നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗനദുഃഖങ്ങൾ

Image may contain: 1 person, beard

കരുതലിൻ കരമിന്നു കുതറി നീയെങ്ങോട്ട്
വഴി കണ്ടുവോ മിഴിയിന്നൊരിണ കണ്ടുവോ..
ചുഴികൾ മറച്ചുകൊണ്ടതിശയം കാട്ടുന്ന- 
പുഴയുടെ മാറിൽ സുഖം കണ്ടുവോ..
വൈകുമ്പോഴിരു നെഞ്ച് പിടയുന്ന കണ്ടുവോ
വഴിയിൽ തിരയും മിഴി കണ്ടുവോ..
ഉണ്ണാതുറങ്ങാതുയിർ കൊണ്ടനാൾ മുതൽ
കണ്ണാൽ വളർത്തിയോരുണ്ടെന്നറിഞ്ഞുവോ.
വിറയ്ക്കും കരങ്ങൾ നിൻ പാദങ്ങൾ തേടവേ-
നിനച്ചിരുന്നോ നീയുമമ്മയാവും.
നിണം പൊട്ടിയൊഴുകുന്ന മിഴികളിൽ കണ്ടുവോ
തപിക്കും പിതാവിൻ മൗനദുഖങ്ങളെ ...
തപിക്കും പിതാവിൻ മൗനദുഖങ്ങളെ....

By: Viju Kannapuram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot