Slider

വരും.... വരാതിരിക്കില്ല!

0
Image may contain: 1 person, beard and closeup

'ഞാൻ ഇറങ്ങാണെ...'
'എപ്പോഴാ വരിക...?
'വേഗം വരാൻ നോക്കാം... നേരം വൈകിയാൽ നിങ്ങൾ ഭക്ഷണം കഴിച്ച് കിടന്നോ.. ഞാൻ വരുമ്പോൾ വിളിക്കാം... വാതിൽ കുറ്റിയിട്ട് കിടന്നോ...'
'ഇപ്പോൾ ഏത് സമയവും പവർകട്ട് ആണ്.. ഞാനും മോളും മാത്രമേ ഉള്ളൂ... ഞങ്ങൾക്ക് പേടിയാവും..'
'എന്തിനാ പേടിക്കുന്നത്... ഞാൻ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കേണ്ടെ... ? ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കിൽ നല്ല ധൈര്യം വേണം സ്ത്രീകൾക്ക്. .. അതിനെങ്ങനാ... രാത്രിയിൽ ഒരു വാഴ നില്ക്കുന്നത് കണ്ടാലും പേടിക്കും... ആരോ നില്ക്കുന്നു എന്നും പറഞ്ഞ്. ....'
'അങ്ങനെ കളിയാക്കുകയൊന്നും വേണ്ട... ഒരബദ്ധമൊക്കെ എല്ലാവർക്കും പറ്റും...'
'ഉവ്വ്... ഉവ്വ്. .... ശരി...
നേരം വൈകുന്നു... ഞാൻ വരുമ്പോൾ കറന്റ് ഇല്ലെങ്കിൽ ഡോറിൽ മുട്ടി വിളിക്കാം... മൂന്നു തവണ മുട്ടി വിളിക്കുമ്പോൾ കതക് തുറന്നാൽ മതി..... മനസ്സിലായോ...? വാതിലും ജന്നലുകളുമെല്ലാം അടച്ചു കുറ്റിയിട്ടോളൂ...'
'അതല്ല രവിയേട്ടാ... ഒരു കാര്യം ചെയ്താലോ...? രവിയേട്ടൻ പുറത്ത് നിന്നും പൂട്ടി ചാവി കൈയിൽ വച്ചോളൂ.. വരുമ്പോൾ തുറന്നാൽ മതിയല്ലോ. ...? അപ്പോൾ പിന്നെ ഞങ്ങൾക്ക് പേടിക്കേണ്ടല്ലോ... പിന്നെ ആരെങ്കിലും വന്നു കതകിനു മുട്ടിയാലും തുറക്കേണ്ടല്ലോ...'
'രമേ.... നിന്നെ സമ്മതിച്ചു... ഇത്രയ്ക്ക് പേടി നല്ലതല്ല കേട്ടോ... കുറച്ചെങ്കിലും ധൈര്യം വേണ്ടേ... '
'എന്തോ.... എനിക്ക് ഒരു പേടി പോലെ... അതാ...'
'അതു തന്നെയാണ് ഞാനും പറഞ്ഞത്. ..ഞാൻ പുറത്തു നിന്ന് പൂട്ടി ചാവിയുമായി പോയാൽ പെട്ടെന്ന് നിങ്ങൾക്ക് എന്തെങ്കിലും ഒരത്യാവശ്യം വന്നു പുറത്ത് പോകേണ്ടതായി വന്നാൽ ആ സമയത്ത് ചാവി ഇല്ലാതെ എന്ത് ചെയ്യും...?'
'ഈ രവിയേട്ടന് ഒരു ബുദ്ധിയുമില്ല... രവിയേട്ടാ... അതിനല്ലേ പുറകിലെ വാതിൽ... അത് തുറന്ന് ഞങ്ങൾക്ക് പുറത്ത് കടക്കാമല്ലോ...'
'ആ... അതും ശരിയാണ്. .. ഞാൻ അത് മറന്നു. .. എന്തെങ്കിലും അത്യാവശ്യമില്ലാതെ അമ്മ ആളെ അയക്കില്ല. .. കാണണം എന്ന് പറഞ്ഞ്. .. അതുകൊണ്ടാണ് ഞാൻ ഇന്ന് തന്നെ പോയി വരാമെന്നു പറഞ്ഞത്... വേറെ ആരും അവിടെ ഇല്ലാത്തതല്ലേ...'
'രവിയേട്ടാ... ടെൻഷൻ അടിക്കേണ്ട. .. പോയി വാ..'
'അച്ഛാ... വരുമ്പോൾ ഒരു ഡയറി മിൽക്ക് കൊണ്ടു വരണെ... മോൾക്ക്. ..'
'ഒന്നല്ല. .രണ്ടെണ്ണം കൊണ്ടു വരാടാ ചക്കരേ...'
അയാൾ തന്റെ മകളെ വാരിയെടുത്ത് കവിളിൽ മുത്തമിട്ടു...
'അയ്യേ... അച്ഛൻ മീശകൊണ്ട് കുത്തല്ലേ... മോൾക്ക് ഇക്കിളിയാവുന്നൂ...'
തത്തമോള് വേഗംതന്നെ ചിരിച്ചുകൊണ്ട് താഴെ ഇറങ്ങി...
രമയെ ഒന്നു കൂടി നോക്കി അയാൾ പുറത്തേക്ക് ഇറങ്ങി.....
തൊട്ടടുത്ത് വീടുകൾ ഉണ്ട്. .. എന്നാലും ആരും ഇല്ലാത്തതുപോലെ...
ഗേറ്റിനരികിലെത്തി അയാൾ വീണ്ടും ഒന്നു തിരിഞ്ഞു നോക്കി. ..
തന്റെ വീട്. ...
രമ...
തത്തമോള്. ....
ഇരുട്ട്....
പവർ കട്ട്...
വാഴ....
മൂന്നു തവണ മുട്ടൽ....
പൂട്ടിയ വീട്...
താക്കോൽ....
ഇരുട്ട്. ..
മുന്നോട്ട് വക്കുന്ന കാലുകൾ പുറകോട്ട് വലിയുന്നു...
പേടിച്ച് വിറച്ച് രമയും മോളും....
വയ്യ. ...
തനിച്ചാക്കി പോകുക വയ്യ. ...
അയാൾ വേഗം തിരിഞ്ഞു നടന്നു....
തന്റെ കുടുംബം. ..അത് തന്റേതു മാത്രമാണ്. ..തന്റേതു മാത്രം. .!!!
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo