ഇരുളിന്നഗാധതയിലേക്കാണ്ടുപോയി,
മനസ്സ് മന്ത്രധ്വനികളാൽ നിറഞ്ഞു;
ഭ്രാന്തന്റെ മന്ത്രധ്വനികൾ!
നെറികെട്ട ലോകത്തിൻ കാഴ്ചകൾ!
കാഴ്ചകൾ! കാഴ്ചകൾ!
കാഴ്ചകൾ കണ്ടെരിഞ്ഞു പോയെൻ ഹൃത്തടം.
പ്രണയിനിയുടെ തേങ്ങലിൻ താളം മുഴങ്ങുന്നു;
പ്രണയിച്ചതാരെയെന്നറിയാത്ത തേങ്ങൽ;
ഇരുളിൻ മഹാസമുദ്രത്തിന്നടിത്തട്ടിൽ മുഴങ്ങുന്ന തേങ്ങൽ.
വിശപ്പ്!വിശപ്പ്!വിശപ്പ്!
വിശപ്പിന്റെ ലോകമുണ്ടോയെന്നാശ്ചര്യം;
കനകമെത്തയിൽക്കിടക്കുന്നവനാശ്ചര്യം!
ഏതോ കൂരയിൽ തിളയ്ക്കുന്ന ജലത്തിനിടയിൽ നിന്നൊരുവറ്റെടുത്തൊട്ടിയ വയറിന്റെ പശിയടക്കുന്നു.
ചീറിപ്പായുന്നാഡംബരക്കാറുകൾ,
സെമിനാറുകൾ! ചർച്ചകൾ! പൊടിപൊടിക്കുന്നു,
ശേഷം കടിച്ചുപറിയ്ക്കുന്ന കോഴിക്കാലുകൾ;
മാലിന്യക്കൂമ്പാരമാക്കൂരയുടെ മുറ്റത്തും.
എ സി യുടെ തണുപ്പിൽ രമിക്കുന്നൊരു കൂട്ടർ;
ചൂടു കടൽക്കാറ്റേറ്റ് കരുവാളിച്ച മുഖവുമായച്ഛനെനോക്കി കാത്തിരിക്കുന്നമ്മയുംമക്കളും.
ചത്തു കെട്ടുപോകുന്നതിൻ കണക്കെടുക്കുവാൻ കോടികൾ;
കോടികൾ ! കോടികൾ ! കോടികൾ !
വലിച്ചു കീറപ്പെട്ട മാനവുമായ്ക്കരയുന്നവളെ
ഷവറിന്നു കീഴെക്കുളിപ്പിച്ചു പട്ടുസാരിയുടിപ്പിച്ചയാൾ;
ന്യൂ ജൻ കവാടം തുറന്നതിനുള്ളിലാക്കി.
പദ്ധതികൾ ! പദ്ധതികൾ ! പദ്ധതികൾ !
പദ്ധതികൾക്കു പഞ്ഞമില്ലാത്ത നാട്ടിൽ
പഞ്ഞവുമായൊട്ടിയവയറുമായസ്ഥികൂട ജീവിതങ്ങൾ.
ജീവിതങ്ങൾ! ജീവിതങ്ങൾ! ജീവിതങ്ങൾ!
ജീവിതച്ചൂടിൽ കെട്ടിത്തൂങ്ങിയാടിയ ഗൃഹനാഥനും ,
പ്രണയിനിയുടെ വിലാപം നേർത്തുനേർത്തു വരുന്നു
പുതിയൊരു ജീവിതചക്രവാളത്തിലേക്കൊരു ചുവട്;
ഐസ് വെച്ച് മരവിച്ച ഹൃദയമാണവൾക്ക്.
ഹൃദയം ! ഹൃദയം! ഹൃദയം!
ഹൃദയമുള്ളവരെത്തേടിയലഞ്ഞു തളർന്നു.
കിടപ്പറയിൽക്കിടക്കുന്ന മരക്കട്ടകൾ
മരക്കട്ടകൾ ! മരക്കട്ടകൾ ! മരക്കട്ടകൾ !
പുതിയ നൂറ്റാണ്ടിലെ മരക്കട്ടകൾ!
പെരുകുന്നു കുടുംബകോടതികൾ ;
വേർപിരിയുന്നാത്മക്കൾക്കിടയിൽക്കിടന്നുപിടയുന്ന പിഞ്ചുഹൃദയം,
നാളത്തെ നിഷേധിയായ് വളരേണ്ട ഹൃദയം.
കാഴ്ചകൾ കണ്ടെന്റെ കാഴ്ചകൾ മറഞ്ഞു;
ഇരുളിന്നഗാധതയിലേക്കൊരു യാത്ര;
ഇനി ഞാനുറങ്ങട്ടെ! ഇനി ഞാനുറങ്ങട്ടെ!

Copyright protected.
സജി വർഗീസ്.
സജി വർഗീസ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക