Slider

വലത് കാൽ

0

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു അവരുടേത് ... വലത് കാൽ വെച്ച് ഭർത്തൃഗൃഹത്തിലേക്ക് കടന്ന് വന്ന ഐശ്വര്യമായിരുന്നു അവൾ ... വീട്ടിലെ സ്നേഹമയിയായ മരുമകൾ .. മരുമകൾ എന്നതിലുപരി എല്ലാ അർത്ഥത്തിലും അവൾ ആ വീട്ടിലെ മകളായിരുന്നു ... അവന്റെ പ്രിയപ്പെട്ട പാറുവായി, വിവാഹ ശേഷമുള്ള സന്തോഷകരമായ ദിനരാത്രങ്ങൾ ..
ദിവസങ്ങൾ ആഴ്ചകളായി മാസങ്ങളായി കൊഴിഞ്ഞ് കൊണ്ടിരുന്നു ... സ്വഭാവികമായും എല്ലാവരുടേയും, പ്രത്യേകിച്ച് നാട്ടുകാരുടെ അന്വേഷണം .. "മോളെ, വിശേഷമൊന്നു മാ യില്ലേന്ന് " .. ആദ്യമൊക്കെ തമാശ രൂപത്തിൽ മറുപടി കൊടുത്ത് എല്ലാവരുടേയും ചോദ്യങ്ങളെ അവർ നേരിട്ടു ... നാളുകൾ കഴിയവെ ആ ചോദ്യം അവളുടെ മനസ്സിൽ വേദനയായി വളർന്നുകൊണ്ടിരുന്നു .. അവളുടെ മനസ്സിലെ വിഷമം അവനും മനസ്സിലാക്കുന്നുണ്ടായിരുന്നു ..ഒരിക്കൽ പോലും ഇക്കാര്യത്തിൽ ഒരു വാക്ക് കൊണ്ട് പോലും അവനവളെ വിഷമിപ്പിച്ചില്ല ... അവന്റെ സങ്കടമെല്ലാം മനസ്സിലൊളിപ്പിച്ച് അവളെ ആശ്വസിപ്പിച്ചു ... അവന്റെ വിഷമങ്ങളെല്ലാം അവളറിയുന്നുണ്ടെങ്കിലും, തിരിച്ച് അവനെയൊന്ന് ആശ്വസിപ്പിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല ... കാരണം, തനിക്ക് അമ്മയാവാൻ സാധ്യത വളരെ കുറവാണെന്ന് കണ്ട് കഴിഞ്ഞ എല്ലാ ഡോക്ടർമാരും വിധിയെഴുതിയിരുന്നു ...
എങ്കിലും പ്രത്യാശ കൈവിടാതെ തുടർ ചികിൽസകൾ നടത്തിക്കൊണ്ടിരുന്നു .. ഫലമില്ലെന്നറിഞ്ഞിട്ടും റിസൽട്ടി നായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ എല്ലാം നെഗറ്റീവ് ... സങ്കടക്കടലായ അവളുടെ മനസ്സിന് ആശ്വാസമായി അവനെന്നും ഒപ്പമുണ്ടായിരുന്നു, കൂടെ വീട്ടുകാരും .. എങ്കിലും ദൈവ വിശ്വാസത്തോടെ നേർച്ചകളും പ്രാർത്ഥനയുമായി അവൾ കാത്തിരുന്നു ..
ഒരു കുഞ്ഞിനെ പ്രസവിച്ച് പാലൂട്ടി വളർത്താനും താരാട്ട് പാടിയുറക്കാനും അത്രക്കും അവളാഗ്രഹിച്ചിരുന്നു .. ഊണിലും ഉറക്കത്തിലും ഈ ഒരു സ്വപ്നം മാത്രമെ ഉണ്ടായിരുന്നുള്ളൂ അവൾക്ക് .. ദൈവം തന്നെ കൈവിടില്ലെന്ന പ്രതീക്ഷയുമായ് ജീവിതം മുന്നോട്ട് നീങ്ങി ... എന്ത് കൊണ്ടോ ദൈവം അവളുടെ പ്രാർത്ഥന കേട്ടില്ലെന്ന് തോന്നുന്നു ... അതിന് തക്ക സംഭവമാണ് പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ...
ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് നാട്ടിൽ പടർന്ന് പിടിച്ച പകർച്ചവ്യാധി അവൾക്കും പിടിപെട്ടത് ... ഒരു വേള ജീവൻ കൈവിട്ട് പോകുമെന്ന അവസ്ഥ വരെയുണ്ടായി ... മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഭയാനകമായ ആസ്പത്രി ദിവസങ്ങൾ ... എല്ലാവരുടേയും പ്രാർത്ഥനയാലും ദൈവകാരുണ്യത്താലും രോഗവിമുക്തി നേടി വീണ്ടും ജീവിതത്തിലേക്ക് ...പക് ഷെ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ച ദുരന്ത വാർത്തയും അറിഞ്ഞാണ് ആസ്പത്രിയിൽ നിന്നും മടങ്ങിയത് .. ഈ ജന്മത്തിൽ അവൾക്ക് ഒരിക്കലും അമ്മയാവാൻ കഴിയില്ല എന്ന് Dr ഉറപ്പിച്ച് പറഞ്ഞു ... ട്രീറ്റ്മെന്റ് കൊണ്ടൊന്നും ഒരു ഫലവുമുണ്ടാകില്ലത്രെ .. ഈ നിമിഷം ലോകം അവസാനിച്ചിങ്കലെന്ന് അവൾ ആഗ്രഹിച്ചു ... എല്ലാവർക്കും പരിഹസിക്കാൻ മാത്രമായി എന്തിന് ജീവിക്കണം .. ഈ ജീവതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയി ... Dr പറഞ്ഞപ്പോ എല്ലാം തകർന്നവനെപ്പോലെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ അവളുടെ എല്ലാ ധൈര്യവും കൈവിട്ട് പോയി ... അവനെ ഒന്ന് നോക്കാൻ പോലും ശക്തിയില്ലാതായി ... അമ്മയാകാൻ കഴിയാത്ത തന്നെയവൻ ഉപേക്ഷിക്കുമോയെന്ന് അവൾ ഭയന്നു ... ആ ഒരു ചിന്തയിൽ ജീവിതം അവസാനിപ്പിക്കുന്നതാ നല്ലതെന്ന് അവൾ തീരുമാനിച്ചു .. അവന് ഇനിയും നല്ലൊരു ജീവിതം കിട്ടും .. ഞാൻ കാരണം അവന്റെ ജീവിതം നശിക്കരുത്, അവൻ സന്തോഷമായി ജീവിക്കണം എന്നെല്ലാമുള്ള ചിന്തകൾ അവളുടെ മനസ്സിനെ ആത്മഹത്യ ചെയ്യുന്നതിലേക്ക് വരെ എത്തിച്ചു ...
പക് ഷെ അവളുടെ മനസ്സ് നന്നായി മനസ്സിലാക്കിയ അവൻ സ്നേഹപൂർണ്ണമായ ഇടപെടൽ മൂലം അവളെ മാറ്റിയെടുത്തു ...അവളെ നഷ്ടപ്പെടുന്ന ഒരു ജീവിതം അവന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു .. ജീവിക്കുന്നെങ്കിൽ അവൾക്ക് വേണ്ടി മാത്രം ... അതായിരുന്നു അവൻ ...
ആരെന്ത് പറഞ്ഞാലും ഞാനെന്നും നിന്റെ കൂടെയുണ്ടാവുമെന്ന അവന്റെ സ്നേഹത്തിൽ അവൾ എല്ലാം മറന്നു ... "നിനക്ക് ഞാനും ,എനിക്ക് നീയും മാത്രം മതി നമ്മുടെ ജീവിതത്തിൽ കുഞ്ഞുങ്ങളായിട്ട് .. വേറാരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരണ്ട " ... അവനും വീട്ടുകാരും ഒരിക്കലും ഇക്കാര്യം പറഞ്ഞ് അവളെ വിഷമിപ്പിച്ചില്ല ...എല്ലാവരും അത്രക്കധികം അവളെ സ്നേഹിച്ചിരുന്നു ...
മനസ്സിലെ വിഷമങ്ങളെല്ലാം മറച്ചുവെച്ച് സന്തോഷത്തോടെ അവർ വീണ്ടും ജീവിതത്തിലേക്ക് .... എങ്കിലും പലപ്പോഴും മറ്റുള്ള കുഞ്ഞുങ്ങളെ അവൻ കളിപ്പിക്കുകയും താലോലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കാണുമ്പോ ആരും കാണാതെ അവൾ പൊട്ടിക്കരയും .. തന്റെ ശാപ ജന്മമോർത്ത് ... എന്നാലും അവർ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചില്ല ... സ്വന്തം ചോരയിലല്ലാത്ത കുഞ്ഞിനെ സ്നേഹിക്കാൻ കഴിയുമോയെന്നുള്ള ചോദ്യം ബാക്കിയാക്കി ദൈവം തന്ന ജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്നു അവർ ... പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ പരസ്പരം സ്നേഹിച്ചും കലഹിച്ചും ജീവിതാവസാനം വരെ ...
ദൈവം അവരുടെ ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടേയെന്ന് നമുക്കും പ്രാർത്ഥിക്കാം ....
ഷീല സ്റ്റാൻലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo