Slider

ഒരു യാത്രാ വിവരണം-അനുഭവകഥ

0
Image may contain: 1 person, closeup

പാതിവഴിപഠനമുപേക്ഷിച്ച് വെറുതെ അലഞ്ഞുനടന്നപ്പോൾ കാണുന്നവരല്ലാം പഴിപറച്ചിൽതുടങ്ങി പിന്നെ നാട്ടിൽനിൽക്കാനാവാതെ വന്നപ്പോയാണ് ഒരു ജോലിയെക്കുറിച്ചാലോജിക്കുന്നത്
എന്തുചെയ്യും എങ്ങോട്ട്പോകും എന്ന ചിന്തയിലിരിക്കുംബോയാണ് കളികൂട്ടുകാരനായിരുന്ന റഹീം ബാംഗ്ലുരിൽ ജോലിചെയ്യുന്നതായ് അറിഞ്ഞത്
ചെറുപ്പത്തിലെ "ഉപ്പ 'മരണപ്പെട്ട അവൻ കുടുംബഭാരംപേറിനാടുവിട്ടതാണ് അവനാണെങ്കിൽ എന്നെ വലിയകാര്യവുമായിരുന്നു ഞാൻ അവന്റെയടുക്കലേക്ക് പോകാൻ തീരുമാനിച്ചു പക്ഷെ വീട്ടുകാരറിഞ്ഞാൽ സമ്മതിക്കില്ല ഒന്നാമത് ചെറുപ്രായം തന്നെയുമല്ല പഠിപ്പ്തുടരാൻ അവർ നിർബന്ധിക്കുന്നുമുണ്ട് എങ്കിലും എന്റെ മനസ്സിൽ പോകണമെന്ന 'ചിന്ത' കലശമായി
അങ്ങിനെയൊരുപുലർച്ചെ റഹീമിന്റെവിവരങ്ങളറിയാനായ് അവന്റെവീട്ടിലേക്കുച്ചെന്നു മുൻവശത്തെ ഡോർ അടഞ്ഞുകിടക്കുകയായിരുന്നു ഒരു ഉൾഭയത്തോടെ ഞാൻകോളിംബെല്ലമർത്തി
അല്പം കഴിഞ്ഞ അവന്റെ ഉമ്മ വന്നുകൊണ്ട് വാതിൽതുറന്നു എന്നെ കണ്ടപാടെ അവർ ആശ്ചര്യത്തോടെചോദിച്ചു മോനെന്താ... അതിരാവിലെ
എനിക്ക് 'റഹീമിന്റെ "അഡ്രസൊന്നുവേണം അവരുടനെ പറഞ്ഞു ആള് ഇവിടെയുണ്ടല്ലൊ' ഞാൻ ശങ്കയോടെ ചോദിച്ചു അവൻ ബാംഗ്ലൂരിലായിരുന്നില്ലെ...!!!ആയിരുന്നു ഇന്നു പുലർച്ചെ വന്നതാ യാത്ര ക്ഷീണത്താൽ നല്ല ഉറക്കമാ...
അവർ തുടർന്നു .റഹീമിന് ഒരുവിസ ശരിയായിട്ടുണ്ട് അവനങ്ങോട്ട് പോകാനുള്ളഒരുക്കത്തിലാണ് അതുപറയുംബോൾ അവരുടെമുഖം കൂടുതൽപ്രകാശിക്കുന്നതായ് എനിക്കുതോന്നി
ഇതിനിടയിൽ ഒരു കപ്പ് ചായയുമായി അവന്റെ അനിയത്തി കയറിവന്നു ഞാനതുവാങ്ങിക്കുടിച്ചുകൊണ്ട് പിന്നീട് വരാമെന്നും പറഞ്ഞ് അവിടെ നിന്നുംമടങ്ങി
ഉച്ചയോടെ റഹീം എന്നെയും തേടി വീട്ടിലെത്തിവിവരങ്ങൾചോദിച്ചറിഞ്ഞു ഇതുകേട്ട അവൻപറഞ്ഞു ഞാനിനി ബാംഗ്ലൂരിലേക്കുതിരിച്ചു പോവുന്നില്ല' എനിക്കൊരുവിസ വന്നിട്ടുണ്ട് അവൻ മുഴുവിക്കുന്നതിനു മുമ്പേ... ഞാൻ ഇടക്ക് കയറി 'ഞാനറിഞ്ഞു' 'ഉമ്മ വിവരങ്ങളെല്ലാം എന്നോട് പറഞ്ഞു
റഹീം ബാംഗ്ലൂരിലേക്ക് തിരികെ പോകുന്നില്ലയെന്നറിഞ്ഞതോടെ അങ്ങോട്ടു പോവേണ്ടയെന്നു ഞാനും തീരുമാനിച്ചു
പീന്നീടൊരിക്കൽ തമ്മിൽകണ്ടുമുട്ടിയപ്പോൾ അവനെന്നോടുചോദിച്ചു നിനക്ക് ബാംഗ്ലൂരിലേക്കുപോകണമെങ്കിൽ ഞാൻ അഡ്രസ്സ് തെരാം എനിക്കുപകരമായ് അവിടെ ഒരാളെആവശ്യമുണ്ട് പക്ഷെ' ഹോട്ടൽപണിയാണ് നിനക്കതുപറ്റുമോ...
അവനത് പറഞ്ഞപ്പോൾ വീണ്ടും പോവാനുള്ള മോഹം എന്നിൽജനിച്ചു ഞാൻ പറഞ്ഞു അതൊന്നും വിഷയമല്ല എനിക്ക് നാടുവിടണം ആളുകളുടെ ശകാരവും പഴിപറച്ചലുംകേട്ടു മടുത്തു എവിടെയെങ്കിലും പോയി സൌര്യത്തോടെ ജീവിക്കണം അതിനൊരു ജോലിയാണുവേണ്ടത് എനിക്ക് പോകുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെല്ലാം അവൻനൽകി
അങ്ങനെ ഒരുദിവസം ബന്ധു വീട്ടിലേക്കെന്നുംപറഞ്ഞ് ഞാൻവീട്ടിൽനിന്നുമിറങ്ങി നേരെച്ചെന്നത് ടൗണിലെKSRTC സ്റ്റാന്റിലേക്കാണ് അവിടെനിന്നും ബാംഗ്ലൂരിലേക്കുള്ള ബസ്സ് കയറി അപ്പോയേക്കും നേരം ഒരുപാട് വൈകിയിരുന്നു
നാടും നഗരവുംതാണ്ടി ബസ്സ് കുതിച്ചുകൊണ്ടിരുന്നു പുറവേവീശിയടിക്കുന്ന കുളിർകാറ്റിന്റെ അനുഭൂതിയാൽ സീറ്റിൽ ചാരിയിരുന്ന ഞാൻ മയക്കത്തിലകപ്പെട്ടു പിന്നീട്.. എപ്പോയോ എന്തോ... ബഹളംകേട്ടാണ് ഞാനുണർന്നത് പുറത്തേക്ക് നോക്കിയപ്പോൾ ബസ്സ് ഏതോ വലിയ കയറ്റത്തിൽനിർത്തിയതാണ് ചുരത്തിനുമുകളിലാണെന്ന് എനിക്ക് മനസിലായി താഴ്വാരത്തെ പ്രകാശം തെളിഞ്ഞു കാണുന്നുണ്ട് ...റോഡിൽ വാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ട് സഹയാത്രക്കാരൊപ്പം ഞാനും ബസ്സിൽ നിന്നുമിറങ്ങി
കുറച്ചു മുകളിലായ് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട് കാര്യമെന്തന്നറിയാൻ ഞങ്ങൾ അങ്ങോട്ട്ച്ചെന്നപ്പോയാണ് കണ്ടത് വലിയ ഒരു 'ലോറി "ച്ചുരത്തിൽ നിന്നും തെന്നിയിട്ട് റോഡിനു വിലങ്ങായി നിൽക്കുന്നു
റോഡാകെ കുരിക്കിൽപ്പെട്ടിരിക്കുകയാണ് പോലീസും ഫയർഫോഴ്സുമെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട് എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ച് നിൽക്കുബോയാണ്
ഏകദേശം അറുപതിനടുത്ത് പ്രായംതോന്നിക്കുന്ന കാക്കിയണഞ്ഞൊരാൾ കയറിവരുന്നത് അയാൾ കർണാടാ ഡിപ്പോയിലെ ഡ്രൈവറായിരുന്നു അപകടത്തിൽപ്പെട്ടലോറിയിലെ ഡ്രൈവറോടും അവിടെയുണ്ടായിരുന്ന ഉദ്യോസ്ഥരോരും അവർ എന്തൊക്കെയോ നിർദ്ദേശിക്കുന്നുമുണ്ട്
എന്താണവിടെ സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അപ്പോയാണ് വലിയ കമ്പയുമായി ഫയർഫോഴ്സ് ജീവനക്കാരുംമറ്റും വരുന്നത് അവരത് ആ ലോറിയുടെ തലങ്ങും വിലങ്ങുമായി ബന്ധിച്ച് ഒരറ്റം അവിടെയുണ്ടായിരുന്ന വലിയ മരത്തിൽ അയച്ചുകെട്ടി ശേഷം എതിരെകെട്ടിയ കമ്പയിൽ പിടിക്കാനാവശ്യപ്പെട്ടുകൊണ്ട് അയാൾ ലോറിയുടെഡ്രൈവിംങ്ങ് സീറ്റിലേക്ക് കയറിയിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു
എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ഒരനക്കം തെറ്റിയാൽ എത്രയോ... അടി താഴ്ചയുള്ള കൊക്കയാണ് എന്താണിവിടെ നടക്കാൻപോകുന്നത് കമ്പപിടിച്ചു നിന്നവരോട് ശകതിയായി വലിക്കാനാവശ്യപ്പെട്ടുകൊണ്ട് അയാൾ ബ്രേക്ക് റിലീസ് ചെയ്തു പെട്ടെന്നത് സംഭവിക്കുകയും ചെയ്തു.
റോഡിന് വിലങ്ങായിരുന്ന ലോറി 'തെന്നിമാറിഇറക്കത്തിലേക്ക് നിരങ്ങി നീങ്ങികൊണ്ടിരുന്നു ഇത് കണ്ട ജനങ്ങളെല്ലാം പരിഭ്രാന്തരായി എങ്കിലും ഡ്രൈവർ മനോധൈര്യത്തോടെ ലോറി തന്റെ നിയന്ത്രണത്തിലാക്കികൊണ്ട് സുരക്ഷിതമായി ഒതുക്കി നിർത്തി.
അതോടെ ഭീതിയാർന്ന അന്തരീക്ഷം ശാന്തമുകരിതമായി ഡ്രൈവറുടെ മനോധൈര്യത്തെ പ്രശംസിച്ചുകൊണ്ട് എല്ലാവരുംമടങ്ങി
നേരം 'പാതിര'കഴിഞ്ഞു നല്ല 'മഞ്ഞു 'വീഴ്ചയുണ്ട് മാർഗ്ഗതടസ്സം നീങ്ങിയതോടെ വാഹനങ്ങൾ ഓരാന്നായ് പോയ്ത്തുങ്ങി എല്ലാവരും വീണ്ടും മയങ്ങിത്തുടങ്ങി
വിചനമായ കൊടും കാട്ടിലൂടെ സഞ്ചരിക്കുകയാണ്'ഘോര 'മായ ശബ്ദങ്ങൾ എവിടെ നിന്നൊക്കെയോ കേൾക്കുന്നുണ്ട് ഒരു ഭയപ്പാടോടെ ഞാൻ ചുറ്റുപാടുംനോക്കി കേട്ടറിവ് മാത്രമുള്ള വനപ്രദശങ്ങൾ എന്റെ മുന്നിൽ യതാർത്ഥമായപ്പോൾ ഞാനേതോ.. വിസ്മൃതിയിലാണ്ടു
പിന്നീടെപ്പോയോ ഞാനും നിന്ദ്രയിലേക്കുവീണു സൂര്യരശ്മികൾ മുഖത്തുവന്നുപതിച്ചപ്പോയാണ് ഞാനുണർന്നത് അപ്പോയേക്കും
വനമേഘലകൾ താണ്ടി ബസ്സ് ചെറിയ ടൗണിലെത്തിയിട്ടുണ്ട് പരിചിതമല്ലാത്ത അക്ഷരങ്ങൾ കണ്ണിൽ മിന്നിമറഞ്ഞു അവിടെയുണ്ടായിരുന്ന ഒരു റസ്റ്റോറന്റിൽനിന്നും പ്രാതൽകഴിച്ച് ഞങ്ങൾ യാത്രതുടർന്നു
പിന്നീട് വിശാലമായി ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൂടെയായിരുന്നുയാത്ര വളരെ വിരളമായിമാത്രമാണ് ജനവാസകേന്ദ്രങ്ങൾ കാണാൻ സാധിച്ചത് ഒടുവിൽ അങ്ങകലെ വലിയകെട്ടിട സമുക്ഷയങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി
സഹയാത്രികനോട് ആ സ്ഥലത്തെപ്പറ്റി ചോദിച്ചു ' അവർ പറഞ്ഞു 'മൈസൂർ ' ആ പേരു കേട്ടപ്പോയേ...മനസിലേക്കോടി യെത്തിയത് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച ഒരുപാട് വീരപുത്രന്മാരുടെ പേരുകളാണ് ആ നഗരക്കാഴ്ചകൾ ഞാൻ കൗതുകത്തോടെനോക്കികണ്ടു അടുത്തിയിരുന്നയാൾ എനിക്ക് ഒരോന്നായ് വിവരിച്ചുതന്നു കൊണ്ടിരുന്നു
അല്പസമയം കഴിഞ്ഞ് ബസ്സ് മൈസൂർവിട്ടു മണിക്കൂറുകൾക്കുശേഷം ബ്ലാംഗ്ലൂർ മെജസ്റ്റിക്കിലെത്തി അപ്പോയേക്കും ആകെ മുഷിഞ്ഞിരുന്നു
അവിടെയിറങ്ങി തൊട്ടടുത്ത് കണ്ട പെട്ടിക്കടയിൽച്ചെന്ന് റഹീം"പറഞ്ഞ അഡ്രസ് ചോദിച്ചു തമിഴുനാട്ടുകാരനായ അയാൾ ഒരു കടയിലേക്ക് വീരൽചൂണ്ടി പറഞ്ഞു തമ്പി' അന്തപക്കമാ...
ഞാനങ്ങോട്ടനടന്നു റഹീം പറഞ്ഞ 'ഹോട്ടലിലെത്തി അവിടെ ക്യാഷിൽ ഒരാളിരിപ്പുണ്ട് 'മലയാളിതന്നെ '' ഞാനടുത്തുച്ചെന്ന് അയാളോട് വിവരങ്ങളൾ പറഞ്ഞു
അയാൾ കേട്ട ഭാവമൊന്നും കാണിക്കാതെ 'ബില്ല് 'വാങ്ങുന്ന തിരക്കിലായിരുന്നു ഞാൻ വീണ്ടും അയാളോട് കാര്യമറിയിച്ചു ഒന്ന് തിരക്ക് കുറഞ്ഞപ്പോൾ തന്റെ മുന്നിലിരുന്ന കട്ടൻ ചായ ഒരു മുറുക്ക് കുടിച്ചു കൊണ്ടയാൽ എന്റെ നേർക്ക് നോക്കികൊണ്ട് പറഞ്ഞു റഹീം പറഞ്ഞ് വിട്ടതാണല്ലെ '
ഇവിടെ ഇപ്പോൾ 'ജോലി ഒഴിവില്ല വേറെയാൾ വന്നിട്ടുണ്ട് അല്ലങ്കിലും മലയാളികൾ ശരിയാവില്ല അവർ തോന്നിയതുപോലെയാണ് 'ആ വാക്കിലെന്തോ പന്തികേടുള്ളതുപോലെ റഹീം പോയാതിനാലാവാമെന്നു ഞാൻഊഹിച്ചു നിസ്സഹായനായിനിന്ന എന്നെ അവിടെയിരുത്തി' എനിക്കുചായക്ക് ഓർഡർ ചെയ്തുകൊണ്ടയാൾ പറഞ്ഞു
വേറെയൊരുടത്ത് പണിക്കാളെ വേണമെന്നാരോ...പറഞ്ഞിരുന്നു അവിടുത്തേക്കുള്ളവഴി ഞാൻ പറഞ്ഞുതെരാം ഞാനുടനെ പറഞ്ഞു എനിക്കുവിടെ ഒരു പരിചയവുമില്ല ഭാഷയുമറിയില്ല' അയാൾ ഒരു തുണ്ട് പേപ്പറിൽ ഏതോ ഒരു അഡ്രസ്സ് കുറിച്ച്തന്നു
പലയിടങ്ങളിലുമലഞ്ഞ് ഒടുക്കം അയാൾ പറഞ്ഞസ്ഥലമെത്തി എങ്കിലും അവിടെയും എന്നെ അവർക്കാവശ്യമുണ്ടായിരുന്നില്ല അവിടെനിന്നും നിരാശയോടെ മടങ്ങാനൊരുങ്ങുംമ്പോയാണ് പെട്ടെന്ന്, ആരോ പിറകേ നിന്നുംവിളിച്ചതായ്തോന്നിയത് തിരിഞ്ഞു നോക്കിയപ്പോൾ ഏതോ 'അപരിചിതൻ ''
ഞാനയാളെ 'രൂക്ഷമായിനോക്കി ചോരക്കണ്ണുള്ള അയാൾ 'മലയാളിയല്ലന്ന് എനിക്ക് ബോധ്യമായി ഇടകലർന്ന ഭാഷയിൽ അയാളെന്നോട് ചോദിച്ചു നിനക്ക് ജോലിവേണോ...? മനസ്സിൽ പേടി തോന്നിയെങ്കിലും പ്രതീക്ഷിച്ചയിടം ജോലി കിട്ടാതെ അലയുന്നതിനിടയിൽ മറ്റൊന്നും ചിന്തിക്കാതെ ഞാൻ അയാൾക്കൊപ്പംച്ചെന്നു
ഒന്നുരണ്ട് സ്ഥങ്ങളിൽ എന്നെ കൊണ്ടുപോയ ശേഷം ഒരോ കാരണങ്ങൾ പറഞ്ഞ് അവിടങ്ങളിൽ നിന്നും തിരിച്ചു ഒടുവിൽ ഒരു 'വിചനമായ ' സ്ഥലത്തെത്തി പെട്ടെന്ന്!!! അയാൾ എനിക്ക നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു നിനക്കുവേണ്ടി ഞാൻ ഒരു പാട് നടന്നു അതിന് പകരമായി നിന്റെ കയ്യിലുള്ള പണമെനിക്ക് തരണം "ചതി 'മനസ്സിലാക്കിയ എന്റെ ഉള്ളുന്നൊ കാളി എങ്കിലുംപറഞ്ഞു എന്റെ കയ്യിൽ നാട്ടിലേക്ക് മടങ്ങാനുള്ള പണംമാത്രമെയുള്ളൂ... അത് തരാനൊക്കില്ല'
പണം തരാതെ നിന്നെ വിടില്ല" എന്നും പറഞ്ഞുകൊണ്ട് അയാളെന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു 'ഒന്നും ചെയ്യാനാവാതെ പേടിച്ചു വിളറിയ ഞാൻ പെട്ടെന്ന് 'കൈവന്ന ധൈര്യത്താൽ കുതറിയോടി അയാളും എന്റെ പിന്നാലെയോടി ഭാഗ്യവശാൽ അതുവഴിവന്ന ഒരാളിൽ അഭയംതേടിക്കൊണ്ട് ഞാൻ നടന്നകന്നു കുറച്ച്ദൂരം പിന്നിട്ട് ഞാൻ തിരിഞ്ഞുനോക്കി 'അങ്ങകലെനിന്നുംനിന്നും അയാളെന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു
മെജസ്റ്റിക്കിൽ തിരിച്ചെത്തി ഞാൻ ആദ്യത്തെഹോട്ടലിലേക്കുച്ചെന്നു
നേരത്തേ കണ്ട ക്യാഷ്യർ അവിടെ യിരുപ്പുണ്ടായിരുന്നു ഞാനയാളോട് നടന്നതെല്ലാം പറഞ്ഞു അപ്പോയും ഭാവഭേതമില്ലാതെ അയാളെന്നോട് പറഞ്ഞു വ്യക്തമായ ലക്ഷ്യബോധമില്ലാതെ ഒന്നിലും എടുത്ത് ചാടരുത് പ്രായത്തിനൊത്ത തീരുമാനങ്ങളേ... എടുക്കാവൂ... അറിവ് നേടണ്ട സമയത്ത് അറിവ് നേടുക അല്ലെങ്കിൽ ചെന്നു ചാടുന്നത് അബദ്ധങ്ങളിലേക്കായിരിക്കും
അയാളുടെ വാക്കുകൾ എന്റെ മനസ്സിൽ സൂചിമുനപോലെതുളച്ച് കയറി പിന്നെ മറ്റൊന്നും ആലോജിക്കാതെ അടുത്ത ബസ്സിൽതന്നെ നാട്ടിലേക്കുതിരിച്ചു.
അമീൻ കാപ്പാട്
=============
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo