മുപ്പത് വർഷങ്ങൾക്ക് മുമ്പ്...അന്നെനിക്ക് നാലോ അഞ്ചോ വയസ്സ്,ദേശീയ പാതയുടെ സമീപത്താണ് വീട്....റോഡ് വക്കിലുള്ള വീട്ടിലാണ് മിക്ക ദിവസങ്ങളിലെയും കളി...അന്നാണ് സ:ഇഎംഎസിൻ്റെ നേതൃതത്തിലുള്ള ഒരു ജാഥ അതു വഴി കടന്നുപോകുന്നത് ജാഥ കാണുന്നതിന് വേണ്ടി നമ്മൾ പിള്ളേരെല്ലാം വരാന്തയുടെ ഇരുത്തിയിൽ സ്ഥലം പിടിച്ചു(വരാന്തയിൽ അല്പം പൊക്കി കെട്ടിയത്)....പുറക്കിൽ മുതിർന്നവരും...ഇങ്ക്വിലാബിൻ്റെ ശബ്ദം കേൾക്കാൻ തുടങ്ങി,ഒരു പക്ഷെ അന്നായിരിക്കാം കമ്മ്യൂണിസ്റ്റ് ചിന്ത ആദ്യമായി മനസ്സിൽ വേരൂന്നിയത്,ജാഥയുടെ മുൻനിര കാണാൻ തുടങ്ങി....പെട്ടെന്നാണത് സംഭവിച്ചത്,ജാഥ ശരിക്കും കാണാൻ വേണ്ടി എൻ്റെ അരികിലിരുന്ന പെൺകുട്ടി എന്നെ തള്ളി,എൻ്റെ പിടിവിട്ടു നെറ്റിയടിച്ച് ഞാൻ താഴെ വീണു...മുഖം നിറയെ ചോര,ഞാൻ കരഞ്ഞോ?ആരൊക്കെയോ ഓടി വരുന്നത് അവ്യക്തമായി കണ്ടു..അതിൽ ജാഥയിൽ പങ്കെടുത്തവർ ഉണ്ടായിരുന്നോ അറിയില്ല?എന്നെയും എടുത്ത് ആശൂപത്രിയിലേക്ക് ഓടി,തലയുടെ മുൻവശം നന്നായി മുറിഞ്ഞിരിക്കുന്നു...തുന്നൽ വേണം..ചെറിയ കുട്ടിയായത് കൊണ്ട് മയക്കാൻ പറ്റില്ല...തുന്നലിടുമ്പോൾ ഞാൻ കരഞ്ഞിരുന്നില്ലെന്ന് അമ്മ പിന്നീട് പറഞ്ഞു തന്നു...ഒരു പക്ഷെ എൻ്റെ ബോധം പോയതോ അതോ വീണപ്പോൾ ഉണ്ടായ മരവിപ്പോ അറിയില്ല..ഏതായാലും നാലഞ്ച് തുന്നക്കെട്ട് ഉണ്ടായിരുന്നു...ഒരു കാര്യം തീർച്ചയാണ് അന്നവിടെ കൂടി നിന്നവരാരും ഇഎംഎസിനെയോ ജാഥയോ കണ്ടിട്ടുണ്ടാവില്ല....ഇന്നും തല ചീകുമ്പോൾ ആ മുറിപ്പാട് ഒരോർമ്മപ്പാടായി അവിടെ തെളിയും.... By: Biju PerumChelloor
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക