചു. അവർ നഗരത്തിൽ വന്നിട്ട് മൊബൈലിലെടുത്ത ആ ചിത്രങ്ങളുടെ ഓരോരോ പ്രിന്റെടുത്ത് ബാഗിലിട്ടു.
അഞ്ച് മിനുട്ട് വീണ്ടും ഡ്രൈവ് . അവർ സേറയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന വഴിയിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു ഒരു ബോർഡ്
Dr. Sera Issac - MSc, MSW, MPhil, PhD
വളരെ മനോഹരമായ ഒരു കെട്ടിടം അതിലെ രണ്ടാം ഫ്ലോറിലാണ് സേറയുടെ ഓഫീസ്സ്. അവർ മുകളിലേക്ക് കയറിച്ചെന്നു, ആരേയും ആ ഭാഗത്ത് കണ്ടില്ല. എന്നാൽ ഓഫീസ് തുറന്നിട്ടിട്ടുണ്ട്.
ചില്ല് വാതിൽ തുറന്ന് കേറിയപ്പോൾ ഒരു റിസപ്‌ഷൻ പോലെയുള്ള കൗണ്ടറിൽ സുന്ദരിയായൊരു ചെറുപ്പക്കാരി.
ജെറോമിനെ കണ്ടതും, ആ കുട്ടി എഴുനേറ്റ് നിന്ന് ഗ്രീറ്റിംഗ്‌സ് പറഞ്ഞു. എന്നിട്ട് പറഞ്ഞു.
"സാർ ഇന്ന് വരുമെന്ന് മാഡം പറഞ്ഞിരുന്നു. സാറിന്റെ നോവലുകൾ എല്ലാതും വായിക്കാറുണ്ട്. എത്ര മനോഹരമായാണ് ഓരോ കുറ്റവും അതിൽ തെളിയിക്കുന്നത് . സാറിന് സിബിഐ ൽ ഒക്കെ ജോലി ചെയ്യാലോ. അവൾ മിടുക്കോടെ അത്രയും പറഞ്ഞു.
"ഒത്തിരി സ്നേഹം " അവൾക്ക് നേരെ കൈ കൂപ്പി ജെറോം നന്ദി അറിയിച്ചു.
"എന്താ പേര്?"
കാതറിൻ
നല്ല പേര് , തന്റെ ബാഗ് തുറന്ന് താനെഴുതിയ ഒരു ചെറു ബുക്കെടുത്ത് അതിൽ പേരും ഒപ്പുമിട്ട് അവൾക്ക് സമ്മാനിച്ചു.
"ഒത്തിരി നന്ദി സർ , അകത്തേക്ക് ചെന്നോളൂ , മാഡം അവിടുണ്ട്. അവൾ വിനയാതീതയായി പറഞ്ഞു"
മേ വീ കം ഇൻ മേഡം? മറ്റൊരു ചില്ല് വാതിൽ തുറന്ന് ജെറോം ഓഫീസ് മര്യാദ പാലിച്ച്കൊണ്ട് ചോദിച്ചു.
"ഓ പ്ലീസ് കം ഇൻ മിസ്സിസ് ആൻഡ് മിസ്റ്റർ ജെറോം"
ഏകദേശം നാൽപ്പത് നാല്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന സ്ത്രീ. കാണാൻ സുമുഖി, ഭവ്യതയാർന്ന സംസാരം. അകത്തേക്ക് വരൂ എന്ന ആ ഒരൊറ്റ ഭാഷ പ്രയോഗ ഭംഗി മതി മാനസ്സിക പ്രശനമുള്ളവർക്ക് പകുതി ആശ്വാസം ലഭിക്കുവാൻ. വെറുതെയല്ല നഗരത്തിലെ ഏറ്റവും തിരക്കുള്ള മനഃശാസ്ത്രജ്ഞയായി ഈ ചെറു പ്രായത്തിൽ തന്നെ സേറ മാറിയത്. ജെറോം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിന്തിച്ചു.
"How are you Mr.Jerom ?" സേറ തന്നെ തുടക്കമിട്ടു.
I am fine and working on my new novel
Oh thats great. പത്ത് മുതൽ പതിനൊന്ന് വരെ നിങ്ങൾക്ക് വേണ്ടി ഞാൻ ഫ്രീ ആയതാണ്. ആനിയെ എനിക്കറിയാലോ. എന്നാൽ എഴുത്ത്കാരനെയാണ് കാണാൻ കിട്ടാത്തത്.
അപ്പോൾ പറയൂ ജെറോം. എന്താണൊരു കാര്യം സംസാരിക്കുവാനുണ്ടെന്ന് പറഞ്ഞത്?
മേഡം , എന്റെ പുതിയ നോവലിലെ ഒരു അന്യോഷണം എങ്ങും എന്താതെ നിൽക്കുകയാണ്. എന്നാൽ ഒരു ട്വിസ്റ്റ് കിട്ടിയിട്ടുണ്ട്. ഞാൻ എഴുതിയതിൽ വെച്ച് ഏറ്റവും ശ്രമകരമായ ഒരു രീതിയിലാണിത് മുന്നോട്ട് പോകുന്നത്. രണ്ട് ചിത്രങ്ങൾ കാണിക്കാം . ജെറോം ബാഗിൽ നിന്ന് ആ ചിത്രങ്ങളെടുത്ത് സേറക്ക് കൊടുത്തു.
സേറ ആ ചിത്രങ്ങളിലേക്ക് മാറി മാറി നോക്കി. ഒരു മുപ്പത് സെക്കൻഡ് എടുത്ത് കാണും എന്നിട്ട് പറഞ്ഞു. മിസ്റ്റർ ജെറോമിന് വേണ്ടത് ഈ രണ്ട് ചിത്രങ്ങളിലെ മനുഷ്യന്റെ വിത്യസ്ത മുഖ ഭാവത്തിന്റെ കാരണമായിരിക്കും, അല്ലേ?
ഓഹ് മൈ ഗുഡ്നെസ്സ് , എക്‌സാറ്റിലി മേഡം , ദിസ് ഈസ് റിയലി അമേസിങ്! ജെറോം അത്ഭുതം കൂറി പറഞ്ഞു.
"ജെറോം പറയൂ, എന്താണ് ആ നോവലിലെ ട്വിസ്റ്റ്?"
ഒരു പെൺകുട്ടിയുടെ മരണ കാരണം അന്യോഷിക്കുകയാണ്. അപ്പോളാണ് ഈ ചിത്രം കണ്ണിൽ പെട്ടത്. ആ മരണവുമായി ഈ മുഖ ഭാവത്തിനെന്തെങ്കിലും ബന്ധമുണ്ടോ എന്ന എന്റെ ബുദ്ധിയിൽ തോന്നിയൊരു കാര്യം ആധികാരികമായി സ്ഥാപിക്കണമെന്നൊരു ആഗ്രഹം.
"മരിച്ചത് കൂടെ നിൽക്കുന്ന ആ പെൺകുട്ടിയാണോ"?
അതെ മേഡം. കഥയിൽ ആ പെൺകുട്ടിയാണ്. നോവലാണെങ്കിലും ലോജിക് വേണമല്ലോ.
"അത് ശരിയാണ് ജെറോം. ഇതിനെ കുറിച്ച് ഞാൻ പറയാം" സേറ പറഞ്ഞ് തുടങ്ങി
....ഈ ചിത്രങ്ങൾ ഒരു മുപ്പത് സെക്കന്റ് മുതൽ ഒരു മിനുട്ടിനുള്ളിൽ എടുത്തതാവാം. ആ മുപ്പത് സെക്കന്റിനുള്ളിലെ ഒരാളുടെ മുഖത്തെ ഭാവം മനസ്സിലാക്കാനാവാത്ത ഒരു ഭാവത്തിലേക്ക് മാറിയിരിക്കുന്നു എന്നതാണിന്റെ പ്രത്യേകത.
അതിന്റെ കാരണം പലതുമാവാം, എന്നാൽ എന്റെ അനുഭവജ്ഞാനത്തിന്റെ അറിവിൽ ഇതിനൊരു സാരമായ ഒരു അർത്ഥമില്ല. മനുഷ്യന്റെ ഭാവം മാറാൻ അധികം നേരം വേണ്ടാ. ടെൻഷനോ , അല്ലെങ്കിൽ പെട്ടെന്ന് വരുന്ന ബോഡി റീയാക്ഷനോ അങ്ങനെ മറ്റെന്തെങ്കിലുമാവാം. ഇനി മറ്റ് സാധ്യതകൾ ഉണ്ടാവാം.
ഒരു ഫോട്ടോയിലെ റീയാക്ഷൻ വെച്ച് ഒരാളെ ഒരിക്കലും വിലയിരുത്താൻ പറ്റില്ല. ഇത് വെറുമൊരു ഫോട്ടോഗ്രാഫി മാത്രം. ഇനി എന്തേലുമുണ്ടെങ്കിൽ അത് വെറും പത്ത് ശതമാനം മാത്രം ഉണ്ടാവുകയുള്ളു. കഥായായത് കൊണ്ട് ഈ റീയാക്ഷന് ഒരു അർത്ഥം കൊടുത്ത് കൊണ്ട് പോവാം.....
അല്ലെങ്കിൽ, ആ മനുഷ്യനും ഈ പെൺകുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് അന്യോഷിച്ചാലേ പറയാൻ സാധിക്കൂ. ഐ ആം സോറി മിസ്റ്റർ ജെറോം.
ഞാൻ ഈ നിസാര കാര്യത്തിന് വേണ്ടി മേഡത്തിന്റെ സമയം കളഞ്ഞു അല്ലേ .
അയ്യോ ഒരിക്കലും അല്ല ജെറോം. നിങ്ങൾ വന്നതിൽ സന്തോഷമേ ഉള്ളു. ഇനി എന്ത് കാര്യത്തിന് വേണമെങ്കിലും വിളിക്കാം ജെറോമിന്.
താങ്ക് യു മാഡം.
ജെറോമും ആനിയും അവിടുന്നിറങ്ങി.
കാറിൽ പോരുമ്പോൾ , ജെറോമൊന്നും മിണ്ടുന്നില്ല.
എന്താ ഇച്ചായാ മിണ്ടാത്തെ?ചോദിച്ചു ആനി ചോദിച്ചു.
എന്റെ തുടക്കം തന്നെ കുളമാവുകയാണോ അന്നാമ്മേ? ശ്ശേ വേണ്ടായിരുന്നു, ഇത്ര നിസ്സാര കാര്യത്തിന് വേണ്ടി ആ സേറ മേഡത്തിന്റെ മുന്നിൽ നാണം കേട്ടത് പോലെ.
ഹേ, അതൊന്നും അല്ല. സേറ മേഡം പറഞ്ഞത് അല്ലെ ശരി. ആ ഒരു എസ്പ്രഷൻ കൊണ്ട് ഒരു കൺക്ലൂഷൻ ഉണ്ടാക്കാൻ പറ്റില്ല. എന്നാൽ അന്യോഷിക്കേണ്ടതുണ്ട്. ഇച്ചായൻ അന്യോഷിക്ക്. ഓപ്പോളിന്റെ അച്ഛനും ഓപ്പോളും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ച്.
ജെറോം ഭാര്യയെ നോക്കി, എന്നിട്ട് മനസ്സിൽ പറഞ്ഞു. ഇവളാണ് ഭാര്യ, ഭർത്താവിന് ഭർത്താവിനെപ്പോഴും ഉത്തേജനം പകർന്ന് കൊടുക്കുന്ന വിവരമുള്ള സ്ത്രീ.
ജെറോം, അന്ന് രാത്രി മിഥുനെ വിളിച്ച് പിറ്റേ ദിവസം തിരുവില്വാമലക്ക് ചെല്ലുന്നുണ്ടെന്ന് പറഞ്ഞു എഴുതുവാൻ തുടങ്ങി.
തുടരും...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo