ഇന്നെന്റെ കുഞ്ഞു മോൾക്കൊന്നാം പിറന്നാൾ
ഒരു ചിത്രമായ് ഒരു ശബ്ദമായിന്നും
കൗതുകമായച്ഛനെ തിരയുന്നൊരെൻ
കുഞ്ഞു കിനാക്കൾക്കിന്നാദ്യപിറന്നാൾ
ഒരു ചിത്രമായ് ഒരു ശബ്ദമായിന്നും
കൗതുകമായച്ഛനെ തിരയുന്നൊരെൻ
കുഞ്ഞു കിനാക്കൾക്കിന്നാദ്യപിറന്നാൾ
ഒരോ പുലരിതൻ പുതു ചിന്തയിലും,
ഓരോ പൂവിൻ നറു പുഞ്ചിരിരിയിലും,
ഒരു ലാളനക്കായ് ഒരു കൊഞ്ചലിനായ്
ഒരു വിളിക്കായ് ഒരു കേൾവിക്കായ്
കൊതിക്കുന്ന മനസ്സിലിന്നൊരു കുഞ്ഞുനോവ്..
ഓരോ പൂവിൻ നറു പുഞ്ചിരിരിയിലും,
ഒരു ലാളനക്കായ് ഒരു കൊഞ്ചലിനായ്
ഒരു വിളിക്കായ് ഒരു കേൾവിക്കായ്
കൊതിക്കുന്ന മനസ്സിലിന്നൊരു കുഞ്ഞുനോവ്..
പുത്തനുടുപ്പിൻ പൊലിമയില്ല,
ആഘോഷങ്ങളുടെ നിറങ്ങളുമില്ല,
പിറന്നാൾ കേക്കിൻ മധുരമില്ലാതെ,
നീയറിയാത്ത നിന്നാദ്യ പിറന്നാൾ..
ആഘോഷങ്ങളുടെ നിറങ്ങളുമില്ല,
പിറന്നാൾ കേക്കിൻ മധുരമില്ലാതെ,
നീയറിയാത്ത നിന്നാദ്യ പിറന്നാൾ..
അകലെ നോക്കൂ ഒരായിരം കുരുന്നുകൾ
അമ്മ തൻ ചൂടറിയാതെ അച്ചന്റെ തണലില്ലാത്തവർ നിർഭാഗ്യ ജന്മങ്ങൾ
അവരെ നോക്കാം നമ്മുടെ സങ്കടങ്ങൾ മറക്കാം കുഞ്ഞേ......
അമ്മ തൻ ചൂടറിയാതെ അച്ചന്റെ തണലില്ലാത്തവർ നിർഭാഗ്യ ജന്മങ്ങൾ
അവരെ നോക്കാം നമ്മുടെ സങ്കടങ്ങൾ മറക്കാം കുഞ്ഞേ......
✍🏻ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക