മുറുകുന്നു ചങ്ങലകൾ
താണ്ടുവാനേറെ കാതം
കൊതിച്ചൊരീ കാലുകളിൽ
താണ്ടുവാനേറെ കാതം
കൊതിച്ചൊരീ കാലുകളിൽ
കൊലുസു കിലുങ്ങിയ
പാദങ്ങളെങ്ങോ ചൊല്ലുന്നു
വ്യഥ പൂണ്ടു നീറിയൊരെൻ കഥകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ
പാദങ്ങളെങ്ങോ ചൊല്ലുന്നു
വ്യഥ പൂണ്ടു നീറിയൊരെൻ കഥകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ
വിറയാർന്നു വിതുമ്പുമീ വിരൽതുമ്പിലെങ്ങോ മൂളുന്നൂ
കൊഴിഞ്ഞു വീണൊരെൻ കവിതകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ
കൊഴിഞ്ഞു വീണൊരെൻ കവിതകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ
ഉരുകിയുരുകി തീരുന്നൊരാ
ചിറകുകളോ തിരയുന്നു
പറന്നീടാം മേലെ യെന്നൊരെന്നാശകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ.
ചിറകുകളോ തിരയുന്നു
പറന്നീടാം മേലെ യെന്നൊരെന്നാശകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ.
അരുതിനാൽ തീർത്തൊരാ
മതിൽകെട്ടിനുള്ളിലായി
പൊഴിയുന്നു ജന്മങ്ങൾ യുഗങ്ങളായി
മുറുകുന്നു ചങ്ങലകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ.
മതിൽകെട്ടിനുള്ളിലായി
പൊഴിയുന്നു ജന്മങ്ങൾ യുഗങ്ങളായി
മുറുകുന്നു ചങ്ങലകൾ
എവിടെയാണീ ബന്ധനം അറിവതില്ലല്ലോ.
നുറുങ്ങുമീ അസ്ഥിയും
മനസ്സെന്ന മായക്കണ്ണും
ചൊല്ലുന്നതോരുൾപുളകം
അകക്കണ്ണു തുറന്നു കാൺക നീ
ബന്ധനത്തിൻ ബന്ധനം
മനസ്സെന്ന മായക്കണ്ണും
ചൊല്ലുന്നതോരുൾപുളകം
അകക്കണ്ണു തുറന്നു കാൺക നീ
ബന്ധനത്തിൻ ബന്ധനം
മുറുകുന്ന ചങ്ങലകൾ
മുരളുന്നു ഗദ്ഗദം
ബന്ധനം നിൻ
കാലുകളിലെങ്കിലതിന്നഗ്രം
നിൻ കരങ്ങളിൽ ഭദ്രം.
മുരളുന്നു ഗദ്ഗദം
ബന്ധനം നിൻ
കാലുകളിലെങ്കിലതിന്നഗ്രം
നിൻ കരങ്ങളിൽ ഭദ്രം.
✍ബിനിത
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക