Slider

മകരമഞ്ഞ് (ചെറുകഥ )

0
Image may contain: 1 person, selfie and closeup

"കാനനവാസകലിയുഗവരദാ
കാൽത്തളിരിണകൈതൊഴുന്നെ -നിൻ
കേശാദിപാദം തൊഴുന്നേ.. "
ശാഖാമന്ദിരത്തിലെ ആൽ മരത്തിന്റെചില്ലകളിൽ ഉറപ്പിച്ച കോളാമ്പിയിൽ നിന്നും ഗാനഗന്ധർവ്വന്റെ
നാദപ്രവാഹം ഉയർന്നു.
മകരമഞ്ഞിൽ കുളിച്ചുനിൽക്കുന്ന പ്രകൃതി.
മഞ്ഞിൻപുതപ്പുമായെത്തുന്നരാവിന് സായംസന്ധ്യവഴിയൊതുങ്ങി.
മണ്ഡലകാലം തുടങ്ങി. ഇനി ഭക്തിയുടെനാൽപത്തിഒന്ന് നാളുകൾ.
ഞങ്ങളുടെ ഗ്രാമത്തിൽ ഇനി ഉത്സവത്തിന്റെ നാളുകൾ.
അല്പം കഴിഞ്ഞാൽ ഭക്തി സാന്ദ്രമായ ഭജന ആരംഭിക്കും.
പാടാൻകഴിവുള്ളവരും, അല്ലാത്തവരും ഏതെങ്കിലുംഭക്തി ഗാനം കാണാതെപഠിച്ചുവന്ന് പാടും.
ചെറിയഓർക്കസ്ട്രയും ഉണ്ടാവും. തബല, ചിംഞ്ചിലം അങ്ങിനെ.
എല്ലാംഗ്രാമവാസികൾ തന്നെ..
ഒരുമണിക്കൂർ നീളുന്ന ഭജനകഴിഞ്ഞാൽഅന്നദാനം.
ശാഖയുടെ മുന്നിലെപഞ്ചാര മണ്ണിൽഎല്ലാവരും വട്ടം കൂടി ഇരിക്കും.
ചിലദിവസങ്ങളിൽ പായസവും, മറ്റുദിവസങ്ങളിൽഅവിലും, മലരും, ശർക്കരയുംകൂട്ടികുഴച്ചതും..
തിരഞ്ഞെടുക്കപ്പെട്ട നാൽപ്പത്തിയൊന്നു ആളുകൾ ആണ് അന്നദാനം നടത്തുന്നത്. കാശുള്ളവർ പായസം വച്ചുനൽകും, അല്ലാത്തവർ അവിലും, മലരും.
പായസം ഉള്ള ദിവസങ്ങളിൽ ആളുകൂടും.
ആ ദിവസങ്ങളിൽ വരുന്നവർ ചെറിയഎന്തെങ്കിലും പത്രം കയ്യിൽകരുതും.
പായസംവീട്ടിൽ കൊണ്ട് പോകാനായ്.
ജാതിമത ഭേദമന്യേഎല്ലാവരും പങ്കുകൊണ്ടിരിന്നു.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുക്ഷ്യന്.. എന്ന ഗുരു സന്ദേശം ഇവിടെ തികച്ചും പരിപാലീക്കപ്പെട്ടു പോന്നു.
"അഫ്സലെ, നിനക്ക് ഒരു പാട്ടുപാടിയാൽ എന്താ.. ?
അത് കേട്ട് അഫ്സൽ തലഉയർത്തി എന്നെഒന്ന് നോക്കി.
"വേണ്ടെടാ..എനിക്കൊന്നും വയ്യ..! "അഫ്സൽ പതിവ് പല്ലവി ആവർത്തിച്ചു..
"ടാ.. നിന്നെ പോലെ കഴിവുണ്ടായിരുന്നെങ്കിൽ ഞങ്ങൾ ആരായേനെ.. ഇപ്പോൾ.. !.
ആന്റണി ഒരു സത്യം പറഞ്ഞു.
നല്ല ഗായകൻ ആണ് അഫ്സൽ . പക്ഷേ സഭാകമ്പംകുറച്ചു കൂടുതൽ ആണ്..
എന്നിട്ടുംകഴിഞ്ഞവർഷം അവനെക്കൊണ്ട്
നിർബന്ധിപ്പിച്ചു പാടിച്ചു..
"ആനയിറങ്ങും മാമലയിൽ..
ആരാരും കേറാപൂമാലയിൽ.. "
എന്ന ഗാനംഅവൻ മനോഹരമായ് പാടി. തീരുന്നവരെ പരിപൂർണ നിശബ്ദമായിരുന്നു.. പ്രകൃതി പോലും ആ സ്വരമാധുരിയിൽ ലയിച്ചുപോയ്‌..
എന്തായാലും ഈ വർഷവും അവനെ കൊണ്ട് ഒരു പാട്ടുപാടിക്കണം... ആ.. !സമയം വരട്ടെ.. മനസ്സിൽ ഉറപ്പിച്ചു.
………………………
അന്ന് ദിവാകരൻ മുതലാളിയുടെ ഭജന ആയിരുന്നു. മുതലാളിയുടെ കാര്യസ്ഥൻ ശശിയുടെനേതൃത്വത്തിലാണ് അന്നത്തെ ഭജനയുടെ കാര്യങ്ങൾ നടക്കുന്നത്.
മന്ദിരത്തിനുള്ളിൽ ഭജന നടക്കുമ്പോൾ പുറത്തുവലിയ ഉരുളിയിൽ പായസവും തിളച്ചുകൊണ്ടിരുന്നു.
തലയിൽ ഒരു വെള്ള തുവർത്തുംകെട്ടി ശശി എല്ലാത്തിനുംഓടി പാഞ്ഞു നടന്നുമേൽനോട്ടംവഹിച്ചു..
ഇന്ന് എന്തായാലും അഫ്സലിനെ കൊണ്ട് ഒരു പാട്ട് പാടിക്കണം..
അവന്റെ കയ്യും പിടിച്ചു, ആന്റണിയുമായ് ഇരുട്ടിൽ നിന്നും മന്ദിരത്തിന്റെ മുൻവശത്തേക്ക് ചെന്നു.
പെട്ടെന്നായിരുന്നു.. ഒരുപാത്രത്തിൽ കുറച്ചുതേങ്ങാചിരവിയതുമായി ശശിമുന്നിലെക്ക് വന്നത്.
ഒഴിഞ്ഞു മാറാൻകഴിഞ്ഞില്ല അഫ്സലിന്റെതോളിൽ തട്ടി
ശശിയുടെ കയ്യിൽ ഉണ്ടായിരുന്നപാത്രം താഴെവീണു.
ചിരവിയതേങ്ങാ മണ്ണിൽപതിച്ചു.
ശശിക്ക് അതൊട്ടും സഹിച്ചില്ല.
കൈ, വലിച്ചു ഒന്ന് പൊട്ടിച്ചു അഫ്സലിന്റെ കരണത്ത്.
മുഖം പൊത്തിക്കൊണ്ട് ചോദിച്ചു.
"എന്തിനാ ചേട്ടാ എന്നെ തല്ലിയെ.. ?
ശശിയുടെ കോപം ശമിച്ചില്ല.
"തല്ലിയാൽ നീ എന്ത് ചെയ്യും.. തിരിച്ചുതല്ലുമോ.. ?
എങ്കിൽ തല്ലെടാ.. !"
ശശി വെല്ലുവിളിച്ചു.
അറിയാതെഎന്റെ കൈ ഉയർന്നു.അതിനു മുൻപ്
പടക്കം പൊട്ടുമ്പോലെ ഒരു ശബ്ദം കേട്ടു.
ശശി താഴെ മണ്ണിൽ കിടക്കുന്നു.
അഫ്സലിനു കിട്ടിയത് ആന്റണിതിരിച്ചു കൊടുത്തു.
ഭജനയുടെ ശബ്ദത്തിൽ ഈ സംഭവംആരും അറിഞ്ഞില്ല... എല്ലാംശാന്തമായി.
അൽപ്പം കഴിഞ്ഞ് ഭജനചൊല്ലിക്കൊണ്ടിരിക്കെ പെട്ടെന്ന്
വൈദ്യുതിബന്ധം നിലച്ചു..
കത്തിച്ചു വച്ച റാന്തലിൻ വെട്ടത്തിൽഭജന പുരോഗമിച്ചു..
"ഇതല്ല ഇതിനപ്പുറവും നടക്കും.. കണ്ട മേത്തനെയും, ക്രിസ്ത്യനിയെയും ഇവിടെമേയാൻ വിട്ടിരുക്കുവല്ലേ."
അപ്പുറത്ത് ശശിയുടെ ശബ്ദം ഉയർന്നു.
തല്ലി തീർക്കാൻ പറ്റാത്തത് കൊണ്ട് ആ പക നാവു കൊണ്ട് തീർക്കുന്നു.
"ശരിയാ... വാസ്തവം.. "
ആരോ ശശി യുടെ പക്ഷം ചേർന്നു.
അഫ്സൽ ഇതൊന്നും ശ്രദ്ധിക്കാതെ ഭജനയിൽ ലയിച്ചി രിക്കുന്നു.
ഇതാണ് നല്ല സമയം.
അഫ്സലിനെ നിർബന്ധിച്ചു എഴുന്നേല്പിച്ചു.
മന്ദിരത്തിനുള്ളിൽ..ഗുരുദേവൻന്റെ എണ്ണഛായചിത്രത്തിന് മുന്നിൽഇരുത്തി.
അടുത്ത പാട്ട് പാടാനായി അഫ്സൽ തയ്യാറായിഇരുന്നു.
പാടാൻ ഒരുങ്ങിയതും.
ശശി അവിടേയ്ക്കു വന്നു..
എല്ലാം വരോടും കൂടിയായി പറഞ്ഞു.
"മതി.മതി . ഇനി മംഗളം.. "
ശശിയുടെ പ്രതികാരം.
ഭജന യുടെഅവസാനമാണ് മംഗളം പാടേണ്ടത്..
അഫ്സൽ ഒരു നിമിഷം ആലോചിച്ചു.
"ശരി.. അത് ഞാൻ പാടാം "
എല്ലാവർക്കുംസമ്മതമായിരുന്നു. ശശിയുടെ ചുണ്ടിൽ ഒരുനിഗൂഢമായ ഒരു പുഞ്ചിരിവിരിഞ്ഞു..
മംഗളം.. ചൊല്ലുകഎന്നത് ശരിക്കും പഠിച്ചാലേ സാധിക്കു.
അതും ഒരു മുസ്ലിം ചെക്കൻ..
എല്ലാവരും അഫ്സൽ മംഗളം പാടുന്നത് കേൾക്കാൻ ചെവിയോർത്തു..
പെട്ടെന്ന് വൈദ്യുതിയും വന്നു.
അഫ്സൽ പാടിതുടങ്ങി..
അത് പക്ഷെ 'മംഗളം 'അല്ലായിരുന്നു..
'ഹരിവരാസനം..' ആയിരുന്നു..
ശശികണ്ണുമിഴിച്ചിരുന്നു പോയ്‌.
ഭക്തി സാന്ദ്രമായ ആ സ്വര മാധുരിയിൽ ഏവരുംമതിമറന്നു..
" പഞ്ചാസ്ത്രോപമ മംഗളം ശ്രുതി ശിരോലങ്കാര സന്‍ മംഗളം
ഓം ഓം ഓം.."
അഫ്സൽ പാടി അവസാനിപ്പിച്ചു..
അവസാനിച്ചതറിയാതെ എല്ലാവരുംതൊഴുതു നിന്നു.
ശാഖയോഗം പ്രസിഡന്റും കൂടെ ദിവാകരൻ മുതലാളിയും അഫ്സലിന്റെ അടുത്തെത്തി. മുതലാളി അഫ്സലിനെ
ചേർത്തുപിടിച്ചുകൊണ്ട്..
"ഇതാണ് ശ്രീ നാരായണഗുരുദേവന്റെ മതം." അദ്ദേഹത്തി ന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
"ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിതെന്ന പ്രസിദ്ധമായ ഗുരുദേവവചനം പൂർണ്ണമായത്
ഇപ്പോഴാണ്.. "
ദിവാകരൻമുതലാളിഅടക്കം എല്ലാവരും അഫ്സലിനെ
പ്രശംസി ക്കുന്നത് കണ്ടപ്പോൾ..
ശശിക്കും തന്റെ തെറ്റ് മനസ്സിലായി..
അഫ്സലിനോട് മാപ്പ് ചോദിച്ചു . അഫ്സൽ ശശിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ..
"സാരമില്ല.. ചേട്ടാ.. എന്റെ ഭാഗത്തും തെറ്റുണ്ട്. എന്നോടും ക്ഷമിക്കു.. "
എല്ലാവരും നിറഞ്ഞ മനസ്സോടെ വയറു നിറയെ പായസവും കുടിച്ചുകൊണ്ട് അവിടെനിന്നും മടങ്ങി..
ശുഭം.
By
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo