Slider

കുപ്പിവളകൾ ഉടയാതെ

0
Image may contain: 1 person

ക്ലാസ്സിൽ കുട്ടികൾ കലപില കൂടുന്നതിനിടയിലാണ് പ്യൂൺ ഒരു കുറിപ്പുമായി എന്റെ അടുത്തെത്തിയത്. ഞാൻ കുറിപ്പ് വാങ്ങി വായിച്ചു നോക്കി. എന്നിട്ടു സാനിയയോട് പപ്പാ വന്നിരിക്കുന്നു. ഓഫീസിൽ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. ഇതു കേട്ടതും സാനിയ ഓടിവന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ടീച്ചർ എന്നെ പപ്പയുടെ കൂടെ വിടല്ലേ . എനിക്ക് പപ്പയെ പേടിയാ എന്നു പറഞ്ഞു. ഞാൻ ഇതു കേട്ടു എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു് പോയി. അപ്പോളേക്കും കുട്ടികൾ എല്ലാവരും കൂടി ബഹളം വെക്കാൻ തുടങ്ങി. ഞാൻ സാനിയയോട് മോൾ മോളുടെ പ്ലേസിൽ പോയിരിക്കു. ടീച്ചർ ഇപ്പോൾ വരാം എന്നുപറഞ്ഞു പ്യൂണിനെയും വിളിച്ചു സ്റ്റാഫ് റൂമിലേക്ക് പോയി. .
അവിടെ ചെന്നിട്ടു പ്യുണിനോട് അത്യാവശ്യമായി ഹെഡ്മിസ്ട്രെസ്സിനോട്( സിസ്റ്റർ അനീറ്റ ) സ്റ്റാഫ് റൂമിലേക്ക്‌ വരൻ പറഞ്ഞു. . രണ്ടു മിനിറ്റിനുള്ളിൽ തന്നെ സിസ്റ്റർ അനീറ്റ എത്തി. ഞാൻ സിസ്റ്ററോട് കാര്യം അവതരിപ്പിച്ചു. സിസ്റ്റർ എന്നോട് ആ കുട്ടിയുമായി സ്റ്റാഫ് റൂമിലേക്ക് വരൻ പറഞ്ഞു തിരിച്ചു പോയി. സിസ്റ്റർ പോകുന്ന വഴി അയാളെ എങ്ങിനെ കുറച്ചുനേരത്തേക്കു മാറ്റി നിറുത്താൻ എന്നതായിരുന്നു ചിന്ത, സിസ്റ്റർ കഴുത്തിൽ കിടന്ന കുരിശു രൂപം ചുംബിച്ചു പ്രാർത്ഥിച്ചു ഓഫീസ് റൂമിൽ എത്തി. എന്നിട്ടു അയാളോടായി പറഞ്ഞു. സ്പോർട്സ് കോമ്പറ്റിഷൻ അടുത്ത വീക്ക് നടക്കുകയാണ്. സാനിയ അതിന്റെ പ്രാക്ടിസില് ആണ്. അതുകൊണ്ടു ഇപ്പോൾ കൂടെ വിടാൻ സാധിക്കില്ല. ഒരു മൂന്നുമണിക്ക് ശേഷം വന്നോളൂ എന്നു പറഞ്ഞു. അയാൾ കൊണ്ടുപോകാൻ ശാട്യം പിടിച്ചു എങ്കിലും സിസ്റ്റർ സാനിയയെ പറഞ്ഞുവിടാൻ തയ്യാറായില്ല. അതുമനസിലാക്കിയ അയാൾ മൂന്നുമണിക്ക് തിരിച്ചുവരാം എന്നു പറഞ്ഞു തിരിച്ചു പോയി.
സിസ്റ്റർ ദൈവത്തിനു നന്ദി പറഞ്ഞു നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സാനിയ കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുകയായിരുന്നു. സിസ്റ്റർ സാനിയയെ അടുത്തേക്ക് ചേർത്ത് നിറുത്തി എന്താ മോൾ പപ്പാ വിളിച്ചിട്ടു പോകാതിരുന്നേ എന്നു ചോദിച്ചു. ഇതു കേട്ടതും അവൾ പൊട്ടി കരയാൻ തുടങ്ങി. സിസ്റ്റർ അവളുടെ തലയിൽ മെല്ലെ തലോടി. മോൾക്കിഷ്ടം ഇല്ലാ എങ്കിൽ ആരും മോളെ എവിടെ നിന്നും കൊണ്ടുപോകില്ല . മോൾക്ക് എന്താ പപ്പയെ ഇഷ്ടം ഇല്ലാതെ ? എന്താണേലും മോൾ സിസ്റ്ററോട് പറയു . സിസ്റ്റർ ആരോടും പറയില്ല എന്നു പറഞ്ഞു സമാധാനിപ്പിച്ചു.
അവൾ പതുക്കെ കരച്ചിൽ നിറുത്തി സംസാരിക്കാൻ തുടങ്ങി. പപ്പയും അമ്മയും ഡിവോഴ്‌സിന് കൊടുത്തിരിക്കയായിരുന്നു.. പപ്പാ നന്നായി കുടിക്കുമായിരുന്നു. കല്യാണത്തിന് മുന്നേ കൂട്ടുകാരുമായി ഒരു രസത്തിനു തുടങ്ങിതായിരുന്നു എന്ന കേട്ടിട്ടുള്ളത് .പിനീട് കുടി കൂടിക്കൂടി വന്നു. ആദ്യമൊക്കെ അമ്മയെ മാത്രമേ ഉപദ്രവിച്ചിരുന്നുള്ളു. അതുകൊണ്ടു 'അമ്മ എല്ലാം സഹിക്കുമായിരുന്നു. ഞാൻ വലുതായപ്പോൾ പാപപയുടെ സ്വഭാവത്തിൽ എന്തൊക്കയോ മാറ്റങ്ങൾ .പിനീട് ഞങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ആണ് 'അമ്മ ഡിവോഴ്‌സിന് കോടതിയെ സമീപിച്ചത്. ബാങ്കിൽ ജോലിയുണ്ടായിരുന്ന പാപ്പക്ക് കുടി കാരണം അവിടത്തെ ജോലി നഷ്ട്ടപെട്ടു. ഞങ്ങളുടെ പഠനവും , ആഹാരവും ഒരു പ്രേശ്നമായി മാറിയപ്പോൾ 'അമ്മ അടുത്ത വീട്ടിലെ ഒരു അമ്മാമ്മയെ നോക്കാൻ പോയി തുടങ്ങി. എപ്പോൾ എവിടെ നിന്നും കിട്ടുന്ന പണം ആണ് ഏക വരുമാനം. ആ കിട്ടുന്ന പണം പാപ്പക്ക് വേണം എന്നു പറഞ്ഞു അമ്മയെയും ഞങ്ങളെയും ഉപദ്രവിക്കും . രാത്രി കിടന്നുറങ്ങാൻ പോലും പേടിയാണ് സിസ്റ്റർ. എപ്പോഴാ പപ്പാ വന്നു ഉപദ്രവിക്കുക എന്നു പറയാൻ പറ്റില്ല . 'അമ്മ വെളിയിൽ എവിടെ എങ്കിലും ജോലി നോക്കാൻ പപ്പാ സമ്മതിക്കില്ല.
ഇപ്പോൾ കുറച്ചു ദിവസമായി പപ്പാ ലോഡ്ജിൽ മുറി എടുത്താണ് താമസിക്കുന്നത്. ഒരു ദിവസം പപ്പാ എന്നെ പപ്പയുടെ കൂടെ ലോഡ്ജിലേക്ക് കൊണ്ട് പോകാൻ ശ്രെമിച്ചു. 'അമ്മ കുറെ എതിർത്തു. അവസാനം അമ്മയെ പപ്പാ ആഞ്ഞു ചവിട്ടി. 'അമ്മ മതിലിൽ തലയടിച്ചു വീണു. ഞാൻ അമ്മയുടെ അടുത്തേക്ക് ചെല്ലാൻ പോയപോഴേക്കും പപ്പാ എന്നെയും വലിച്ചു ഒരു ഓട്ടോയിൽ കയറ്റി ലോഡ്ജിലേക്ക് കൊണ്ട് പോയി. ഞാൻ അവിടെ ചെന്നപ്പോൾ എവിടെ പപ്പയുടെ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. പപ്പാ എന്നെ അവർക്കു ഏതാണ് എന്റെ പ്രിയപ്പെട്ട മോൾ എന്നുപറഞ്ഞു പരിചയപ്പെടുത്തി. ഞാൻ പേടിച്ചു ഒരു മൂലയിലേക്ക് മാറിനിന്നു കരഞ്ഞു. എന്റെ കരച്ചിൽ ആരും കേട്ടില്ല. എല്ലാവരും കുടിക്കുന്ന തിരക്കിലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ പപ്പയും കുറെ കൂട്ടുകാരും അവിടേ തന്നെ ബോധമില്ലാതെ കിടന്നു. ബാക്കി ഉള്ളവരിൽ ഒരാൾ എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചു. ഞാൻ ഒരുവിധം ഓടി ലോഡ്ജിനു പുറത്തെത്തി. അപ്പോൾ വീടിനടുത്തുള്ള ഒരു അങ്കിളിനെ കണ്ടു. അങ്കിളിനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. അങ്കിൾ എന്നെയും കൂട്ടി സ്റ്റേഷനിൽ പോയി കംപ്ലൈന്റ്റ് കൊൺടുത്തു എന്നെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നാക്കി. ഇതു പറയുമ്പോൾ പാവം കുട്ടി കിതക്കുകയായിരുന്നു. ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിറുത്തി.
ഇന്നലെ ആയിരുന്നു. കേസ് തീർപ്പായതു. പാപ്പക്ക് എന്നെ വിട്ടു തരണം എന്നു മാത്രമേ കോടതിയിൽ പറയാൻ ഉണ്ടായിരുന്നുള്ളു. എന്നോടുള്ള ഇഷ്ടം കൊണ്ടല്ല പപ്പാ അങ്ങിനെ പറയുന്നത് എന്നു എനിക്ക് നന്നായി അറിയാം സിസ്റ്റർ. കോടതി എന്നെയും അനുജത്തിയേയും അമ്മയുടെ കൂടെ വിടുവാൻ പറഞ്ഞു. കോടതിയിൽ നിന്നും ഇറങ്ങും നേരം പപ്പാ അമ്മയോട് പറഞ്ഞിരുന്നു. എങ്ങിനെ വന്നാലും അവളെ ഞാൻ നിനക്ക് വിട്ടു തരില്ലെന്ന്. സിസ്റ്റർ എന്നെ പാപ്പക്ക് വിട്ടുകൊടുക്കരുതേ എന്നു പറഞ്ഞു കൊണ്ട് സാനിയ വിങ്ങി വിങ്ങി കരഞ്ഞു. എനിക്ക് എങ്ങിനെ ആ കുട്ടിയെ ആശ്വസിപ്പിക്കണം എന്നു ഒരു രൂപവും ഉണ്ടായിരുന്നില്ല. സിസ്റ്ററുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ ആയിരുന്നു. എങ്കിലും സിസ്റ്റർ ആ കുട്ടിയെ തന്റെ അടുത്തേക്ക് ചേർത്ത് നിറുത്തി ഒരിക്കലും മോളെ പാപ്പയുടെ കൂടെ പറഞ്ഞു വിടില്ല എന്നു ഉറപ്പു നൽകി,
സിസ്റ്റർ വേഗം മഠത്തിലെ മദറുമായി സംസാരിച്ചു . അതിനുശേഷം സാനിയയുടെ അമ്മയെ വിളിപ്പിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇതെല്ലാം കേട്ട് നിസ്സഹായയായി നിൽക്കാനേ ആ അമ്മക്ക് കഴിഞ്ഞുള്ളു. ഞാനും, മക്കളും മരിക്കണം . അതാണ് സിസ്റ്റർ നല്ലതു. കുട്ടികളെ ഓര്ത്താ ഞാനും ജീവൻ ഒടുക്കാത്തത്, അല്ലാതെ അയാളിൽ നിന്നും രക്ഷപെടാൻ ഞങ്ങൾക്കാകില്ല. എന്നുപറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു. ഇതു കേട്ടു സിസ്റ്റർ സാനിയയുടെ അമ്മയോട് രണ്ടു കുട്ടികളുടെയും
സംരക്ഷണം ഏറ്റെടുക്കാൻ മഠം തയ്യാറാണെന്ന് പറഞ്ഞു. ആ സമയം അവളുടെ അമ്മയുടെ കണ്ണിൽ നിന്നും അശ്ശർകണങ്ങൾ ധാര ധാരയായി ഒഴുകി.
അപ്പോഴേക്കും പ്യുണ് സ്റ്റാഫ് റൂമിൽ വന്നു സാനിയയുടെ പപ്പാ വന്നിരിക്കുന്നു എന്നു പറഞ്ഞു. അതുകേട്ടതും സാനിയയുടെയും അമ്മയുടെയും മുഖത്തുണ്ടായ നടുക്കം ആരും പറയാതെ തന്നെ വ്യെക്തമായിരുന്നു. സിസ്റ്റർ അനീറ്റ അവരോടു സ്റ്റാഫ് റൂമിൽ ഇരിക്കുവാൻ പറഞ്ഞിട്ട് ഓഫീസിൽ റൂമിലേക്ക് ചെന്നു. അപ്പോൾ അയാളുടെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.സിസ്റ്റർ റൂമിൽ കയറിയപ്പോൾ തന്നെ അയാൾ നന്നായി മദ്യപിച്ചിട്ടുണ്ട് എന്നു മനസിലായി . കാരണം മുറി മുഴുവൻ അതിനെ മണം വ്യാപിച്ചിരുന്നു . സിസ്റ്റർ ഈ അവസ്ഥയിൽ എനിക്ക് സാനിയയെ നിങ്ങളുടെ കൂടെ അയക്കുവാൻ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞു. ഇതു കേട്ട അയാൾ, അല്ല സിസ്റ്റർ ഡ്രാമകളിക്കയാണോ എന്നു പറഞ്ഞു സിസ്റ്ററിനെ ചീത്ത വിളിക്കാൻ തുടങ്ങി. അയാളെ നല്ല രീതിയിൽ പറഞ്ഞുവിടാൻ സിസ്റ്റർ പരമാവധി ശ്രെമിച്ചു. അതു നടക്കില്ല എന്നു മനസിലാക്കിയ സിസ്റ്റർ പോലീസിനെ വിളിച്ചു വരുത്തി.
പോലീസ് സ്കൂളിൽ വരുമ്പോൾ സാനിയയും അമ്മയും ഓഫീസിന്റെ ഒരു മൂലയിൽ പേടിച്ചു നിൽക്കുകയായിരുന്നു. പോലീസ് മൂന്നുപേരെയും വിളിച്ചു കാര്യങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കി. കോടതി വിധി ഉള്ളപ്പോൾ കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രെമിച്ചു എന്നപേരിൽ ഒരു കേസ് ഫയൽ ചെയ്താൽ തൻ അഴിക്കുള്ളിലായിരിക്കും എന്നു പറഞ്ഞു അയാളെ ഭീഷണിപ്പെടുത്തി. അതുകേട്ടു കൂടെ വന്നയാൾ പതുകെ അവിടെ നിന്നും മുങ്ങാൻ പോയപ്പോൾ പ്രേരണാകുറ്റത്തിന് തനിക്കെതിരെയും കേസ് ഫയൽ ചെയ്യും എന്നു പറഞ്ഞു. ഇതുകേട്ട് കൂടെ വന്നയാൾ സാനിയയുടെ പപ്പയെ തിരുത്താൻ ശ്രെമിച്ചു, വെള്ളത്തിന്റെ പുറത്തു ഇയാളോട് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല എന്നു പോലീസ് സിസ്റ്ററോട് പറഞ്ഞു. നാളെ രണ്ടു കൂട്ടരോടും സ്റ്റേഷനിൽക് വരൻ പറഞ്ഞു പോലീസ് സ്കൂളിൽ നിന്നും ഇറങ്ങി. സാനിയയുടെ പപ്പയെ കൂടെ വന്നയാളും സെക്യൂരിറ്റിയും കൂടി ഒരു വിധം ഉന്തി കൊണ്ടുപോയി ഗേറ്റിനു വെളിയിലാക്കി. സാനിയയും , അമ്മയും പേടിച്ചു വിറച്ചു മുറിയുടെ മൂലയിൽ ആയി നിൽക്കുകയായിരുന്നു. സിസ്റ്റർ അവരെ ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞയച്ചു. എന്തേലും ആവശ്യം ഉണ്ടേ വിളിക്കാൻ മടിക്കേണ്ട . എന്നാൽ ചെയ്യാൻ കഴിയുന്ന സഹായം ഞാൻ ചെയ്തു തരാം എന്നു ഞാൻ സാനിയയുടെ അമ്മയോട് പറഞ്ഞു . സിസ്റ്റർ എന്നോട് അവരുടെ കൂടെ നാളെ ഒന്ന് സ്റ്റേഷൻ വരെ പോകാൻ പറ്റുമോ ടീച്ചർക്ക് എന്നു ചോദിച്ചു. ആ അവസ്ഥയിൽ എനിക്ക് ഒന്നും മറുത്തു പറയാൻ കഴിഞ്ഞില്ല. പോയ്കോളാം സിസ്റ്റർ എന്നു പറഞ്ഞു ഞാനും വീട്ടിലേക്കു പോന്നു
ഏതാണ്ട് 10 മണി ആയപ്പോഴേക്കും ഞങ്ങൾ സ്റ്റേഷനിൽ എത്തി. അപ്പോൾ എസ് ഐ സാനിയയുടെ പാപ്പയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.അല്പം കഴിഞ്ഞു ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഇനി അയാളുടെ ഭാഗത്തുനിന്നും ഒരു കുഴപ്പവും ഉണ്ടാകില്ല എന്നു പോലീസ് എഴുതി വാങ്ങി . ഇനി ഇതുപോലെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ വേണ്ടത് ചെയ്യാം എന്നു പറഞ്ഞു ഞങ്ങളെ തിരിച്ചയച്ചു.
മദ്യപാനം മൂലം ഛിന്നഭിന്നമായ കുടുംബങ്ങൾക്ക് വേണ്ടി ഞാൻ ഇതു സമർപ്പിക്കുന്നു
ഹണി മോൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo