Slider

ആകാശച്ചെരുവിൽ

0
Image may contain: 1 person, smiling, closeup

മിഴികൾ പോലുമറിയാതെ
രണ്ട് നക്ഷത്രങ്ങൾ
അമർത്തി
ചുംബിക്കുന്നിടത്ത് വെച്ചാണ് 
നാം വഴിപിരിഞ്ഞത്.
കാലചക്രങ്ങൾക്കപ്പുറം
മൗനത്തിന്റെ
അനന്തശൂന്യതകൾ
തുഴഞ്ഞ്..
നിശ്ശബ്ദതയുടെ
മഹാനിഘണ്ടു ഭേദിച്ച്..
നീ പുറത്ത് വന്നേക്കാം..
അന്ന് മഞ്ഞ് പൂക്കുന്ന
താഴ്‌വരകളിൽ ..
നിറയെ പൂത്ത വയലറ്റ്
ലില്ലിപ്പൂവുകൾക്കിടയിൽ ...
നീ എന്നെങ്കിലും എന്നെ
കണ്ടുമുട്ടിയേക്കാം ..
അന്നും നിലാവ്
ഇപ്പോഴെന്നപോൽ
നമുക്കായ് മാത്രം
ചെയ്യുന്നുണ്ടാവാം...
അന്നും നക്ഷത്രങ്ങൾ
നിന്റെ കുസൃതികൾ
ഓർത്ത് നാണം പൂണ്ട്..
കണ്ണും പൂട്ടി
ചിരിക്കുന്നുണ്ടാവാം...
അന്നും എന്റെ മിഴികളുടെ
ആഴങ്ങളിൽ..
നിനക്ക് മാത്രം വായിക്കാൻ
പറ്റുന്ന..
നിനക്കായ് മാത്രം
എഴുതിയ ഒരു കവിത...
നിന്നെ തൊടാൻ വെമ്പി
മൗനമായ്
മയങ്ങുന്നുണ്ടാവാം...
അന്നും നിനക്കായ്
കടം കൊണ്ട ഒരു ചുംബനം
എന്റെ അധരങ്ങളിൽ
നിനക്കായ് ...മാത്രം
ഇറ്റു നില്പുണ്ടാവും..
......... ജയമോൾ വർഗ്ഗീസ്...........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo