Slider

മലയേറുന്നു

0
Image may contain: 1 person, smiling, closeup

പുണ്യമാം വൃശ്ചികത്തിൽ
ഇരുമുടികെട്ടുമായ് മലകയറീടുന്നു..
ഭക്തജനം മലകയറീടുന്നു..
വാവരുസ്വാമിയെ തൊഴുത് വലംവച്ചു 
പമ്പയിൽ മുങ്ങിടുന്നു ഭക്തജനം
പമ്പയിൽ മുങ്ങിടുന്നു..
കാനനപാതപോലും വണങ്ങി
ഭക്തജനം കരിമലയേറുന്നു..
ഭക്തർ കരിമലയേറുന്നു..
ശരംകുത്തിയാലിനെ ശരമഭിഷേകത്താൽ ശരണം
വിളിച്ചീടുന്നു ഭക്തജനം
ശരണം വിളിച്ചീടുന്നു..
പതിനെട്ട് പടിചവിട്ടി പാപമേതുമില്ലാതെ അയ്യപ്പനെ
തൊഴുതീടുന്നു ഭക്തജനം
അയ്യനെ തൊഴുതീടുന്നു...
ശബരി നാഥന്റെ അനുഗ്രഹവർഷത്താൽ
അനുഗ്രഹമേകിടണേ..
അയ്യപ്പാ അനുഗ്രഹമേകിടണേ..
സ്വാമിയേ..... ശരണം... !!!
-------------------------------------------------
ജോളി വർഗീസ്സ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo