Slider

ഓർമ്മ

0

നരച്ച പകലുകളിൽ 
തുന്നിയ ഓർമ്മകൾ 
ഇടയ്ക്കു തെളിച്ചമുള്ളവയെ 
മാത്രം അടർത്തിയെടുക്കാറുണ്ട്
അതൊരിക്കലും പാകമാവാത്ത
ഒരു ഗൗൺ പോലെ
എന്നെ വിരൂപിയാക്കുന്നു
ഒരൊറ്റ ചുംബനംകൊണ്ടു
ഉടലാകെ പൊതിയുന്ന
ആ മാജിക് ഞാനെപ്പൊഴേ മറന്നു
ഉടലുകൾ മാത്രം വരച്ച ചിത്രങ്ങൾക്ക്
ഞാൻ ഇപ്പോഴാണ് വ്യകതമായ
മുഖം വരച്ചു ചേർത്ത്
കാപ്പിപ്പൂ മണമുള്ള എന്റെ
യൗവനങ്ങൾക്കു കയ്പുരസം
കുടഞ്ഞിട്ടു ചിരിക്കുന്ന കാലങ്ങളിൽ
ഞാനൊറ്റയാകുന്നു
ഞാൻ നട്ടുവളർത്തിയ
പൂത്തോട്ടത്തിൽ നിന്നും
ഒരു കാറ്റിടയ്ക്കിടെ
സുഗന്ധം ചോർത്തിയെടുക്കുന്നു
തിരിച്ചറിയാതെപോയ സ്നേഹത്തിനു
തിരിച്ചറിവാകുമ്പോൾ പറയും
''നീ '' എനിക്ക് ഒരു നിമിഷത്തെ പ്രണയമല്ല
ഒരു ജന്മത്തേക്കുള്ളതായിരുന്നുവെന്ന്


By: JayaLakshmi Ayyappan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo