നിറങ്ങൾ നിഴലേറ്റു ചിതറിയൊരു സന്ധ്യതൻ
വിരിമാറിലൊരു രക്തകണമായി വീണ്ടും.
നീഹാരമെവിടെ മറഞ്ഞുവോ ..
സ്നേഹാർദ്രമെന്നേ തിരഞ്ഞുവോ ..
വിരിമാറിലൊരു രക്തകണമായി വീണ്ടും.
നീഹാരമെവിടെ മറഞ്ഞുവോ ..
സ്നേഹാർദ്രമെന്നേ തിരഞ്ഞുവോ ..
ആയിരം ചിന്തയാലഗ്നി കടയുന്ന-
മനമൊന്നറിയാതെ മെല്ലെ തുളുമ്പിയതാവാം.
ഉരുകുമെൻ നേത്രങ്ങളെന്നും കൊതിച്ചിരു-
ന്നൊരുതുള്ളിയെങ്കിലും നീരിനായ് വെറുതെ ..
മനമൊന്നറിയാതെ മെല്ലെ തുളുമ്പിയതാവാം.
ഉരുകുമെൻ നേത്രങ്ങളെന്നും കൊതിച്ചിരു-
ന്നൊരുതുള്ളിയെങ്കിലും നീരിനായ് വെറുതെ ..
രാത്രികളിലാർദ്രതയുടെ കൂട്ടു തേടുമ്പോൾ
ഓർക്കുവാറുണ്ടോ തിളക്കുമെൻ ഹൃദയം.
ഓർക്കുവാനില്ലാത്ത നേരത്തു വെറുതെ
ഒന്നോർക്കണം ചൂടും ചുവപ്പും ചിലതും.
ഓർക്കുവാറുണ്ടോ തിളക്കുമെൻ ഹൃദയം.
ഓർക്കുവാനില്ലാത്ത നേരത്തു വെറുതെ
ഒന്നോർക്കണം ചൂടും ചുവപ്പും ചിലതും.
ഓർക്കണം ചൂടും ചുവപ്പും ചിലതും ..
By: Viju Kannapuram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക