നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എനിക്ക് പറയാനുള്ളത്‌

Image may contain: 1 person, hat, beard and closeup

എന്നെ അറിയാത്തവരോട്...
വെറുതെയൊരു പനിച്ചൂടിൽ
തിളച്ചു പൊന്തിയൊരു പൊയ്ക്കിനാവല്ല 
എനിക്ക് കവിത!
കാലം കുടത്തിലടച്ചു വച്ച
എന്റെ കടലിരമ്പുന്ന മൗനം!
എന്നെ അറിഞ്ഞവരോട്...
ഒരു കുന്നോളം കടമുണ്ട് വീട്ടാൻ;
കണ്ടതിന്, കേട്ടതിന്, കെട്ടിപ്പിടിച്ചതിന്
ഉള്ളിലുറഞ്ഞ കനലിന്റെ കന്നിപ്പേറെടുക്കാൻ
ഒരു വയറ്റാട്ടിയായ് രാക്കൂട്ടിരുന്നതിന്!
അറിഞ്ഞിട്ടും; പറയാതെ പോയവളോട്...
ഇത്, ഒരു നാൾ നിനക്ക് തിരിച്ചു നൽകാൻ
ഞാനെന്റെ ചങ്കിൽ ഒളിപ്പിച്ചു വച്ച
നിന്റെ ഉടഞ്ഞ പഴയൊരു കുപ്പിവള!!
©️അനീഷ് സുന്ദരേശൻ 19-Dec-2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot