Slider

കല്യാണം

0
Image may contain: 1 person, closeup

"ഒന്നു വേഗം നടക്കെൻറെ കുട്ടിയെ , ഇനിയും താമസിച്ചാൽ കല്യാണം കാണാൻ പറ്റില്ല .." " എനിക്കു വയ്യമ്മേ നടക്കാൻ , വിശന്നിട്ടു തല കറങ്ങുന്ന പോലെ " സാവിത്രിയമ്മ തൻറെ മോളെ നോക്കി , പാവം വല്ലാതെ ക്ഷീണിച്ചിട്ടുണ്ട് , അല്ലെങ്കിലും ഒരു നേരമാണല്ലോ അവൾ ഭക്ഷണം കഴിക്കുന്നത് .. ഇന്ന് നല്ല ഊണ് കഴിക്കാമെന്നു താൻ പറഞ്ഞത് കൊണ്ടാണ് എൻറെ കുട്ടി ഇഷ്ടമല്ലാഞ്ഞിട്ടും കൂടി തന്റെ കൂടെ വന്നത് .വിളിക്കാത്ത കല്യാണത്തിന് വരാൻ ആർക്കാണ് ഇഷ്ടമുണ്ടാവുക .. സ്വന്തം അനിയൻറെ മോളുടെ കല്യാണം ആണിന്നു . പൊക്കോട്ടെ എന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോൾ ഒന്നു മൂളുക മാത്രം ചെയ്തു . അദ്ദേഹം ഇപ്പോൾ അധികം ഒന്നും സംസാരിക്കാറില്ല , അമ്പലത്തിൽ നിന്ന് കിട്ടുന്ന ചോറാണ് അദ്ദേഹം കഴിക്കുന്നത് ,,,എന്നെയും മോളെയും പറ്റി അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ല ...മനസ്സ് മടുത്തിട്ടുണ്ടാവും .. പണവും പ്രാതാപവും ഇല്ലാത്ത തന്നെ ആർക്കും വേണ്ടാന്നു അദ്ദേഹത്തിന് മനസിലായിട്ടുണ്ടാവും . അത് കൊണ്ടാണല്ലോ തൻറെ സ്വന്തം അനിയൻറെ മോളുടെ കല്യാണത്തിന് വിളിക്കാതിരുന്നത് . "അമ്മെ എന്താണ് ആലോചിക്കുന്നത് വേഗം പോവാമ്മേ , എനിക്കു വിശക്കുന്നു " മോളുടെ ചോദ്യം ആ സാധു സ്ത്രീയെ ഓർമകളിൽ നിന്നുണർത്തി . പഴയ ഒരു നരച്ച ദാവണിയാണ് മോള് ഉടുത്തിരുന്നത് , അതിലും തൻറെ മോളു സുന്ദരിയാണെന്ന് അവർക്കു തോന്നി .
" അമ്മെ അമ്മാവൻ നമ്മളെ കണ്ടാൽ അകത്തേക്ക് കയറ്റുമോ .. നമ്മുക്ക് ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് പോവാമ്മേ " "പോവാം മോളെ .. കല്യാണം കണ്ടിട്ട് നമ്മുക്ക് പോവാം ." " എങ്ങോട്ടേക്കാ ഈ കയറി പോവുന്നത് ...?? invitation card ഉണ്ടോ കയ്യിൽ .." പുറത്തു നിന്നിരുന്ന സെക്യൂരിറ്റി ആ അമ്മയെയും മോളെയും തടഞ്ഞു .. " കല്യാണം കാണാൻ വന്നതാണ് .. ഒന്നു കണ്ടാൽ മാത്രം മതി ." തൻറെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു അമ്മയുടെ അനിയത്തിയുടെ മോളു ലക്ഷ്മി അങ്ങോട്ടു വന്നത് , വരനെ
സ്വീകരിക്കാൻ പുറത്തേക്കു വന്നതായിരിക്കാം ..അവൾക്കെങ്കിലും തന്നെ മനസിലായല്ലോ ..തൻറെ കളിക്കൂട്ടുകാരി . അവൾ തന്നെ ഒന്ന് നോക്കി , എന്തായിരുന്നു ആ കണ്ണുകളിലെ ഭാവം ..." എന്തിനാണ് സാവിത്രി ഇപ്പോൾ ഇങ്ങോട്ടു വന്നത് .. ? ഞങ്ങളെ എല്ലാരേയും നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം .." തൻറെ കണ്ണ് നിറഞ്ഞോ മുന്നിൽ നിൽക്കുന്ന ലക്ഷ്മിയെ കാണാൻ കൂടി വയ്യ .. മോള് കൈ മുറുകെ പിടിച്ചു...തന്റെ കൂടെ കളിച്ചു വളർന്നവളാണ് തന്നോടിങ്ങനെ ..അമ്മ ഉണ്ടായിരുന്നെങ്കിൽ .... അച്ഛന് സമ്പത്തുള്ള ആൺമക്കളെ മതിയെന്നാണോ ..." നീ ഒന്ന് പോയിതരുമോ .." " അത് ലക്ഷ്മി മീനു മോളുടെ കല്യാണം ,," " നിന്നെ ആരെങ്കിലും ക്ഷണിച്ചോ ...രാമനുണ്ണി ഇവരെ അകത്തേക്ക് കയറ്റി വിടരുത് .. പിന്നെ ഭക്ഷണം എന്തെങ്കിലും വേണമെങ്കിൽ അപ്പുറത്തു നിങ്ങളെ പോലുള്ളവർക്ക് കഴിക്കാൻ ഒരു പന്തൽ ഒരുക്കിയിട്ടുണ്ട് .." ലക്ഷ്മി നടന്നു പോവുന്നത് താൻ നോക്കി നിന്നു , കാണുന്നുണ്ടായിരുന്നു അവളോട് സംസാരിക്കുന്ന അനിയനെ , ഒന്നു തിരിഞ്ഞു പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയ തന്റെ അനിയനെ ." പറഞ്ഞത് കേട്ടില്ലാന്നുണ്ടോ , ഒരുപാടു വലിയ ആൾക്കാർ വരുന്ന വിവാഹമാണിത് ..വെറുതെ എനിക്ക് പണി ഉണ്ടാക്കരുത് " അവർ ആ സെക്യൂരിറ്റിയെ നോക്കി ഒന്ന് ചിരിച്ചു ..." മോളെ നിനക്ക് വിശക്കുന്നില്ലേ കഴിച്ചിട്ട് പോവാം " "വേണ്ടമ്മേ എനിക്കു വിശക്കുന്നില്ലമ്മേ .." വിശന്നു ക്ഷീണിച്ച ആ കണ്ണുകളിലെ അഭിമാനം .. തൻറെ കൈൽ മുറുക്കി പിടിച്ചിരിക്കുന്ന ആ കൈകൾ ...സാവിത്രിയമ്മ വീട്ടിലേക്കു നടന്നു ...ഇന്നലെ താൻ വെള്ളമൊഴിച്ചു വച്ച ചോറ് മോൾക്ക് കഴിക്കാല്ലോ എന്ന ആശ്വാസത്തിൽ ...

By: AswathiDinoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo