Slider

എന്റെ ശബ്ദം.... അവന്റെ മൗനം

0
Image may contain: 1 person, indoor

മൂകനായി എന്നുടെ ചാരെയണഞ്ഞവൻ
മൗനത്തിൽ ചാലിച്ച കഥപറഞ്ഞു
മാനതാരിലെ ചില നേരിയ തന്ത്രികൾ
അവനെതിരഞ്ഞൊരു യാത്രപോയി
അവൻ മൗനത്തെ ഏതോ ഇരുട്ടിൽ ഒളിപ്പിച്ചു
ഞാൻ മിന്നാമിനുങ്ങായി കണ്ടെടുത്തു
അവൻ മൂകനായി പടിഞ്ഞാറേക്കടവിൽ മുങ്ങിയപ്പോൾ
ഞാൻ അവനെയുംകൊണ്ട് കിഴക്കുദിച്ചു
അവൻ മേഘമായ് മാനത്തൊളിഞ്ഞിരുന്നു
ഞാൻ മിന്നലായ് ചാരേ ചെന്നണഞ്ഞു
അവൻ കടലിൽ തിരമാലയായ് ലയിച്ചു
ഞാൻ കരയിൽ അവനെയും കാത്തിരുന്നു
ചുഴലിയായി ഇന്നവൻ ആഞ്ഞടിച്ചു
ഞാൻ പേമാരിയായ് അവനെ തടുത്തു
ജീവിതയാത്രയിൽ എവിടെവെച്ചോ
എന്റെ ശബ്ദത്തിൽ അവന്റെ മൗനം തകർന്നു
അന്നുമുതൽ ഞങ്ങൾ
യാത്രയാണ്
കൂട്ടിനായ് ചാറ്റൽമഴയുമുണ്ട്
നനഞ്ഞ മഷികൊണ്ടെഴുതി ഞാനുമെൻ
പ്രണയകഥയിലെ നീണ്ട കാവ്യം ....
മൂകകവിയെ പ്രണയിച്ചോരെൻറെ
ശബ്ദം....
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo