നിന്റെ ജാതി ചോദിച്ചില്ലയാരും അന്ന്
നിന്നിൽ നിന്നൂറ്റിയ രക്തം കയറ്റുമ്പോൾ,
നിന്റെ മതമാരും ചോദിച്ചില്ലന്നു
നീ അശരണർക്കായ് പോരാടിയപ്പോൾ
നിന്റെ മെയ്യിന്‍ കറുപ്പ് നോക്കിയില്ലന്ന്
നീ നീട്ടിയ കൈ പിടിച്ചെഴുന്നേറ്റവർ
നിന്റെ കുടുംബമഹിമ നോക്കിയില്ലാരും
നിന്റെ ശിഷ്യർ പഠിച്ചു മിടുക്കരായപ്പോൾ
എന്നിട്ടും നിനക്കുണ്ണാൻ പിന്നാമ്പുറത്ത്
അവര്‍ ഇലയിട്ടു, വെള്ളം തരാൻ ഗ്ലാസ്
മാറ്റിവച്ചു, തൊട്ടാൽ അശുദ്ധമാവുമെന്ന്
പേടിച്ചു നിന്നെയവർ അകറ്റിനിർത്തി
നിന്റെ പേരും, നിന്റെ ശരീരവും എന്നും
ജാതിയും മതവും നോക്കി വേര്‍ത്തിരിക്കും
നിന്റെ രക്തവും, മജ്ജയും, ഹ്യദയവും, വ്യക്കയും,
കണ്ണും കരളുമൊക്കെ മാത്രമാണ് മതേതരം സോദരാ..
GIRI B WARRIER
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക