ചില മുഖങ്ങളങ്ങനെയാണ്..
ആയിരങ്ങള്‍ നിരന്നുനിന്നാലും
പകരമാവില്ല...
നീയും അങ്ങനെയായിരുന്നു
ശിഥിലമായിപ്പോയ
അനേകം സ്വപ്‌നങ്ങള്‍ക്ക്
പകരം കിട്ടിയവള്‍...
ഒടുവില്‍...
ഒരൊറ്റ നാണയത്തില്‍
പതിഞ്ഞുപോയ
ചലിക്കാത്ത ചിഹ്നത്തില്‍
നീ തളക്കപ്പെടുമ്പോഴും
ഞാന്‍ നിഗൂഡമായൊരു
കിനാവിന്റെ പുറകെയായിരുന്നു...
ഭൂമി മുഴുവന്‍ പരക്കുന്ന
നിലാവിന്റെ സ്രോതസ്സ്
ഒന്നാണെന്ന തിരിച്ചറിവിലാണ്
പകരം വെക്കാനാവാത്ത
നിന്റെ മുഖത്ത് ഞാന്‍ ചുംബിക്കുന്നത്...
നീയും തിരിച്ചറിയണം...
പ്രണയമെന്ന നെരിപ്പോട്
നെഞ്ചിലേറ്റുന്നവന്റെ വിങ്ങലാണ്
പ്രപഞ്ചത്തില്‍
ചലനം ബാക്കിയാക്കുന്ന ജീവതാളമെന്ന്.....
By Anish Narath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക