Slider

അച്ഛൻ

0
Image may contain: 1 person
തോർന്നില്ലയെൻനമ്മതൻ കണ്ണീരിതുവരെ,
തോരാതെ പെയ്യുന്ന മാരിപോലെ.
ആറടി മണ്ണിലുറങ്ങുമീയച്ചനെ....
ആരിനീ കാണുമീ ജീവിതത്തിൽ.
ഇഹലോകജീവിത ദുരിതത്തിനറുതിയായ്.
ഇരുളിൽ മറഞ്ഞൊരു ദീപ നാളം.
പരലോകം പൂകിയോര ഛന്റെ യാത്മാവ് ....
പറയാതെ ... പറയാതെ ... പോയതെന്തെ.
കൊഞ്ചിക്കളിക്കുന്ന കുഞ്ഞനുജത്തിയെ,
നെഞ്ചിൽ പുണർന്നമ്മ തേങ്ങീടവേ,
മായാതെ നിൽക്കുന്നൊര ഛന്റെ ഓർമ്മയിൽ,
ഏകയായ് വാഴുന്നൊരെന്റെയമ്മ .
ഹരികുമാർ കുറ്റിപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo