Slider

യാത്ര

0
Image may contain: 1 person, smiling, selfie and closeup

സ്വന്തം വീടിന് മുന്നിൽ കുരുത്തോല പന്തലും ആൾക്കൂട്ടവും സാമ്പ്രാണി മണവും രാമായണശീലുകളും നിറഞ്ഞ ചിത്രം ആരും സങ്കല്പിക്കുന്നുണ്ടാകില്ല പക്ഷേ പല വീടിന് മുന്നിലും നമ്മളത് കണ്ടിട്ടുണ്ട് അങ്ങനൊരു പന്തലും ഗന്ധവും ശബ്ദവും എപ്പൊഴായാലും സ്വന്തം വീടിന് മുൻപിലും എന്നെങ്കിലുമൊരിക്കൽ ആ ചിത്രം എത്തുക തന്നെ ചെയ്യും.
നാളെ ഉത്രാടമല്ലേ നമുക്കിവിടെ ചെറിയ പാർട്ടി ഒക്കെ ഉണ്ട് ഞാൻ വിളിക്കുമെന്ന് നീ നോക്കി ഇരിക്കണ്ട ഞാൻ വൈകുന്നേരമെ വിളിക്കു ഇപ്പൊ ഞാൻ ഡ്യൂട്ടിക്ക് പോകുവാണേ ബൈ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ബോർഡിംഗ് കഴിഞ്ഞവരെല്ലാം വിമാനത്തിലേക്ക് കയറാനുള്ള അറിയിപ്പ് വന്നു ബാഗുമെടുത്ത് ഞാനും നടന്നു.
പാവം അവർ അറിയുന്നില്ല നാളെ പുലരുമ്പോൾ കണികാണുന്നത് എന്നെയാണെന്നും ഓണസമ്മാനമായുളള വരവും
കാത്തു നിൽക്കാൻ ആരെയും ഏൽപ്പിക്കാതെയുള്ള ഒരു യാത്ര
വിഷമിക്കണ്ട മോനെ അടുത്ത ലീവിന് കുറച്ച് മാസങ്ങൾ കഴിഞ്ഞ് വരാമല്ലോ അവധി കഴിഞ്ഞുള്ള യാത്ര ചൊല്ലനിടയിൽ അമ്മയുടെ വാക്കുകൾ അച്ഛനോട് പറഞ്ഞ് അനുഗ്രഹം വാങ്ങിക്കോളു
കാൽ തൊട്ടു ഒന്നു കണ്ണിൽ വച്ചു കസേരയിലിരിക്കുകയായിരുന്നു അച്ഛനപ്പോൾ ഒന്നും മിണ്ടിയില്ല കണ്ണുകൾ നിറഞ്ഞതിനാൽ ആ കണ്ണുകൾ എന്തെങ്കിലും പറയുന്നുണ്ടോ എന്നു കാണാനും സാധിച്ചില്ല പറഞ്ഞിട്ടുണ്ടാകും ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും ഇമ ചിമ്മാതെ മകനെ നിന്നെ ഞാൻ അവസാനമായി കാണുകയാണെന്നും.
എന്റെ മിഴികളും ആ ചിത്രം ഒപ്പിയെടുത്തതിനാലാകണം ഇപ്പൊഴും അത് തെളിഞ്ഞു വരുന്നതും മിഴിനീരിനാൽ ഇപ്പൊഴും കാഴ്ച മറയുന്നതും
തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കൽ പോലും പിന്നെ തിരിഞ്ഞു നോക്കിയില്ല അകന്നു പോകുന്നൊരു രൂപം നെഞ്ചിലേറ്റാനുള്ള ശക്തിയുണ്ടായിരുന്നില്ല
വിമാനം ഇറങ്ങി സുഹൃത്തിന്റെ ടാക്സി വിളിച്ച് വീട്ടിലേക്ക്
നാളെ തിരുവോണമാണ് റോഡിലാകെ തിരക്കാണ് വീട്ടിലെ ഗേറ്റ് കുറ്റിയിട്ടിരിക്കുവാണ് അടുത്ത വീട്ടിലെ ജിമ്മി പട്ടി ആരാണിവൻ ഒളിഞ്ഞ് നോക്കുന്നതെന്നറിയാൻ പെട്ടെന്ന് ഓടി വന്നു വിരൽ ചുണ്ടിൽ വച്ചവനോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു അവൻ അനുസരിച്ചെങ്കിലും പതിയെ മതിലെടുത്ത് അകത്തേക്ക് ചാടിയപ്പോൾ അവൻ പ്രതിഷേധ സ്വരത്തിൽ ഒന്നു മുരണ്ടു.
വാതിൽ വഴി നോക്കിയപ്പോൾ അവൾ തറയിലിരുന്ന് പച്ചക്കറികളുമായ് യുദധമാണ് ഇടയ്ക്കിടെ ഫോൺ എടുത്ത് നോക്കും വിളിയും സന്ദേശവുമൊന്നും വന്നില്ല പാവം ചേനയ്ക്കും ചേമ്പിനുമൊക്കെ അതിന്റെ പ്രതിഷേധം അനുഭവിക്കുന്നുണ്ട്
പേടിപ്പിക്കുന്നൊരു ശബ്ദവുമുണ്ടാക്കി കൊണ്ട് പെട്ടെന്ന് മുന്നിലേക്ക് ചെന്നു ഞെട്ടിപ്പോയ അവൾ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണും മിഴിച്ചു നിൽക്കുന്ന നിമിഷങ്ങൾ പിന്നെ കെട്ടിപ്പിടിച്ചൊരു കരച്ചിലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കാഴ്ച തലേന്ന് രാത്രി എയർപോർട്ടിലിരിക്കുമ്പോഴും ഒരു സൂചന പോലും ഇല്ലാതെ പിറ്റേന്ന് രാവിലെ അച്ഛനെ കണി കണ്ട മക്കളുടെ ഞെട്ടൽ സന്തോഷം ഈ ജൻമത്തിലെ ഏറ്റവും നല്ലൊരു ഓർമ്മയും ഓണസമ്മാനവുമായി മാറി
ആരും അറിയാതെയും കാത്തു നിൽക്കാതെയും നാട്ടിലെത്തി.....വീട്ടിലെത്തി ഒരു അപ്രതീക്ഷിത സന്ദർശനത്തിന്റെ മധുരമായ ഓർമ്മകൾ മനസ്സിൽ ഒരിക്കലും മായാതെ കിടക്കുന്നു.
കൂടെ...
എല്ലാപേരും കാത്തു നിൽക്കുന്നു നാട്ടാരും വീട്ടുകാരും
എപ്പൊഴാണ് ചടങ്ങ്...
നാളെ രാവിലെ ആണ് മകൻ വരുന്നു എന്നു പറയുന്നു ആൾക്കൂട്ടത്തിനിടയിലെ സംസാരം കാത്തു നിൽക്കാൻ ആരെയും അനുവദിക്കാതെ ഓണസമ്മാനമായിച്ചെന്നവൻ തിരികെയെത്തി ഒരു മാസത്തിനപ്പുറം വീണ്ടുമൊരു മടക്കയാത്രയിൽ ഇതാ ഒരു പറ്റം ആൾക്കാർ കാത്തു നിൽക്കുന്നു അവന്റെ വരവിനായി അവൻ എന്നെ കണ്ടിട്ട് പോയതാണ് അതുകൊണ്ട് എന്നെ ഐസ്പ്പെട്ടിയിലൊന്നും കിടത്തില്ല എന്നു പറഞ്ഞിരുന്ന ആളും അതെ തണുപ്പിൽ തന്നെ കാത്തു കിടക്കുന്നു.
വീട്ടിലേക്ക് നടക്കുമ്പോൾ കാണാം പല വീടുകളിലും മുൻപ് കണ്ടിട്ടുള്ള കുരുത്തോല പന്തലും ആൾക്കൂട്ടവും സാമ്പ്രാണി മണവും രാമായണ ശീലുകളും സ്വന്തം വീട്ടിൽ നിറഞ്ഞ് നിൽക്കുന്നത്
പോയി വരൂ എന്ന് വീണ്ടുമൊരു യാത്ര ചൊല്ലലിൽ അമ്മ പറയുന്നു അച്ഛന്റെ അനുഗ്രഹം വാങ്ങിയിട്ട് പോകാൻ കണ്ണുകളടച്ച് ആ മുന്നിൽ നിന്ന് കാൽ തൊട്ട് കണ്ണിൽ വച്ച് നിവരുമ്പോൾ മാല ചാർത്തിയ ചിത്രത്തിനുള്ളിലെ അച്ഛന്റെ മുഖം യാത്ര നൽകിയിട്ടുണ്ടാകുമോ
ഇന്നമ്മ പറയുന്നു അച്ഛൻ ഇന്നലെ വന്നിരുന്നു നിന്നെ അന്വേഷിച്ചു എന്ന്.
പെങ്ങൾ പറയുന്നു അച്ഛനു രാവിലെ ചായകൊടുത്തു റേഡിയോ ശരിയാക്കി പ്രഭാതഭേരിയും പാട്ടുമൊക്കെ കേട്ട് അകത്തിരിക്കുന്നുവെന്ന്....
ശരിയാണ് കടൽ കടന്നിവിടെയും ആ സാന്നിദ്ധ്യം ഇടയ്ക്കൊക്കെ എത്താറുണ്ട് കാണാൻ ഒരു രൂപം മാത്രമെ നഷ്ടമായിട്ടുള്ളു ജീവൻ എപ്പൊഴും നമ്മുടെ കൂടെയൊക്കെ തന്നെ ഉണ്ടാകും
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo