മിനിഞ്ഞാന്ന് പതിവ്പോലെ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ആരും ഫോണെടുത്തില്ല...ഞാൻ വിളിക്കുന്ന സമയം എല്ലാവർക്കും അറിയാം എന്നിട്ടും ഫോൺ എടുക്കാത്തത് എൻ്റെ മനസ്സിൽ ആധി വർദ്ധിപ്പിച്ചു.ഒരുപാട് തവണ വിളിച്ചപ്പോൾ എൻ്റെ ഒരു സുഹൃത്താണ് ഫോൺ എടുത്തത്.
'ആ...ബിജു..അമ്മേയെ ഇവിടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കാണ്...ചെറിയൊരു തലകറക്കം'
എൻ്റെ ആധി ശരിയായിരിക്കുന്നു.പ്രഷറും ഷുഗറും ഉള്ള ആളാണ്..നേരാംവണ്ണം ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ കേൾക്കില്ല.ചെറിയ കുട്ടികളെ പോലെ പുറകിലെ നടക്കണം.അമ്മായിയമ്മയും മരുമോളും(എൻ്റെ ഭാര്യ)തമ്മിലുള്ള വഴക്ക് എന്നും ഈ ഭക്ഷണത്തിനെ സംബന്ധിച്ചുള്ളതാണ്.
രാത്രിയിൽ ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.അമ്മയെ കാണണമെന്ന് തോന്നി.ശരിക്കും പറഞ്ഞാൽ അന്ന് രാത്രി ഞാനിരുന്ന് കരഞ്ഞു...അല്ലെങ്കിലും ഞാനങ്ങനെയാണ്,തമിഴ്നാട്ടിലും ബാഗ്ലൂരിലും കിട്ടിയ നല്ല ജോലികൾ അമ്മയെ കാണാൻ പറ്റാത്തതിനാൽ മാത്രം ഉപേക്ഷിച്ചവനാണ് ഞാൻ..എന്നിട്ടും ഇത്രയും ദൂരെ ഈ മരുഭൂമിയിൽ അമ്മയെ കാണാതെ ഞാൻ ഇത്രയും പിടിച്ചു നില്ക്കുന്നു എന്നത് ഒരത്ഭുതമാണ്..

ഞാൻ ഇന്നലെ അമ്മയ്ക്ക് വേണ്ടി കരഞ്ഞതിനെക്കാൾ കൂടുതൽ അമ്മ എനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ട്.എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഒരു മാരക അസുഖം വന്നു...മൂന്ന് നാല് ദിവസം ബോധമില്ലാതെ കിടന്നപ്പോൾ ഡോക്ടർമാർ വിധിയെഴുതി. ഇനി ഇവൻ ജീവിച്ചിരിക്കില്ലെന്ന്...എനിക്ക് മൂത്തവരായി രണ്ട് മക്കൾ അമ്മയ്ക്കുണ്ടായിട്ടും എന്നെ കെട്ടിപ്പിടിച്ച് ആ നാല് ദിവസവും ഉറങ്ങാതെ അമ്മ കാവലിരുന്നു..
'എൻ്റെ മോൻ്റെ ജീവനും കൊണ്ടല്ലാതെ ഞാനീ ആശൂത്രി വിടൂലാ'അമ്മയുടെ നെഞ്ചിൻ്റെ ചൂടോ അതോ ദൈവങ്ങളുടെ കടാക്ഷമോ അഞ്ചാംദിനം ഞാൻ കണ്ണു തുറന്നു..എനിക്കതൊരു രണ്ടാം ജന്മമായിരുന്നു.ചത്ത് ജീവിച്ചവൻ്റെ പുനർജന്മം..
'എൻ്റെ മോൻ്റെ ജീവനും കൊണ്ടല്ലാതെ ഞാനീ ആശൂത്രി വിടൂലാ'അമ്മയുടെ നെഞ്ചിൻ്റെ ചൂടോ അതോ ദൈവങ്ങളുടെ കടാക്ഷമോ അഞ്ചാംദിനം ഞാൻ കണ്ണു തുറന്നു..എനിക്കതൊരു രണ്ടാം ജന്മമായിരുന്നു.ചത്ത് ജീവിച്ചവൻ്റെ പുനർജന്മം..
കുട്ടികാലത്ത് നമ്മൾ മൂന്ന് മക്കളെക്കാളും അമ്മ ഏട്ടനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഞങ്ങൾ അമ്മയോട് ചോദിച്ചിട്ടുണ്ട്
'എന്താമ്മേ ഞങ്ങളും അമ്മയുടെ മക്കളല്ലേ'എന്ന്.പക്ഷെ തനിക്കും തൻ്റെ കുടുംബത്തിനും വേണ്ടി ഏഴാം വയസ്സിലെ കുടുംബഭാരം ഏൽക്കേണ്ടി വന്ന ഒരു മകനോടുള്ള സ്നേഹമോ ബഹുമാനമോ ആണ് അമ്മ പ്രകടിപ്പിച്ചതെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് പിന്നെയും കുറെ കൂടി വളരേണ്ടി വന്നു...

ഒരുനാൾ അനിയത്തിക്ക് കലശലായ പനി.വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിൽ രാവിലെ കൊണ്ടുപോയി കാണിച്ചതാണ്..രാത്രിയാപ്പോഴെക്കും പനി കൂടി.കൈയിലാണെങ്കിൽ ഒരു രൂപ പോലുമില്ല.അതുകൊണ്ട് തന്നെ ആറെഴ് കിലോമീറ്റർ അപ്പുറമുള്ള വലിയ ആശുപത്രിയിൽ കൊണ്ടു പോകാൻ ത്രാണിയില്ല.നെറ്റിയിൽ തുണി മുക്കിയിട്ട് അവളുടെ പനിയുടെ കാഠിന്യം കുറയ്ക്കാൻ അമ്മ ശ്രമിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം ഞെട്ടിയ ഞാൻ കാണുന്നത് പനി ബാധിച്ച് ബോധം പോയ മകളെയും എടുത്തു താൻ ആരാധിക്കുന്ന അയ്യപ്പസ്വാമിയുടെ ഫോട്ടോയുടെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന എൻ്റെ അമ്മയേയായിരുന്നു.
കുട്ടികാലത്ത് ഞങ്ങളെ ഒരിക്കലും അമ്മ പട്ടിണി എന്താണെന്ന് പഠിപ്പിച്ച് തന്നിട്ടില്ല.അത് ഞങ്ങൾക്ക് എന്താണെന്നറിയില്ലായിരുന്നു.ഞങ്ങൾ നാലു മക്കളും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക.അനിയത്തി അവൾക്ക് വിളമ്പിയ ചോറിലേക്ക് ചെറുവിരൽ കുത്തി അളവെടുക്കും എന്നിട്ട് എനിക്ക് തന്ന ചോറിലേക്ക് കുത്തി നോക്കും
'കുഞ്ഞേട്ടന് ഇത്രയും ചോറ് എനിക്ക് ഇത്രയേയുള്ളു'അവളുടെ പരാതി.അമ്മ ഒരു ചെറു പുഞ്ചിരിയോടെ ഒരുപിടി ചോറ് അവൾക്കിട്ട് കൊടുക്കും.അവളുടെ കുഞ്ഞികണ്ണുകൾ തിളങ്ങുന്നത് വ്യക്തമായി കാണാം...മക്കൾ കഴിച്ചു കഴിഞ്ഞാൽ ബാക്കിയാവുന്നത് ചോറ് ഊറ്റുമ്പോൾ കഞ്ഞികലത്തിലേക്ക് വീഴുന്ന അല്പം കഞ്ഞിയും വെള്ളവുമായിരിക്കും.അത് അമ്മ കോരികുടിക്കുമ്പോൾ ആ കണ്ണീര് എന്തെ ഞങ്ങൾ മക്കളാരും കാണാതിരുന്നത്?..ഒരുനാൾ ആ കള്ളത്തരം കൈയോടെ പിടിച്ചതോടെ മക്കൾ നാല് പേരും ഒരു പിടി ചോറ് ആ അമ്മയ്ക്കായി മാറ്റി വെച്ചു.

പിന്നെയും വർഷങ്ങൾ കടന്നു,ഒരുനാൾ സ്ക്കൂൾ വിട്ട് വരുമ്പോൾ വിഷമിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്..കുറച്ചു ദിവസമായി അമ്മയ്ക്കൊരു തലവേദന... അച്ഛൻ അമ്മയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന സമ്മാനമാണ് ഈ തലവേദന.അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ദിവസമായി അമ്മ പണിക്ക് പോയിട്ട്...തൻ്റെ മക്കൾ രാത്രിയിൽ വന്ന് ഭക്ഷണം ചോദിക്കുമ്പോൾ എടുത്തു കൊടുക്കാൻ അന്നാ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല... അപ്പോഴാണ് ദൈവദൂതനെ പോലെ ഒരു അലുമിനിയം പാത്ര വില്പനക്കാരൻ വന്നത്...തനിക്ക് കല്ല്യാണം കഴിഞ്ഞു പോകുമ്പോൾ കിട്ടിയ ഓഹരിയിൽ ബാക്കിയുള്ള ഏക അലുമിനിയം കലം ആ പാത്രക്കാരന് വിറ്റപ്പോൾ കിട്ടിയ നൂറ് രൂപ(അന്ന് അൻപത് രൂപപോലും വിലയില്ലാത്ത ആ അലുമിനിയം കലത്തിന് നൂറ് രൂപ അയാൾ എന്തിന് നല്കി എന്നത് എനിക്കിന്നും അറിയില്ല)മൂത്തവൻ്റെ കൈയിൽ കൊടുത്ത് റേഷൻ കടയിലേക്ക് പറഞ്ഞ് വിടുമ്പോൾ എന്തിനായിരുന്നു എൻ്റെ അമ്മ കരഞ്ഞത്?
ഇന്ന് എൻ്റെ വീട്ടിലൊരു നിധിയുണ്ട്..എൻ്റെ അമ്മ മറ്റ് മൂന്ന് മക്കൾ കാണാതെ എനിക്കായി മാത്രം തന്ന നിധി..ആ നിധിയെ ഞാൻ പൊന്ന് പോലെ സംരക്ഷിക്കുന്നു..ആർക്കും വിട്ടു കൊടുക്കാതെ..ആര് ചോദിച്ചാലും ഞാനാ നിധി കൊടുക്കില്ല..കാരണം എനിക്കത് എൻ്റെ ജീവനേക്കാൾ വിലപ്പെട്ടതാണ്...ആ നിധി എൻ്റെ അമ്മയല്ലാതെ മറ്റെന്താണ്!!!
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക