Slider

സമയമില്ല (കവിത)

0
Image may contain: 1 person, beard

സമയമില്ല,
സമയമില്ലെനിക്ക്
അമ്മയെ കാണാഞ്ഞ്
കരയുന്ന കുട്ടിയെ
സാന്ത്വനിപ്പിക്കുവാൻ.
ഇരുട്ടിൽ നിലവിളി
കേൾക്കുന്ന ഭാഗ-
ത്തേക്കൊന്നോടിച്ചെല്ലാൻ.
ഒരു കണ്ണ് പൊട്ടനെ
റോഡിനപ്പുറമെത്താനൊന്നു
സഹായിക്കാൻ.
ഹൈവേയിൽ ടയറുകൾ
കയറിപ്പിടയുന്ന
ജീവനെ രക്ഷി-
ക്കാനൊരു ശ്രമം നടത്താൻ.
ആരോ ചിലർ
റെയിൽപാളത്തിൽ
ബോംബു വെക്കുന്നത് കണ്ടിട്ടും
വേണ്ടപ്പെട്ടവരെ
വിവരമറിയിക്കുവാൻ.
ഇല്ല, എനിക്ക് സമയമില്ല.
അച്ഛന്റെ ചിതക്ക്
തീ കൊളുത്താൻ.
ഒറ്റയായമ്മയെ വൃദ്ധസദന-
ത്തിലെത്തിക്കുവാൻ.
****************************
( പ്രസിദ്ധീകരിച്ചു വന്ന എന്റെ ആദ്യ കവിത.
2000 സെപ്തംബർ - 30 - ഒക്ടോബർ - 6 -
ചന്ദ്രിക ആഴ്ചപ്പതിപ്പ്.)
ഷാനവാസ്, എൻ.കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo