ആയിരം വട്ടം മനസ്സുപറഞ്ഞിരുന്നു എൻ്റെയാണെന്ന് എൻ്റെ മാത്രമാണെന്ന് അങ്ങനെയല്ലെന്ന് ഒരിക്കൽ പോലും തോന്നിയതുമില്ല...
ഹൃദയം വിങ്ങിയപ്പോഴൊക്കെ എന്നെ ചേർത്തു നിർത്തിയിരുന്നു അല്ലെങ്കിൽ അങ്ങനെയെനിക്ക് തോന്നിയിരുന്നു...
ചിലതെല്ലാം വെറും തോന്നലുകൾ മാത്രമാണ് അവ കോറിയിടുന്ന മുറിപ്പാടുകൾക്ക് ജീവൻ പോകുന്ന വേദനയാണ്...
വെറുതെയാണെന്നറിഞ്ഞിട്ടും ചിലതിനെ നമ്മൾ അറിയാതെ നമ്മുടേതാക്കും ക്ഷണികമാണെന്നറിഞ്ഞിട്ടും ഒരു നിമിഷമെങ്കിലും വെറുതെ സന്തോഷിക്കാൻ തോറ്റുതൊപ്പിയിട്ടവൻ്റെ നിമിഷാർദ്ധ വിജയങ്ങൾ മാത്രമായിരുന്നു അത്...
ചില നോവുകൾ അങ്ങനെയാണ് നമുക്കു മാത്രം മനസ്സിലാവുന്നത്...
നീയില്ലായ്മകളിൽ ഞാനില്ലാതാവുകയാണെന്ന് നീ അറിഞ്ഞതേ ഇല്ല...
ഇനി ഞാനൊന്നു യാത്രയാവട്ടെ ശൂന്യഹൃദയവുമായി അനന്തതയിലേക്കു ഞാനൊരു യാത്ര പോവട്ടെ എൻ്റെ ഹൃദയം നീ എടുത്തുകൊൾക...
അതു മുഴുവൻ നീയാണെന്നു നീ അറിയുന്ന നിമിഷം നീപോലുമറിയാത്ത നിൻ്റെ സൗകുമാര്യങ്ങളെ ഞാൻ കാത്തുസൂക്ഷിച്ചതുകണ്ട് നീ ആശ്ചര്യപെടുമ്പോൾ നിൻ്റെ കണ്ണു തുടച്ചുകൊൾക ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.....!!!

ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക