ആശുപത്രിയിലെ ക്ലോക്കിൽ മണി അടിക്കുന്നത് കേട്ടു.
എത്രയാണെന്ന് എണ്ണാൻ തോന്നുന്നില്ല.
എത്രയാണെന്ന് എണ്ണാൻ തോന്നുന്നില്ല.
വൈകുന്നേരത്തെ ഷിഫ്റ്റ് മാറുന്നതിന് മുമ്പുള്ള ഇൻജക്ഷനും മരുന്നുകളും തന്നു സിസ്റ്റർ പോയി
കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞിരിക്കുന്നു.
മരുന്ന് കഴിച്ചാൽ ഒരു തരം മയക്കമാണ്.
കണ്ണടച്ചാൽ കാണുന്നത് തന്റെ തന്നെ മരണമാണ്.
കണ്ണടച്ചാൽ കാണുന്നത് തന്റെ തന്നെ മരണമാണ്.
മരണദൂതുമായി എന്നും സ്വപ്നത്തിൽ വരുന്നവൻ എന്റെ അവധികളും ഒഴിവു കഴിവുകളും കേട്ട് വെറുംകൈയ്യോടെ മടങ്ങുന്നു.
[ ] അബോധത്തിൽ .... എന്തൊക്കെയോ കാഴ്ച്ചകൾ .... ചിതറിത്തെറിച്ച നിറങ്ങൾ പോലെ....
[ ] അബോധത്തിൽ .... എന്തൊക്കെയോ കാഴ്ച്ചകൾ .... ചിതറിത്തെറിച്ച നിറങ്ങൾ പോലെ....
ഇരുണ്ട ഗർത്തത്തിലേക്ക് താഴ്ന്നു പോകുന്ന പോലെ ... ഒരു പിടി വള്ളി പോലും എവിടേയും കാണുന്നില്ല.
ഓർമ്മയിൽ ചിത്രങ്ങൾ മാറിമറിയുമ്പോൾ തല പൊട്ടിപ്പിളരുന്ന വേദനയാണ്.
ചിലപ്പോൾ ദൂരെ നിന്ന് ഒരു പാദസര കിലുക്കം അടുത്ത് വരുന്ന പോലെ തോന്നും.
മറ്റു ചിലപ്പോൾ ഒരു കുഞ്ഞുമ്മ കവിളിനെ തണുപ്പിക്കുന്ന പോലെ.
ഉറങ്ങാൻ പേടിയാണ്.
അത്രയും മണിക്കൂറുകൾ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുമല്ലോ എന്നോർത്ത് ....
ഡോക്ടർ പറഞ്ഞ ദിവസങ്ങളുടെ കണക്കുകളെ മണിക്കൂറുകളാക്കിയാണ് എണ്ണി വച്ചിരിക്കുന്നത്.
ഫിനോയിലിന്റേയും മരുന്നുകളുടേയും ഗന്ധമുള്ള ഈ മുറിയിൽ ഇറ്റിറ്റായി ഞെരമ്പിലേക്ക് കയറുന്ന മരുന്ന് തുളളികളെ നോക്കി കിടക്കുമ്പോൾ .....
ജീവിതത്തോടുള്ള കൊതി ഉള്ളിൽ നിറയുകയാണ്.
ഉറുമ്പ് കടിക്കുന്ന വേദന പോലും ഒരു ലഹരി പോലെ ആസ്വദിക്കുകയാണ്.
ഈ കൂറ്റൻ കെട്ടിടത്തിനപ്പുറം കാണുന്ന മരങ്ങളുടെ നിഴലുകളും അപൂർണ്ണമായ അസ്തമയക്കാഴ്ച്ചകളും എന്തെന്നില്ലാത്ത സന്തോഷം നൽകി തുടങ്ങിയിരിക്കുന്നു.
വിയർപ്പുമണവും വില കുറഞ്ഞ വസ്ത്രവും കാണുമ്പോൾ മുഖം ചുളിച്ചിരുന്ന ഞാൻ .... മുറി വൃത്തിയാക്കാൻ വരുന്ന ചേച്ചിയുടെ വിശേഷങ്ങൾ കേൾക്കാൻ കാതോർത്തിരിക്കുന്നു.
മസാലക്കൂട്ടുകളും എരിവും ഇല്ലാത്ത പൊടിയരിക്കഞ്ഞി സ്വാദോടെ കോരി കുടിക്കാൻ തുടങ്ങിയിരിക്കുന്നു.
മരണ ഭീതി എന്നിലെ അഹന്തയെ ഇല്ലാതാക്കിയിരിക്കുന്നു.
ഈ നിമിഷം ഇനി വരില്ല..... എന്ന തിരിച്ചറിവിൽ ഓരോ
നിമിഷങ്ങളും ജീവിക്കുകയാണ് താൻ.
നിമിഷങ്ങളും ജീവിക്കുകയാണ് താൻ.
ഈ മുറിയിൽ നിന്നും പുറത്തിറങ്ങി.... ഒന്നു നടക്കണം
മനുഷ്യരുടെ മുഖങ്ങൾ കാണണം....
ഈ ഭൂമിയിലെ കാറ്റും വെളിച്ചവും കൊള്ളണം.
ആരോ വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നു.
ഏട്ടനാണ്.....
പതിവു പോലെ അന്നത്തെ ബില്ലുകളിലെ തുക കൂട്ടിക്കിഴിച്ചു വെക്കുകയാണ്.
മാസങ്ങളായുള്ള ചികിത്സയും ചിലവുകളും കാരണം ജീവിതത്തിന്റെ താളം തെറ്റിക്കൊണ്ടിരിക്കുകയാണ്.
പതുക്കെ എണീറ്റ് ജനലിനരികിലെത്തി.
മാനം നിറയെ മഴ മേഘങ്ങൾ .... നന്നായൊന്ന് മഴ പെയ്തിരുന്നെങ്കിൽ.....
ആ മഴ നനഞ്ഞ് മഴയിലലിയാൻ കഴിഞ്ഞിരുന്നെങ്കിൽ....
കാലൊച്ച കേട്ടാണ് തിരിഞ്ഞത്.ഏട്ടനാണ്....
മുഖമാകെ വിളറിയിരിക്കുന്നു.
" നാളെ രാവിലെയാണ് ഓപ്പറേഷൻ....
പേടിയുണ്ടോ നിനക്ക് ?
പേടിയുണ്ടോ നിനക്ക് ?
സമാധാനമായിരിക്ക് ...... ദൈവം നമ്മളെ കൈവിടില്ല ....
എല്ലാം ശരി ആകും... മോളെ നാളെ അമ്മ വരുമ്പോൾ കൊണ്ടു വരും.
ഭക്ഷണം എടുത്തു തരട്ടെ .... ഉച്ചക്കും നേരാം വണ്ണം
ഒന്നും കഴിച്ചില്ലല്ലോ ...
ഒന്നും കഴിച്ചില്ലല്ലോ ...
വാ... ഞാൻ കഞ്ഞി എടുത്തു തരാം ... "
ഒന്നും മിണ്ടാതെ ഏട്ടൻ കോരിത്തരുന്ന കഞ്ഞി കുടിച്ചിറക്കുമ്പോൾ കണ്ണുനീരിന്റെ ഉപ്പ് തൊണ്ടയിൽ
തങ്ങി നിൽക്കുന്നതറിയുന്നുണ്ടായിരുന്നു.
തങ്ങി നിൽക്കുന്നതറിയുന്നുണ്ടായിരുന്നു.
മരുന്നെടുത്തു തരുമ്പോൾ ഏട്ടൻ പറഞ്ഞു
" പ്രാർത്ഥിച്ചിട്ട് കിടക്ക് ...."
എന്താണ് പ്രാർത്ഥിക്കേണ്ടത്....
ഏട്ടനും മോൾക്കും അസുഖമൊന്നും വരുത്തരുതേ. ഹൗസിംഗ് ലോൺ പെട്ടെന്ന് അടച്ചു തീരണെ....
മോൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടണേ.... എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ....
മോൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടണേ.... എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ....
കുറേക്കാലമായുള്ള പ്രാർത്ഥനയുടെ രീതിയിതാണ് ....
ഇപ്പോൾ ഈ അവസ്ഥയിൽ ....
കുറച്ചു സമയം കൂടി ഈ ഭൂമിയിൽ അനുവദിക്കുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയല്ല.... കെഞ്ചുകയാണ് ചെയ്യുന്നത് ....
"ഏട്ടാ ......ഇവിടെ എന്റടുത്ത് വന്നിരിക്കോ.... എന്റെ നെറ്റിയിലൊന്ന് കൈ വെക്കോ..."
നെറ്റിയിൽ തലോടുന്ന ആ കൈച്ചൂടിനൊപ്പം എപ്പോഴോ മയക്കത്തിലേക്ക് പോയിരിക്കുന്നു.
കണ്ണെത്തും ദൂരമെല്ലാം കട്ട പിടിച്ച ഇരുട്ടാണ്.
ഈ ഇരുട്ടിനും നിശബ്ദതക്കും മരണത്തിന്റെ ഗന്ധമാണ്....
തണുപ്പ് പെരുവിരൽ മുതൽ അരിച്ചു കയറുന്നു.
പെട്ടെന്ന് അശരീരി പോലൊരു ശബ്ദം കാതിൽ വന്നലച്ചു.
" നിന്റെ സമയമായി... നീ പല തവണയായി ഒഴിവു കഴിവുകൾ പറഞ്ഞ് എന്നെ തിരിച്ചയക്കുന്നു.
നിന്റെ പരാതികളും വിഷമങ്ങളും കേട്ട് അലിവ് തോന്നിയതുകൊണ്ടാണ് ഞാൻ ബലം പ്രയോഗിക്കാത്തത്.
പക്ഷെ ഇത്തവണ നീ എന്റെ കൂടേ പോന്നേ പറ്റൂ.... "
"മരണമേ ... ഒരവധി കൂടി .... ഞാൻ സഹിക്കുന്ന വേദന നിനക്കറിയാവുന്നതല്ലേ ... എല്ലാം നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ...
ദയവായി ഒരവധി കൂടി നൽകൂ ".
" സാധ്യമല്ല... നിനക്ക് വിധിക്കപ്പെട്ട സമയം കഴിഞ്ഞിരിക്കുന്നു.
ഈ നിമിഷം നീ മടങ്ങിയേ പറ്റൂ.. "
ശരീരമാകെ കിടുകിടെ വിറക്കുകയാണ്.
കര പിളർന്ന് കടൽ പിളർന്ന് ഞാൻ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്.
ആ ആഴത്തിനറ്റത്ത് മങ്ങിയ വെളിച്ചം തെളിഞ്ഞു വരുന്നു ...
ഇപ്പോൾ എനിക്ക് തണുക്കുന്നില്ല ....
അടിവേരുകളറ്റ ഒരു നേർത്ത കാറ്റാകുകയാണ് ഞാൻ ...
..................................
അഞ്ജു
അഞ്ജു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക