ഈയിടെ സാഹിത്യ അക്കാദമിയിൽ വെച്ചാണ് സിമിയെ പരിചയപ്പെട്ടത്.ഒരു പുസ്തക പ്രകാശന ചടങ്ങിൽ കവിത ചൊല്ലുന്നത് കണ്ടപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. മനോഹരമായ ശബ്ദം.
കാണാൻ വളരെ സുന്ദരിയാണ് സിമി.
നല്ല മലയാളിത്തമുള്ള മുഖം.കുലീനമായ പെരുമാറ്റം. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.
സിമി നല്ലൊരു വായനക്കാരിയാണ്. ചെറുതായി എഴുതുകയും ചെയ്യും.
നല്ല മലയാളിത്തമുള്ള മുഖം.കുലീനമായ പെരുമാറ്റം. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.
സിമി നല്ലൊരു വായനക്കാരിയാണ്. ചെറുതായി എഴുതുകയും ചെയ്യും.
അല്പം നേരം മാത്രമേ സംസാരിച്ചുള്ളൂ. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവൾ എന്റെ മനം കവർന്നു കഴിഞ്ഞിരുന്നു. എന്റെ മൊബൈൽ നമ്പർ അവൾ ചോദിച്ചു വാങ്ങി. ഏതോ Whatsapp ഗ്രൂപ്പിൽ ചേർക്കുവാനാണത്രെ.(ആവശ്യം എന്തായാലും ഇതിൽ പരം ഒരു ഭാഗ്യം ഒരു യുവ കോമളനു ലഭിക്കാനുണ്ടോ..)
അല്പം നേരം കൂടി സംസാരിക്കണമെന്നുണ്ടായിരുന്നു.
പക്ഷെ അവൾ തിരക്കിലായിരുന്നു.
സിമി പെട്ടെന്നു തന്നെ യാത്ര പറഞ്ഞു പോയി.
ഐഡിയയുടെ ഷോറൂമിൽ നിന്ന് ഒരു 4G Sim എടുത്തതിനു ശേഷം ഞാനും വീട്ടിലേക്കു തിരിച്ചു.
പക്ഷെ അവൾ തിരക്കിലായിരുന്നു.
സിമി പെട്ടെന്നു തന്നെ യാത്ര പറഞ്ഞു പോയി.
ഐഡിയയുടെ ഷോറൂമിൽ നിന്ന് ഒരു 4G Sim എടുത്തതിനു ശേഷം ഞാനും വീട്ടിലേക്കു തിരിച്ചു.
അന്നത്തെ ദിവസം മുഴുവനും സിമിയായിരുന്നു മനസ്സിൽ. മനോഹരമായ ആ ശബ്ദവും മുഖവും കണ്ണുകളും മനസ്സിൽ നിന്ന് മാറിയതേയില്ല.
രാത്രി ഏറെ നേരം അവളുടെ FB പേജിൽ ചെലവഴിച്ചു.അവളുടെ എല്ലാ Post കൾക്കും ലൈക്കും നീണ്ട കമന്റുകളും കൊടുത്തു.
പക്ഷെ അവളിൽ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ല. അവൾ ഓൺലൈനിൽ ഒരിക്കൽ പോലും വന്നില്ല. പല വട്ടം അവളുടെ പ്രൊഫൈൽ നോക്കി. അവസാനമായി അവൾ ഓൺലൈനിൽ വന്നിട്ട് പത്തു മണിക്കൂറിൽ അധികം സമയം ആയിരിക്കുന്നു.
പക്ഷെ അവളിൽ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ല. അവൾ ഓൺലൈനിൽ ഒരിക്കൽ പോലും വന്നില്ല. പല വട്ടം അവളുടെ പ്രൊഫൈൽ നോക്കി. അവസാനമായി അവൾ ഓൺലൈനിൽ വന്നിട്ട് പത്തു മണിക്കൂറിൽ അധികം സമയം ആയിരിക്കുന്നു.
നേരം ഒന്നു വെളുത്തോട്ടെ. അവളെ വിളിക്കണം. എന്തു പറ്റി എന്നറിയണമല്ലോ. അതൊരു സുഹൃത്തിന്റെ കടമയാണല്ലോ.
കിടക്കാൻ വൈകിയത് കൊണ്ടാകാം, നേരം വെളുത്തതൊന്നും അറിഞ്ഞില്ല.
നിർത്താതെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത്. സുഖ നിദ്രയ്ക്ക് ഭംഗം വരുത്തിയവനെ മനസ്സിൽ ശപിച്ചു കൊണ്ട് ഫോണെടുത്തു.
നിർത്താതെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത്. സുഖ നിദ്രയ്ക്ക് ഭംഗം വരുത്തിയവനെ മനസ്സിൽ ശപിച്ചു കൊണ്ട് ഫോണെടുത്തു.
ഫോൺ സ്‌ക്രീനിൽ വിളിക്കുന്ന ആളുടെ പേര് കണ്ടു ഞാൻ ശരിക്കും ഞെട്ടിപ്പോയി.
"Simi calling "
ഇന്നലെ കൊടുത്ത ലൈക്കുകൾക്ക് നന്ദി പറയുവാനായിരിക്കും.മറുപടി വൈകിയതിൽ
ക്ഷമാപണവും പറയാതിരിക്കില്ല.എന്തായാലും മോളേ, സിമീ നീയൊരു നല്ല കുട്ടി തന്നെ .രാവിലെ തന്നെ എന്നെ വിളിക്കാൻ തോന്നിയല്ലോ.
ക്ഷമാപണവും പറയാതിരിക്കില്ല.എന്തായാലും മോളേ, സിമീ നീയൊരു നല്ല കുട്ടി തന്നെ .രാവിലെ തന്നെ എന്നെ വിളിക്കാൻ തോന്നിയല്ലോ.
ക്ഷമാപണം ഒന്നും ആവശ്യമില്ല സിമി. .ഒന്നുമില്ലെങ്കിലും നമ്മൾ സുഹൃത്തുക്കളല്ലേ.മലയാള സാഹിത്യത്തിന്റെ പുതിയ പാതകളിൽ ഒന്നിച്ചു യാത്ര ചെയ്യേണ്ടവരല്ലേ..
ഒരു പക്ഷേ നമ്മുടെ ഭാവി ജീവിതത്തിലും...
ഒരു പക്ഷേ നമ്മുടെ ഭാവി ജീവിതത്തിലും...
ഒന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തിക്കൊണ്ട് മൊബൈലിന്റെ പച്ച ബട്ടൺ അമർത്തി.
ഫോൺ കാതിൽ വെച്ചു.
ഫോൺ കാതിൽ വെച്ചു.
--നമസ്കാരം. ഐഡിയയിൽ നിന്ന് ഇതാ ഒരു കിടിലൻ ഓഫർ. വെറും നൂറ്റി തൊണ്ണൂറ്റി നാല് രൂപയ്ക്കു റീചാർജ് ചെയ്യൂ......
ഷോക്കേറ്റതു പോലെ ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തു.ഉറക്കച്ചടവു എങ്ങോ പോയൊളിച്ചു. കണ്ണു തിരുമ്മിക്കൊണ്ട് ഡിസ്‌പ്ലേയിലേക്കു വീണ്ടും നോക്കി.
Sim 1 calling എന്നായിരുന്നു അവിടെ കാണിച്ചിരുന്നത്.
Dual Sim ഉള്ള മൊബൈലിന്റെ slot ഒന്നിൽ പുതുതായി വാങ്ങിയ idea sim ഇന്നലെ രാത്രി തന്നെ ഇട്ടിരുന്ന കാര്യം അപ്പോഴാണ് ഓർമ്മ വന്നത്.
നിരാശയുടെയും ദേഷ്യത്തോടെയും ഞാൻ
ഫോൺ കിടക്കയിലേക്ക് എറിഞ്ഞു.കിടക്കയിൽ വീണ ഫോൺ ഒന്നുയർന്നു തറയിലേക്ക് തെറിച്ചു വീണു.. പ്ലിംഗ് എന്ന ശബ്ദത്തോടെ...
നിരാശയുടെയും ദേഷ്യത്തോടെയും ഞാൻ
ഫോൺ കിടക്കയിലേക്ക് എറിഞ്ഞു.കിടക്കയിൽ വീണ ഫോൺ ഒന്നുയർന്നു തറയിലേക്ക് തെറിച്ചു വീണു.. പ്ലിംഗ് എന്ന ശബ്ദത്തോടെ...
°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
സായ് ശങ്കർ മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക