പ്രകൃതിയിലെ മറ്റേതൊരു ജീവിയെക്കളും മഹത്തരമാണ് മനുഷ്യജന്മം .സൃഷ്ടിയുടെ പാരമ്യത്തിലാണ് അവന്റെ ബുദ്ധിയും കഴിവും മനുഷ്യ നിർമ്മിതമായ എതോരുവസ്തുവും പതിനഞ്ചു വര്ഷ ത്തെ ഗ്യാരണ്ടിയെ പറയുന്നുള്ളൂ . എന്നാല്‍ ദൈവ ന നിർമ്മി തമായ മനുഷ്യ ശരീരം സൂക്ഷിച്ചു ഉപയോഗിച്ചാല്‍ നൂറോ അതിലതികമോ വർഷങ്ങള്‍ കേടുകൂടാതെ ഇരുത്താം .അത്രമേല്‍ സൂഷ്മത യുണ്ട് .അവയവങ്ങള്‍ എല്ലാം തന്നെ നൂറു വര്ഷം വരെ പ്രവര്ത്തിക്കുന്നു. .പക്ഷെ മനുഷ്യന്‍ ഇതെല്ലം അറിയുന്നുണ്ടോ ,അതോ അറിഞ്ഞിട്ടും മറക്കുന്നതോ .? ഇല്ലായെന്ന് തന്നെയാണ് ഇതുവരെയുള്ള അനുഭവമെന്നു ആരോഗ്യ വ്യവസായം കണ്ടാലറിയാം . .
ഓരോ ജീവനിലും ദിവ്യമായ ശക്തി ഒളിഞ്ഞിരിക്കുന്നു . ആ അന്തര്ലീന മായിരിക്കുന്ന ദിവ്യത്വം പ്രകാശിക്കുമ്പോള്‍ ഏതൊരുമനുഷ്യനും എന്തും ചെയ്യാനുള്ള കരുത്ത്നേടുന്നത്. .ശക്തിയുടെയും നന്മയുടെയും പ്രഭാവത്തിന്റെയും രൂപത്തിലുള്ളത് ഈശ്വരത്വത്തി ല്‍ നിന്നും വന്നിട്ടുള്ളതാണ്.. ഇവിടെയാണ് മനുഷ്യര്‍ തമ്മിലുള്ള വെത്യാസം. ഒരേ അമ്മയുടെ വയറ്റില്‍ പിറന്നവര്‍ .ഒരെ ക്ലാസ്സില്‍ , ഒരേ വിഷയം പഠിച്ചവര്‍ .ഒരേ ജോലിചെയ്യ്ന്നവര്‍. എന്നാല്‍ ഒരാള്ക്ക് പ്രൊമോഷന്‍ കിട്ടുന്നുണ്ട്. മറ്റെയാള്ക്ക് depromtionനും .ഇവര്‍ .എന്തു
കൊണ്ട് വെത്യസ്തരായി പോകുന്നു .ഒറ്റ വാക്കില്‍ വേണമെങ്കില്‍ ഉത്തരം പറയാം .അത് അവരുടെ മനോഭാവം അഥവാ attitude കൊണ്ടാണ് .കുറെയൊക്കെ അത് ശരിയാണെങ്കിലും തനിക്ക്എന്തും ചെയ്യാനുള്ള കരുത്തുണ്ട് ഞാന്‍ ദുര്ബരലനല്ല .എന്ന് ചിന്തിച്ചാല്‍ സര്വ ശക്തനായ ഈശ്വരന്റെ സന്താനമാണ് ഞാന്‍ .എന്റെ ശക്തിയും ആനന്ദവും ജ്ഞാനവും അപരിമിതതിലേക്ക് വളരേണ്ടത് അത്യാവശ്യമാണ് .ആ ദിവ്യതയാണ് എനിക്ക് അവശ്യം .അനന്തമായ ജ്ഞാനം പ്രധാനം ചെയുന്ന ആത്മാവ് സർവഭൂതങ്ങളിലും സമാനമാണ് .ഓരോജീവിയിലും അതിന്റെ വികാസത്തിന് പരിമിതിയുള്ള താണ് വെത്യസ്തക്ക് കാരണവും. മനുഷ്യന്‍ സ്വയം ആത്മാവിന്റെ മഹത്വത്തില്‍ നിലനില്കു്ന്നു അപരിമിതവും നാശ രഹിതവുമായ ആത്മാവിനെ ആയുധങ്ങള്‍ കൊണ്ട് മുറിക്കാനോ, വെയിലില്‍ ഉണക്കാനോ,തീക്ക് എരിക്കാനോ ,വെള്ളത്തില്‍ അലിയിക്കാനോ സാദ്ധ്യമല്ല.
ആത്മാവിന്റെ അനന്തശക്തി ഒരു ജടത്തി ല്‍ വ്യാപരിക്കുംപോ ള്‍
ഭൌതിക വികാസം ഉണ്ടാകുന്നു. ചിന്തയുടെമേല്‍ വ്യാപരിക്കുപോ ള്‍ ബുദ്ധി വികാസം ഉണ്ടാകുന്നു ഇവരണ്ടും ഒരുമിച്ചു ഒരാളില്കേന്ദ്രീകരിക്കുമ്പോ ള്‍ അവന്‍ ഈശ്വര തുല്യനായ
ശ ക്തിയുള്ളവനായി തീരുന്നു .അതിനു ആദ്യം വേണ്ടത് തനിക്ക് തന്നിലുള്ള വിശ്വാസമാണ് .ഭൌതികമായ ധനമാണ് വേണ്ടതെങ്കില്‍ അത് പ്രായോഗികമാക്കുക. പ്രയത്നം നേര്വ്ഴിഎങ്കില്‍ ധനം താനെ വന്നുചേരും .ബുദ്ധിപരതയാണ് ആവശ്യമെങ്കി ല്‍ ബുദ്ധിയുടെ തലത്തില്‍ ചിന്തിക്കുക .അപ്പോള്‍ ബുദ്ധിമാന്മാരകും. നിങ്ങള്ക്കു സ്വതന്ത്രമായി സഞ്ചരിക്കണമെങ്കില്‍ ആത്മീയ തലത്തില്‍ ചിന്തിച്ചു പ്രായോഗികമാക്കണം .അതിലൂടെ മുക്തരാകാം .നിർവ്വാണത്തിലും നിത്യാനന്ദത്തിലും എത്തിച്ചേരാം.
ഏതോരുകാര്യത്തിലും ശുഭാപ്തി വിശ്വാസം പരിപോഷി പ്പിക്കുകയും എല്ലാറ്റിലും ഉള്ള നന്മയെ മാത്രം കാണുകയും വേണം .മാനസികവും ശാരീരികവുമായ അപൂര്ണ്ണത യെക്കുറിച്ച് വ്യസനിക്കാതെ ഏതു പ്രതിക്കൂലമായി വരുന്ന സാഹചര്യങ്ങളെയും കീഴടക്കുവനുള്ള ധീരമായ നടപടിയാണ് നമ്മളെ ഉത്സാഹഭരിതരാക്കുന്നത്. .
അറിവാണ് ശക്തി ,അറിവിലൂടെയാണ് ഒരാള്‍ പൂര്ണ്ണന്‍ ആകുന്നത് . മനുഷ്യ ശരീരത്തെ കുറിച്ച് ഒന്നും അറിയാത്ത കുട്ടി MBBS ന് ചേര്ന്നു കഴിഞ്ഞാല്‍ ആറുവര്ഷം കഴിയുമ്പോള്‍ അയാള്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങളിലെ ഓരോന്നിന്റെയും പ്രവര്ത്തനവും പരാജയങ്ങളും പെട്ടന്ന് കണ്ടുപിടിച്ചും മരുന്ന് കുറിക്കുന്ന ഒരു ഡോക്ടര്‍ ആയിത്തീരുന്നു.
അനന്ത ശക്തിയുടെ ഉറവിടമാണ് മനുഷ്യനെന്നുസ്വയം അറിയണം .എത്ര അറിവ് നേടുമ്പോഴും അത് ആത്മജ്ഞാനം പ്രദാനം ചെയ്യുന്നതാണ്. ചിന്തകള്ക്ക് ചിറകുവേണം വിശാലമായ ലോകത്തേക്ക് പറന്നുയരണം . ആരും തടയില്ല. .ആര്ക്കും തടയാനാകില്ല ..
പാവപെട്ടവന്‍ ജിവിക്കുന്ന കൂരകള്‍ കാണണം, അവനുവേണ്ടി പ്രവര്ത്തിക്കണം. മീന്‍ പിടുത്തക്കാരന്‍ താൻ ചൈതന്യം ആണെന്ന് കരുതിയാല്‍ അവന്‍ മിടുക്കനായ മുക്കുവനാകും .പഠിക്കുന്നവന്‍ താന്‍ ചൈതന്യം ആണെന്ന് കരുതിയാല്‍ മിടുക്കനായ വിദ്യാർത്ഥിയാകും.. LLB. ഉള്ളവ ര്‍ താ ന്‍ ചൈതന്യം ആണെന്ന് കരുതിയാല്‍ അയാ ള്‍ മികച്ച വക്കീലാകും തീർ ച്ച .നമ്മള്‍ ഓരോരുത്തരും സ്വയം മാറാന്‍ തയ്യാറായാ ല്‍ അതുവഴി സമൂഹം മൊത്തം ഉയര്ച്ച നേടും, അത് രാജ്യത്തിന്റെ വളർ ച്ചയും പ്രദാനംചെയും........ .
. .Aravindakshan Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക