![]() |
Uma Pradeep |
നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഏതോഒരു പഴയ സിനിമയിൽ നാദിയ മൊയ്തുനെ കണ്ടത്. പുള്ളിക്കാരീ ടെ െഹയർസ്‌റ്റൈലും സ്മാർട്നെസ്സും ഒക്കെ വല്ലാതെ ഹഠാദാകർഷിച്ചുപോയി. കൂടെ അവർ സൈക്കിൾ ഓടിക്കുന്നത് കണ്ടപ്പോ അങ്ങനേം ഒരു പൂതി. അമ്മാവന്റെ സൈക്കിൾ തൊട്ടുതലോടി.. ഒരിക്കൽ സ്റ്റൂളോക്കെ വെച്ച് കേറിയിരുന്നു നോക്കി.. പക്ഷെ ചവിട്ടാൻ കാലെത്തുന്നില്ല. പിറ്റേദിവസം തന്നെ അന്നത്തെ ബോയ് ഫ്രണ്ട് ആയിരുന്ന ഹീമാൻ ദീപുവിനോട് കാര്യം പറഞ്ഞു. ഹീമാൻ അക്കാലത്തു എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുമായിരുന്നു. ഒന്നാം ക്ലാസ്സിൽ രണ്ടാളും ഒരുമിച്ചു ചേർന്നെങ്കിലും ഓരോ ക്‌ളാസും നന്നായി
പഠിക്കണമെന്ന അവന്റെ ആഗ്രഹം കാരണം ഹീമാനപ്പോ മൂന്നിലെത്തിയിട്ടേയുള്ളൂ. അവനൊരു സൈക്കിൾ ഉണ്ട്. ചുവന്ന സൈക്കിൾ.. ദക്ഷിണയായി മൂന്നു സിപ് അപ്പ് വാങ്ങാനുള്ള പൈസ കൊടുത്തു.

" ടീ, രാത്രി ഓടിക്കാന്‍ പഠിച്ചാൽ, പകല് നമുക്ക് പച്ച വെള്ളം പോലെ ഓടിക്കാം"
"ഒടുവില്‍ വെള്ളത്തിലാവുമോ"
"ഒടുവില്‍ വെള്ളത്തിലാവുമോ"
"പോടീ പൊട്ടിക്കാളീ ഞാനില്ലേ കൂടെ, പെമ്പിള്ളാരായാൽ കുറച്ചു ധൈര്യം വേണം" അവന്റെ വക ബൂസ്റ്റും, ഹോര്‍ലിക്ക്സും.
രാത്രി പുറത്തിറങ്ങാൻ അപ്പൂപ്പനും അമ്മാവന്മാരും സമ്മതിക്കില്ല..
അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. ഹീമാൻ ശരിക്കും ഹീമാനായി.

ആദ്യം എനിക്കങ്ങോട്ട് ധൈര്യം വന്നില്ലെങ്കിലും, പിന്നീട് എന്നിലെ നദിയാമൊയ്തു സടകുടഞ്ഞെഴുനേറ്റു.
അവനെങ്ങനെയോ വീട്ടുകാരുടെ സമ്മതവും വാങ്ങിയെടുത്തു..
അതിനു മുന്‍പ് അല്‍പ്പം ഭൂമിശാസ്ത്രം.. വീട്ടിനുമുന്നിലുള്ള റോഡ് ഒരുപാട് വളവും, തിരിവും, ചെറിയ കയറ്റവും ഇറക്കവും, സര്‍വ്വോപരി എണ്ണിയാല്‍ തീരാത്തത്ര കുണ്ടും കുഴികളും നിറഞ്ഞ ഒരു റൂട്ടാണ്. ഇതിലൂടെ വണ്ടി ഓടിക്കാന്‍ അറിയുന്നവന് ഫോര്‍മുല വണ്‍ കാറോട്ടമത്സരമൊക്കെ പൂ പറിക്കണ പോലെ നിസ്സാരമായ ഒരു കാര്യമാണ്. ഈ റോഡില്‍ കൂടിയാണ്
ഇവനെന്നെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കേണ്ടത്. ഇത്രയും പറഞ്ഞതിന് കാരണമുണ്ട്. ഒരു ഡേയ്ന്ജര്‍ മിഷന്‍ ആണ് അവനേറ്റെടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കി തരാനാണ്. ഏതായാലും പഠിത്തം തുടങ്ങി. അവന്റെ മെയ്‍വഴക്കം കാട്ടലായിരുന്നു ആദ്യ കലാപരിപാടി.പിന്നെ ഞാനാ സീറ്റിൽ കേറിയിരുന്നു. മുകളിൽ നിന്ന് ഒരാളിതൊക്കെ കണ്ട് ചിരിക്കുന്നുണ്ട്.. അമ്പിളി അമ്മാവൻ. പിന്നെ സ്ട്രീറ്റ് ലൈറ്റിന് ചുറ്റും പറക്കുന്ന ഈയാം പാറ്റകളും.
ഒറ്റ ദിവസം കൊണ്ടുതന്നെ ഞാനിതൊക്കെ പഠിച്ചെടുക്കുമെന്നു അവനുറപ്പായിരുന്നു.
നാരായണേട്ടന്റെ ചായക്കട എത്തുന്നതിനു
ഒരു നൂറ് മീറ്റർ മുന്‍പ് ഒരു ചെറിയ ഇറക്കം ഉണ്ട്, അതുകഴിഞ്ഞ് തൊട്ടടുത്ത് ഒരു ഹമ്പും ഒരു പോസ്റ്റും. ആ ഇറക്കം എത്തിയപ്പോഴേക്കും ഞാന്‍ അവന് വാണിംഗ് കൊടുത്തു, "ഡാ ഇറക്കമാണ്.. വിട്ടേക്കല്ലേ.. ബ്രേക്ക് കുറേശ്ശെ കൊടുക്ക്, അവൻ സൈക്കിൾ ന്റെ പിന്നിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

"അതെന്താണ് ഈ ബ്രേക്ക്?
"ഡാ.. ഹമ്പ്, പോസ്റ്റ് " ഞാന്‍ അലറി.
എന്ത് ഹമ്പ്, എന്ത് പോസ്റ്റ്,
അവനീ പരിസരത്തെങ്ങുമില്ലേ? ഹമ്പിന്റെ മുകളിലൂടെ ഇടിമിന്നല് കണക്കെ സൈക്കിൾ പോസ്റ്റിന്റെ നേരെ പാഞ്ഞു. ഒരൊറ്റചാട്ടം, രക്ഷപ്പെടാനുള്ള അവസാനശ്രമം.

ഞാനൊന്ന് മുകളിക്കുയര്‍ന്നു തടികൊണ്ടുള്ള പോസ്റ്റിനെ കെട്ടിപിടിച്ചു താഴേക്ക് പോന്നു. പോരുന്ന പോക്കില്‍, എന്താന്നറിയില്ല തലേന്നുകണ്ട ടോം ആൻ്റ് ജെറി ഓർത്തുപോയി . താഴെയെത്തിയ എന്റെ തലയ്ക്കു ചുറ്റും നക്ഷത്രങ്ങള്‍ പാറി നടക്കുന്നു. അതിന്റെ ഇടയില്‍ കൂടി ഞാന്‍ വെള്ളഡ്രസ്സിട്ട് മുകളിലേക്ക് പോകുന്നു. എന്റെ ആത്മാവ്.. അപ്പോ ഞാൻ മരിച്ചോ?
ഡീ..
ങേ!!! ഇല്ല ഒന്നും സംഭവിച്ചില്ല, പക്ഷേ ഈ ശബ്ദം?? അതെ ലവന്റെ തന്നെ. തലക്ക് ചെറുതായിട്ടൊരു മരവിപ്പ് ഉണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ പരിക്കില്ല. എണീറ്റ് നോക്കിയപ്പോള്‍ സൈക്കിളിൻ്റടിയിൽ കൊഞ്ച് കിടക്കണപോലെ മടങ്ങി കിടക്കുന്ന "ഹീമാൻ ദ മാസ്റ്റർ ഓഫ് യൂണിവേഴ്സ്" എന്റെ ഗുരു. ഇറക്കം നിരങ്ങി ഇറങ്ങിയത് കാരണം അവന്റെ നിക്കർ കീറിയിട്ടുണ്ട്. ശബ്ദം കേട്ട് പരിസരത്തുള്ള വീടുകളിലെല്ലാം ലൈറ്റ് ഓണ്‍ ആയി. "എന്താപ്പോരു ഒച്ച കേട്ടെ, ആരാദ് " തുടങ്ങിയ അനോണിമസ് കമന്റുകളുമായി ആരുടെയൊക്കെയോ തലവെട്ടം കണ്ടു തുടങ്ങി. വണ്ടിക്ക് ഒന്നും പറ്റിയില്ല, കാരണം വണ്ടിക്കു പറ്റാനുള്ളത് മുഴുവന്‍ അവനു പറ്റിയിട്ടുണ്ട്. ഒരു സൈഡിലെ കൈകാല്‍ മുട്ടിന്റെ തൊലി നാളികേരം ചെരകിയതുപോലെയായിട്ടുണ്ട്. ആരോ വണ്ടിയെടുത്തു മാറ്റി.. തിരിഞ്ഞു നോക്കിയപ്പോള്‍, ഹീമാൻ തലയ്ക്കു കൈ വച്ചിരിക്കുന്നുണ്ട്. ഇനി അതിന് തലക്കുവല്ലതും പറ്റിയോ എന്ന് ടെന്‍ഷനായി.

"എടാ വൃത്തികെട്ടവനെ നിന്നോട് ഞാന്‍ പച്ചമലയാളത്തിലല്ലേ പകല്‍ വെളിച്ചത്തില്‍ പഠിക്കാന്ന് പറഞ്ഞത്. ഇപ്പൊ തൃപ്തിയായില്ലേ" എന്ന എൻ്റെ ചോദ്യത്തിന് അവന്റെ ഉത്തരം കേട്ട് തലയ്ക്കു കൈവച്ചിരുന്നുപോയി.
"അതേടീ, ഈ പകലായാലും രാത്രിയായാലും വരാനുള്ളത് ന്തായാലും വരില്ലേ"?
നാട്ടുകാരുടെ സഹായത്തോടെ ഏന്തിവലിഞ്ഞു ഞാനെന്റെ വീട്ടിലും അവനവന്റെ വീട്ടിലേക്കും പോയി. സിപ് അപ്പ് വാങ്ങാൻ കൊടുത്ത പൈസ അവൻ തിരിച്ചു തന്നു. നദിയാമൊയ്തുവിനെ മറക്കാൻ ഞാനും തീരുമാനിച്ചു. അവനെ പിന്നെ വീട്ടിൽ കേറ്റിയിട്ടില്ലെങ്കിലും നാണമില്ലാത്തോണ്ട് ഇടക്കിടക്കൊക്കെ വരുമായിരുന്നു.
By: Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക