എൺപതുകാരൻ വറീതുമാപ്പിള അത്യാസന്ന നിലയിലാണ്. തലേദിവസം രാത്രി വരെ പയറു മണി പോലെയിരുന്നതാണ്. പിറ്റേന്ന് നേരം വെളുത്തു നോക്കിയപ്പോൾ തൊട്ടാവാടി പോലെ വാടിയിരിക്കുന്നു.
ഇതെന്തു പറ്റി..? എഴുപതുകാരി മറിയാമ്മയ്ക്ക് വേവലാതിയായി.
അവർ മക്കളായ മക്കളെയൊക്കെ വിളിച്ചു കാര്യം പറഞ്ഞു.
അവർ മക്കളായ മക്കളെയൊക്കെ വിളിച്ചു കാര്യം പറഞ്ഞു.
കേട്ടവർ കേട്ടവർ പാഞ്ഞെത്തി.
അയ്യോ അപ്പാ.... എന്തു പറ്റീ...? എന്നു ചോദിച്ചു പെൺമക്കൾ നിലവിളിക്കാൻ തുടങ്ങി.
ആൺമക്കൾ ചരമക്കുറിപ്പ് അടിക്കാൻ പ്രസിലേക്ക് പാഞ്ഞു പോയി.
വറീതുമാപ്പിള എന്തൊക്കെയോ ചോദിക്കാനാഞ്ഞു.
പക്ഷേ ഒന്നും മിണ്ടാൻ കൂടി പറ്റുന്നില്ല .
മറിയാമ്മയും, കുഞ്ഞുങ്ങളും വറീതു മാപ്പിളയുടെ ചുററിലും നിന്ന്
"ഈശോ ... മറിയം... യൗസേപ്പേ..ഈ ആത്മാവിനു കൂട്ടായിരിക്കണേ .. " എന്ന് കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയാണ്.
"ഈശോ ... മറിയം... യൗസേപ്പേ..ഈ ആത്മാവിനു കൂട്ടായിരിക്കണേ .. " എന്ന് കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയാണ്.
ഒരു ഘട്ടത്തിൽ വറീതുമാപ്പിളയുടെ ,മുഖം വല്ലാതെ കോടി , കണ്ണ് പുറത്തേക്ക് തള്ളി വന്നു.
അപ്പാ... അപ്പാ... അപ്പനെന്തെങ്കിലും ആഗ്രഹമുണ്ടോ ? ഇളയ മകൾ, വേറോണി കണ്ണുനീരോടെ ചോദിച്ചു.
ഭയാനകമായ ശബ്ദത്തോടെ അധോവായു അനർഗനിർഗളം പുറത്തേക്ക് വിട്ടിട്ട്, വളരെയധികം ആശ്വാസത്തോടെ , വറീതുമാപ്പിള ചോദിച്ചു,
"ഞാൻ ഇന്നലെ നല്ലെഴുത്തിൽ പോസ്റ്റ് ചെയ്ത കഥയ്ക്ക് എത്ര ലൈക്ക് കിട്ടിയെടീ...?"
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക