Slider

ഏയ്, ഒരിക്കലുമില്ല !

0

ഏയ്, ഒരിക്കലുമില്ല !
################
മോളെ, ന്റെ കെട്ട്യോളെ... എണീക്.
ദോശയും ചട്ണിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. വന്നു കഴിക്ക്, പനി ഒന്ന് മാറിയതല്ലേ ഉള്ളൂ.
രേണു എഴുന്നേറ്റു വന്ന് മേശയിൽ നോക്കിയപ്പോ ഞെട്ടി പോയി. കല്യാണം കഴിഞ്ഞു രണ്ടു വർഷമായി, ഇന്നേ വരെ അടുക്കള കാണാത്ത മനുഷ്യൻ എനിക്ക് വേണ്ടി ഫുഡ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നു !
രേണു സന്തോഷം കൊണ്ട് രവിയുടെ കവിളിൽ അമർത്തി ചുംബിച്ചു.
അല്ലെടാ കെട്ട്യോനെ, ഇങ്ങളെ താടി വടിച്ചോ ? വല്ലാത്ത പതു പതുപ്പ്.
@@@@@@@@@@@@
ഡോ.... ഞാൻ ഓഫീസിൽ പോവാണുട്ടോ.
രവിയുടെ ശബ്ദം കേട്ട് രേണു പെട്ടന്നു ഉണർന്നു .
ശ്ശെടാ. അപ്പോ താൻ കണ്ടത് സ്വപ്നം ആയിരുന്നോ ? ഈ തലയിണയെ ആണോ ഞാൻ ചുംബിച്ചത്? അല്ലെങ്കിലും തനിക്ക് സ്വപ്നം കാണാൻ ആണ്‌ വിധി. പെണ്ണായി പിറന്നു പോയില്ലേ ? ഭർത്താവിന്, ഭർത്താവിന്റെ കൂട്ടക്കാർക്, മക്കൾക്ക് ഇവർക്കെല്ലാം വെച്ചു വിളമ്പി പുകഞ്ഞു തീരാനാണ് എന്റെയൊക്കെ വിധി.
അടുത്ത ജന്മത്തിൽ ആണായി പിറന്നാൽ മതി. ഒന്ന് ഓഫീസിൽ പോയി ഇരുന്നാൽ ശമ്പളം ആയി, അടിച്ചു പൊളിക്കലായി. ഈ പെണ്ണുങ്ങൾക് അങ്ങനെ ആണോ ? ഒരു ദിവസം എത്ര വിധത്തിലുള്ള പണികളാ ??
ഓരോന്നും പുലമ്പി കൊണ്ട് രേണു എണീറ്റു. ഡൈനിങ്ങ് ടേബിളിലെ മൂടി വെച്ച പാത്രങ്ങൾ കണ്ട് രേണുവിന് ദേഷ്യം വന്നു.
ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കളയാതെ മൂടി വെച്ചിരിക്കുന്നു. എന്റെ മടിയനായ കെട്ട്യോൻ.
എന്റീശ്വരാ.. ഈ മടിയന്റെ കൂടെ ജീവിക്കാൻ വയ്യ!ചത്താൽ മതി.
ഇത്രയും പറഞ്ഞു പാത്രങ്ങളുടെ മൂടി തുറന്നപ്പോൾ രേണു കണ്ടത് ആവി പറക്കുന്ന ദോശയാണ് !!!!
#######################
ഭർത്താവിനെ മുൻ വിധികളോടെ സമീപിക്കുന്ന ഭാര്യന്മാർക് ഈ കഥ സമർപ്പിക്കുന്നു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo