നിന്റെ കണ്ണിൽ കാണുന്ന
കണ്ടൽ കാടുകൾക്കുള്ളിലെ കൂരിരുളുകളിൽ നിന്നും
ഞാനെന്നെ തിരയുകയായിരുന്നു..
കണ്ടൽ കാടുകൾക്കുള്ളിലെ കൂരിരുളുകളിൽ നിന്നും
ഞാനെന്നെ തിരയുകയായിരുന്നു..
നിന്റെ പുഞ്ചിരിയിൽ വിരിയുന്ന,
ഡാഫോഡിൽ പുഷ്പങ്ങൾക്കുള്ളിൽ നിന്നും
ഞാനെന്റെ മധു തിരയുകയായിരുന്നു..
ഡാഫോഡിൽ പുഷ്പങ്ങൾക്കുള്ളിൽ നിന്നും
ഞാനെന്റെ മധു തിരയുകയായിരുന്നു..
നിന്റെ നുണക്കുഴിയിൽതെളിയുന്ന വർണ്ണമാം,
ചലഞ്ചർ ഗർത്തതിനുള്ളിൽനിന്നും
എന്നെഞാൻ നോക്കി കാണുകയായിരുന്നു...
ചലഞ്ചർ ഗർത്തതിനുള്ളിൽനിന്നും
എന്നെഞാൻ നോക്കി കാണുകയായിരുന്നു...
നീയെന്ന ബർമുഡാട്രയാങ്കിളിൻ മുകളിലായ്
എന്നെ വലിച്ചെറിഞ്ഞു, ഞാനെന്നോ പറന്നതിലേക്ക്
ലയിച്ചില്ലാതാവുകയായിരുന്നു....
എന്നെ വലിച്ചെറിഞ്ഞു, ഞാനെന്നോ പറന്നതിലേക്ക്
ലയിച്ചില്ലാതാവുകയായിരുന്നു....
നീയെന്നെയെന്നെങ്കിലും ഞാനായി കണ്ടുകിട്ടുകിൽ
എൻ ഹൃദയത്തോടൊരിക്കലും ചൊല്ലരുത് നീ
നിന്നിലലിഞ്ഞ ഭ്രാന്തനാം ഞാൻ ഞാനാരായിരുന്നെന്ന്...... പ്രിയതേ...
എൻ ഹൃദയത്തോടൊരിക്കലും ചൊല്ലരുത് നീ
നിന്നിലലിഞ്ഞ ഭ്രാന്തനാം ഞാൻ ഞാനാരായിരുന്നെന്ന്...... പ്രിയതേ...
-Shajith-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക