ഇന്നെൻറെ സ്നേഹിതൻ പോകുന്നവധിക്കു -
പെണ്ണൊന്നു കെട്ടുവാനായിനാട്ടിൽ .......,
കാണുന്നു കൊല്ലങ്ങളായ് പെണ്ണനവധി -
ഏതുമേ ഒന്നും നടന്നതില്ല ...
പെണ്ണൊന്നു കെട്ടുവാനായിനാട്ടിൽ .......,
കാണുന്നു കൊല്ലങ്ങളായ് പെണ്ണനവധി -
ഏതുമേ ഒന്നും നടന്നതില്ല ...
പോയിവരുമ്പൊഴവൻ തൻറെസങ്കടം -
കാണുന്നു ,,ചൊല്ലുന്നു ഞങ്ങളോടായ് ...
ആദ്യമവൻ കണ്ട പെണ്ണിൻറെ കുഞ്ഞിനി -
ന്നാറുവയസ്സു കഴിഞ്ഞു പോലും .......
..
ആണ്ടി ലൊരു മാസം കിട്ടുന്നവധിക്കു -
പെണ്ണുകാണൽ തന്നെ ആകെ ജോലി...
ഓരോരോ കാരണം ചൊല്ലിമുടങ്ങുന്നു...
പ്രായവും നാൾക്കുനാൾ എറിടുന്നു...
കാണുന്നു ,,ചൊല്ലുന്നു ഞങ്ങളോടായ് ...
ആദ്യമവൻ കണ്ട പെണ്ണിൻറെ കുഞ്ഞിനി -
ന്നാറുവയസ്സു കഴിഞ്ഞു പോലും .......
..
ആണ്ടി ലൊരു മാസം കിട്ടുന്നവധിക്കു -
പെണ്ണുകാണൽ തന്നെ ആകെ ജോലി...
ഓരോരോ കാരണം ചൊല്ലിമുടങ്ങുന്നു...
പ്രായവും നാൾക്കുനാൾ എറിടുന്നു...
അമ്മക്കു പെണ്ണിനെ ഇഷ്ടമായെങ്കിലോ-
അച്ഛനു പൊന്നും പണവും വേണം...
ചേട്ടനും നാത്തൂനും സമ്മതിച്ചാലോ ഈ
ചേച്ചിക്കു സൌ ന്ദര്യംപോരാ പോലും...
അച്ഛനു പൊന്നും പണവും വേണം...
ചേട്ടനും നാത്തൂനും സമ്മതിച്ചാലോ ഈ
ചേച്ചിക്കു സൌ ന്ദര്യംപോരാ പോലും...
കാലത്തിൻ മാറ്റമോ ,പെണ്‍കുട്ടികൾക്കൊന്നും-
പാവം പ്രവാസിയെ ഇഷ്ടോമല്ല ....?
ഫാമിലി സ്ടാറ്റ സും ജോലീം പഠിപ്പുമീ -
കാറു മൊരുവില്ലേം സ്വന്തം വേണം .....
പാവം പ്രവാസിയെ ഇഷ്ടോമല്ല ....?
ഫാമിലി സ്ടാറ്റ സും ജോലീം പഠിപ്പുമീ -
കാറു മൊരുവില്ലേം സ്വന്തം വേണം .....
പെണ്ണു കെട്ടീടുവാനായി മറുനാട്ടിൽ-
ഉള്ളൊരു ജോലി കളഞ്ഞിടാമോ .....?
കാശില്ലാതുള്ളോരു പെണ്ണിനെ കെട്ടുവാൻ
ആരുമോ സമ്മതം നല്കുകില്ല ....?
.
ഇങ്ങനെ ഓരോരോ കാരണം നിത്യവും
കല്യാണമെന്നും മുടങ്ങിടുമ്പോൾ ...
ആരുമറിയാത്ത ഇത്തരം ദുഃഖങ്ങൾ..-
പാവം പ്രവാസി ആരോടു ചൊല്ലാൻ ...?
ഉള്ളൊരു ജോലി കളഞ്ഞിടാമോ .....?
കാശില്ലാതുള്ളോരു പെണ്ണിനെ കെട്ടുവാൻ
ആരുമോ സമ്മതം നല്കുകില്ല ....?
.
ഇങ്ങനെ ഓരോരോ കാരണം നിത്യവും
കല്യാണമെന്നും മുടങ്ങിടുമ്പോൾ ...
ആരുമറിയാത്ത ഇത്തരം ദുഃഖങ്ങൾ..-
പാവം പ്രവാസി ആരോടു ചൊല്ലാൻ ...?
ഷാനവാസ്,വെട്ടൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക