Slider

മുറിവുകൾ.

0


" എന്റെ ശരീരം പുഴുക്കൾ വികൃതമാക്കി അതിനുശേഷം മാത്രമേ നീ എന്നെ കാണാവൂ ..... അത്ര വെറുപ്പാണ്  എനിക്ക് നിന്നെ .  
നീ എന്നെ കാമത്തിന്റെ കണ്ണിൽ അല്ലാതെ പ്രേമം എന്ന വികാരം കൊണ്ട് താഴുകിയിട്ടുണ്ടോ ? ഇല്ല എന്ന ഉത്തരം മാത്രമേ നിനക്ക് നൽകാനാവുമെന്ന് എനിക്കറിയാം .  എന്റെ കഴുത്തിൽ നിന്റെ പല്ലുകൾ കൊണ്ട് ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ പലപ്പോഴും കൊതിച്ചിട്ടുണ്ട് ഒരു  ചുംബനത്തിനായി . 

എന്നെ നീ വേദനിപ്പിക്കുമ്പോഴും നിനക്കുവേണ്ടി  ചലനമറ്റ കളിപ്പാവ ആകുമ്പോഴും എന്റെ സ്നേഹം ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ ? 
വേദനകളുടെ ഇടയിലും നിന്നെ ഞാൻ സ്നേഹിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ .  പക്ഷേ ഇന്ന് എന്റെ സ്നേഹം നിനക്ക് ഒരു ഭാരമായി കഴിഞ്ഞിരിക്കുന്നു .  അതുകൊണ്ട് എന്റെ സ്നേഹത്തിന്റെ ഭാരം ഞാനായി ഇല്ലാതെയാക്കുന്നു .  പക്ഷേ എനിക്ക് ആഗ്രഹമുണ്ട് എന്നെങ്കിലും നീ എന്റെ സ്നേഹം തിരിച്ചറിയുന്ന കാലത്ത് എനിക്കുവേണ്ടി രണ്ട്‌ കണ്ണുനീർ തുള്ളി എങ്കിലും എനിക്കായി നീ മാറ്റിവയ്ക്കണം ....... 
മാറ്റിവെക്കുമോ നീ ? "

അവൻ കൂടുതൽ ഒന്നും വായിക്കാൻ നൽകാതെ അവളുടെ ഡയറി കട്ടിലിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് അവളെ ഒന്നു നോക്കി . ഇന്നും അവളുടെ മൗനത്തിന്റെ മറുപടി അവനെ വല്ലാതെ വേദനിപ്പിച്ചു. അവൻ ഒന്നും മിണ്ടാതെ ഫാനിൽ കുരുക്കിട്ട് കയറിൽ ആടുന്ന അവളുടെ അടുത്തേയ്ക്ക് ചേർന്നുനിന്നു കൊണ്ട് പതുക്കെ അവന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ കാൽപാദങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് അവൻ  ചുംബിച്ചു . 
അവൻ പോലുമറിയാതെ അവന്റെ കണ്ണുനീർ അവളുടെ കാൽപാദങ്ങളിലേക്ക് വീണുകൊണ്ടിരുന്നു. 
അഭി അവന്റെ കണ്ണുനീർ ഉള്ളിൽ ഒതുകികൊണ്ട് അവൻ കട്ടിലിൽ ഇരുന്നു.

"എന്തിനാണ് അവൾ എന്നോട് ഇങ്ങനെ കാണിച്ചത് ? "

" ഞാൻ  അവളെ സ്നേഹിച്ചിട്ടില്ലാ യിരുന്നോ ? "

" അവൾ ഉറങ്ങികഴിയുമ്പോൾ അവളുടെ തണുത്ത കവിളിൽ ചുംബിച്ചത് അവൾ അറിഞ്ഞിരുന്നോ ? "
" അവളുടെ വേദനകളിൽ എന്നിൽ നിന്നും ഒളിപ്പിച്ചത് എന്തനാകും ? "

" അറിയില്ല എനിക്ക് ഒന്നും ....... "

" പാപിയാണ് ഞാൻ ..... " 

അഭി ഒരു ഭ്രാന്തനെ പോലെ സ്വന്തം മനസ്സിനോട്  ചോദിച്ചുകൊണ്ടിരുന്നു . ചോദ്യങ്ങൾക്ക് ഇടയിൽ അവൻ പോലും അറിയാതെ അവന്റെ കൈകൾ ജനൽ പടിയിൽ ഇരുന്ന കത്തിയുടെ അടുത്തേക്ക് നീങ്ങി .  കത്തി അവന്റെ കൈകളിൽ ആക്കികൊണ്ട് അവൻ പതുകെ അലമാരയുടെ കണ്ണാടിയുടെ മുന്നിൽ ചെന്നു . അവൻ കണ്ണുകൾ അടച്ചു അലറികൊണ്ട് കഴുത്തിലേക് കത്തിയുടെ പാടുകൾ വീഴ്ത്തി . തെറിച്ചു വീണ രക്തം കണ്ണാടിയിൽ പടരുന്ന സമയം പണ്ടപ്പോഴോ കണ്ട അവളുടെ ചിരിച്ച മുഖം മിന്നി മറയുന്നത് അവൻ കണ്ടുകൊണ്ട് താഴെക്ക് വീണു........

രചന :-  ദീക്ഷിദ് ബാലചന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo