Slider

നിശ്ചലമായ ഈ ലോകം

0

നിന്റെ സാന്നിധ്യം
എനിക്കു ജീവശ്വാസമാണെങ്കിലും 
നിന്റെ അരികിലെത്തുവാൻ എനിക്കു വയ്യ.
കാരണം
ഞാൻ ട്രാഫിക് ബ്ളോക്കിലാണ്.
നീ കാത്തിരിക്കുന്ന
സ്നേഹോപഹാരം നൽകി
നിന്റെ പുഞ്ചിരിയൊന്നു കാണുവാൻ
എനിക്കു ഭാഗ്യമില്ല
കാരണം
ഞാൻ ട്രാഫിക് ബ്ളോക്കിലാണ്.
ഏതു ദുഖത്തിലും
ആശ്വാസമേകുന്ന
നിന്റെ വാക്കുകൾ കേൾക്കുവാൻ,
അരികിൽ ചേർന്നിരിക്കുവാൻ
എനിക്കു സാധിക്കുകയില്ല .
കാരണം
ഞാൻ ട്രാഫിക് ബ്ളോക്കിലാണ്.
നിന്റെ കണ്ണുകളിലെ
സ്നേഹ നിലാവു കാണുവാൻ
ഇന്നെനിക്കു കഴിയില്ല.
നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്ന
രാവിന്റെ ആകാശത്തിൽ
ചന്ദ്രനും ഉദിച്ചിട്ടില്ല.
കാരണം
ചന്ദ്രനും
ഏതോ ട്രാഫിക് ബ്ളോക്കിലാണ്.
വിരഹ വേദനയിൽ
ഉറങ്ങാതെ വെളുപ്പിച്ച രാത്രിക്കു ശേഷം
ഇനിയും സൂര്യനുദിച്ചിട്ടില്ല.
കാരണം
സൂര്യനും ഏതോ ട്രാഫിക് ബ്ളോക്കിലാണ്.
നെഞ്ചു നീറ്റുന്ന
ഈ വേദനകൾ ഒരു കവിതയാക്കുവാൻ
എന്റെ തൂലികയിൽ നിന്ന്
മഷിയൂറി വരുന്നില്ല.
കാരണം
എന്റെ തൂലികയും
ഒരു ട്രാഫിക് ബ്ളോക്കിലാണ്.
--------------------------
കുറിപ്പ് : നല്ല കാര്യങ്ങൾ,നാടിന്റെ വികസനം, ആവശ്യ സേവനങ്ങൾ എന്നിവ അനന്തമായി നീണ്ടു പോകുന്ന ഈ വ്യവസ്ഥിതിയെ കുറിച്ചാണ് ഈ കവിത.
°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
••••••••••••••••••••••••
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo