Slider

പിണക്കങ്ങളുടെ കൂട്ടുകാരി

0
Image may contain: 1 person, selfie and closeup

അങ്ങനെ വീണ്ടും പമ്മി പമ്മി നല്ലെഴുത്തിന്റെ
പടിയിൽ എത്തി ഇട്ടു ഒരു പോസ്റ്റ്‌ 😑😐😐😊😊😊
പരിഭവങ്ങളുട
പിണക്കങ്ങളുടെ 
കൂട്ടുകാരി
മോന്തായത്തു
പുഞ്ചിരിയുടെ
ചായം
തേച്ചവൾ
അടക്കിപ്പിടിച്ച
കണ്ണീർ ഊർന്ന്
വീഴുമ്പോൾ
ആ ചിരിയും
കളങ്കിതമാകുന്നു
കണ്ട
സ്വപ്‌നങ്ങളെറെയും
കരിയുടെ നിഴലുകൾ
വീണിരിക്കുന്നു
പരാതികളില്ലാതെ
മുടന്തിയെപോലെ
നിരങ്ങിമാത്രമാണവളുടെ
യാത്രകൾ
അടുക്കളയിൽ
വക്കുപ്പൊട്ടിയ
കലങ്ങൾ
മൂട് ഞെളങ്ങിയ
അലുമിനിയ
പാത്രങ്ങൾ
വിളിച്ചോതുന്നത്
അവളുടെ
ദേഷ്യത്തിന്റെ
ഇരകളെന്നും
കാലിയായ
കറിക്കൂട്ടുകളുടെ
പാത്രങ്ങൾക്കു
കനംപകരുന്ന
ചില്ലറതുട്ടുകളിലും
അച്ചടിനോട്ടിന്റെ
മനോഹാരിതയില്ലാത്ത
ചെറിയനോട്ടുകളിലും
മകന്റെ പരതിയ
കൈപ്പാടുകളും
മിച്ചം വന്നതിൽ
മനക്കണക്കുകൾക്കൊണ്ട് കൂട്ടിക്കൂട്ടിയെത്താത്ത
കൊച്ചുകൊച്ചാഗ്രഹങ്ങൾ
നീന്തിതളരുന്നു
എങ്കിലും വീണ്ടും
പരാതികളില്ലാതെ
ഏന്തിയേന്തി
നിരങ്ങുന്നു
കളങ്കിതമായ
പുഞ്ചിരിയിൽ
വീണ്ടും
ചായംത്തേച്ചവൾ
സലേഷ് കേരളവർമ്മ
എന്റെ അത്തിപ്പാറ അമ്മച്ചി മിന്നിച്ചേക്കണേ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo