Slider

കിസോഗോതമി

0
Image may contain: 1 person, beard, selfie and closeup

അവളെ നിങ്ങൾക്കെല്ലാപേർക്കും അറിയാം,എന്നെപോലേ. വർഷങ്ങൾ പുറകിലോട്ടു പോകുമ്പോൾ നമുക്ക് കാണാം ആ അമ്മയുടെ ജീവിതത്തിലെ വേദന നിറഞ്ഞ ആ ദിവസം.
ഇന്നലെവരെ ഓടികളിച്ചുനടന്ന കിസോഗോതമിയുടെ കുഞ്ഞുമകൻ. ഇന്നവർ ആ കുഞ്ഞിനേയും എടുത്തുകൊണ്ടു എന്തിനാണ് ആ ആൽമരചുവട്ടിലേക്ക് ഓടുന്നത്.ആ കുഞ്ഞിന് അസുഖം വല്ലതും ബാധിച്ചുവോ?., ശരീരം മുഴുവനും തണുത്തുമരവിച്ചിട്ടുണ്ടല്ലോ, കണ്ണുകൾ തുറക്കുന്നില്ല. മുഖത്തു പുഞ്ചിരി ഇല്ല.കുഞ്ഞിനെ ശ്രദ്ധിച്ചാൽ കാണാം.
മരച്ചുവട്ടിൽ ധ്യാനിച്ചിരിക്കുന്ന ശ്രീബുദ്ധന്റെ പാദങ്ങൾക്കരുകിൽ തന്റെ കുഞ്ഞിന്റെ ചേതനയറ്റ ശരീരത്തെ കിടത്തികൊണ്ടവൾ യാജിക്കുകയാണ്.
"പ്രഭോ എന്റെ കുഞ്ഞിനെ തിരിച്ചു തന്നാലും.അവൻ മരണപ്പെട്ടു. ഇവനില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.അങ്ങ് വിചാരിച്ചാൽ എന്റെ മകൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരും.രക്ഷിച്ചാലും."
കിസോഗോതമി കണ്ണീരുകൊണ്ടു അഭിഷേകം നടത്തുന്നത് കണ്ടില്ലേ. അതുപോലെ ധ്യാനത്തിൽ നിന്നുണർന്ന ശ്രീബുദ്ധന്റെ മറുപടിയും നിങ്ങൾ കേൾക്കുന്നുണ്ടാകും.
"കിസോഗോതമി, കരയാതിരിക്കു.
ഈ ഭൂമിയിൽ ജീവനുള്ളവയ്ക്കെല്ലാം ഒരിക്കൽ നാശം സംഭവിക്കും. അത് നിശ്ചയമാണ്. ചിലവ കുറച്ചു നേരത്തെ ആകുന്നു എന്നുമാത്രം. നിന്റെ മകനും അതാണ് സംഭവിച്ചിരിക്കുന്നത്'
പക്ഷെ അവൾക്ക് അത് ആശ്വാസമായിരുന്നില്ലല്ലോ. വീണ്ടും യാചിച്ചും , കറഞ്ഞും നിന്ന അവരോട് ബുദ്ധൻ പിന്നെ ആവശ്യപ്പെട്ടത് കേട്ടോ.
"കുറച്ചു കടുകുമണികൾ"
അതും ആരും മരണപ്പെടാത്ത വീട്ടിൽ നിന്ന് തന്നെ വേണം.. സൂര്യൻ അസ്തമിക്കുന്നതിനു മുമ്പു
എത്തിച്ചാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമെന്നു വാക്കു കൊടുക്കുകയാണ് ശ്രീബുദ്ധൻ.
പ്രതീക്ഷയോടുകൂടിയുള്ള അവരുടെ ഓട്ടം കണ്ടോ? ആ ഗ്രാമത്തിലെ ഓരോ വീടും കയറിയിറങ്ങുകയാണ് പാവം.എല്ലാപേരും കടുകു മണികൾ കൊടുക്കാൻ തയാറാണ്. പക്ഷെ..
അത് കണ്ടോ എല്ലാപേരുടെയും മുഖത്ത് നിരാശ
"എന്റെ അച്ഛനും അമ്മയും മരിച്ചു"
"എന്റെ ഭർത്താവ് മരിച്ചു°
"രണ്ടു കുട്ടികൾ മരണപ്പെട്ടു"
"എന്റെ മുത്തശ്ശനും മുത്തശ്ശിയും മരിച്ചു"
"സഹോദരൻ മരിച്ചിട്ട്.കുറച്ചു ദിവസങ്ങളെ ആയുള്ളൂ.
ഇങ്ങനെ ഓരോ വീട്ടിലും മറുപടി ഉണ്ടായി.
സൂര്യൻ അസ്തമിക്കാൻ സമയമായിട്ടും ഒരു വീടുപോലും കിസോഗോതമിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലലോ മരണം നടക്കാത്തതായിട്ട്. അവൾ കരഞ്ഞുകൊണ്ട് ബുദ്ധനരുകിൽ തിരിച്ചെത്തി. കടുകുമണികൾ
കിട്ടിയോ എന്ന ചോദ്ധ്യത്തിനുമുന്നിൽ അവൾ നിരാശയോടെ നിൽക്കുകയാണല്ലോ.. പാവം..!
"ഒരു വീടുപോലും കണ്ടെത്താനായില്ല പ്രഭോ.എല്ലായിടത്തും മരണം സംഭവിച്ചിട്ടുണ്ട്."
"അപ്പോൾ ഇതിൽനിന്നും നീ എന്താണ് മനസ്സിലാക്കിയത്."
"വേർപാട് സംഭവികേണ്ടതാണ്
എല്ലാപേർക്കും എല്ലാപേരെയും നഷ്ടപ്പെടും ഒരിക്കൽ. എന്റെ മകന്റെ വിധിയും അതാണ്. ആ ജീവൻ തിരിച്ചെടുക്കാൻ പറ്റില്ല.
കിസോഗോതമി കണ്ണീരോടെ പറയുന്നത് നാം കാണന്നുണ്ട്.
"അതിനാൽ.. ഇനി നീ നിന്റെ മകന്റെ ശരീരം യഥാവിതം ദഹിപ്പിക്കുക. സമാധാനിക്കുക. ഈ ദുഃഖവും വിരകവും കുറച്ചു ദിവസത്തിനുള്ളിൽ മാറുന്നതാണ്. ഇത് ദൈവനിഴ്ചയമാണ്.
അവൾ കുഞ്ഞിനേയും എടുത്ത് തിരിഞ്ഞു നടന്നു.
കിസോഗോതമി ഓരോ അമ്മയുടെയും പ്രതീകമാണ്‌. ഒരമ്മയും തന്റെ മക്കളെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ നഷ്ടമാകും എന്നുള്ളത് പ്രകൃതിനിയമമാണ്.
============
രതീഷ് സുഭദ്രം ©®2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo