നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു അത്.. നടന്നും ട്രോളിയിലും വീൽചെയറിലും വന്ന രോഗികൾ എക്സ്റേ റൂമിനു മുൻപിൽ തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നു. സഹപ്രവർത്തകനെ ജോലി ഏല്പിച്ചു ഒരു ചായ കുടിച്ച് വരാം എന്ന് കരുതി പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോഴാണ് ആ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്. ആ വിശാലമായ നെറ്റിത്തടവും നീണ്ട നാസികയും എവിടെയോ കണ്ടതുപോലെ. അൻപത് വയസ്സിനടുത്തു പ്രായം വരും. വീൽചെയറിലിരുന്ന് തന്റെ മെലിഞ്ഞ കൈകൾ നീട്ടി അടുത്തുള്ളയാളോട് എന്തൊക്കെയോ ലോകകാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാൾ.
..ജേക്കബ് സർ... !
അല്പം ഉച്ചത്തിൽ തന്നെയായിരുന്നു ഞാൻ പറഞ്ഞത് . അത് കേട്ട് അദ്ദേഹം എന്നെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുവാനാരംഭിച്ചു.
അടുത്തേക്ക് ചെന്ന് ആ ശുഷ്കിച്ച കൈകൾ കയ്യിലെടുത്തു് ഞാൻ പറഞ്ഞു.
.. സാറിനെന്നെ മനസ്സിലായോ.. പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് സാറായിരുന്നു എന്റെ ഫിസിക്സ് ട്യൂട്ടർ..
ജേക്കബ് സാറിന് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ സംശയഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. വെറുമൊരു ആവറേജ് സ്റ്റുഡന്റ് ആയ എന്നെ തിരിച്ചറിയാൻ വിഷമമുണ്ടാകും. ഓര്മിക്കപ്പെടാൻ മാത്രം നല്ലതോ ചീത്തയോ ആയ ഒന്നും ഞാൻ കോളേജ് പഠനകാലത്തു കാട്ടിയിട്ടില്ലല്ലോ..
.. സോറി.. ഓർമയിൽ ഈ മുഖം തെളിയുന്നില്ല.. മറവി കൂടുതലാണിപ്പോ..
വിറയാർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു.
....................................................
ഗിൽട്ട് പോലെ തിളങ്ങുന്ന ' ചെത്ത് ഷർട്ടുകൾ ക്യാമ്പസുകളിൽ വിലസുന്ന തൊണ്ണൂറുകൾ . പത്താം ക്ലാസ്സിലെ അത്യാവശ്യം മോശമല്ലാത്ത മാർക്ക് എന്നെ സമ്പന്നർ പഠിക്കുന്ന കോളേജിലെ സെക്കന്റ് ഗ്രൂപ്പ് പ്രീഡിഗ്രി ക്ലാസ്സിലെത്തിച്ചു.
വെള്ളയുടുപ്പിട്ട സ്കൂൾ ജീവിതം കഴിഞ്ഞ് വിവിധ വർണങ്ങളിൽ പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെപ്പോലുള്ള കൗമാരക്കാർക്കിടയിലെത്തിയപ്പോൾ ഞാനൊരു വേള അറച്ചു നിന്നു. ഭൂരിഭാഗം കുട്ടികളും ഡോക്ടര്മാരുടെയോ ബിസിനെസ്സുകാരുടെയോ എഞ്ചിനീർമാരുടെയോ മക്കൾ.. അവർക്കെല്ലാം ഒരു ചിന്ത .. ഒറ്റ ലക്ഷ്യം.
.. ഡോക്ടർ ആവുക അല്ലെങ്കിൽ എഞ്ചിനീയർ..
അവരുടെ സംസാരങ്ങളിലെ വിഷയങ്ങൾ വില പിടിപ്പുള്ള വസ്ത്രങ്ങളെപ്പറ്റിയും താന്താങ്ങളുടെ പിതാക്കന്മാരുടെ കാറിന്റെ പകിട്ടിനെപ്പറ്റിയും അങ്ങനെ എനിക്കപരിചിതമായ കാര്യങ്ങൾ മാത്രം.
വീട്ടിലെ സാമ്പത്തികമായ അരക്ഷിതാവസ്ഥ എന്നെ മാനസികമായും അലട്ടിയിരുന്നു . .
കണ്ണഞ്ചിപ്പിക്കുന്ന ഉടുപ്പുകൾ ധരിച്ച , ചുറുചുറുക്കുള്ള , ആരോഗ്യവാന്മാരായ സുന്ദരന്മാരുടെയും സുന്ദരികളുടെയും ഇടയിൽ ഞാനെന്ന രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രം കൈമുതലായുള്ള അല്പപ്രാണൻ വഴിതെറ്റി വന്ന ആട്ടിൻകുട്ടിയെപ്പോലെ നിന്നു കിതച്ചു . എന്റടുത്തിരുന്ന സമാന മനസ്ഥിതിയുള്ള കൂമൻകൊല്ലിയിൽ നിന്നും വന്ന രാജീവ് കുമാർ എന്നെ തോണ്ടി ഇപ്രകാരം പറഞ്ഞു.
... നമ്മളും ഈ ചുറ്റുപാടും തമ്മിൽ എന്തോ ചേർച്ചയില്ലായ്മ ഉള്ളതുപോലെ.. അല്ലേ..
.. ഞാൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സിലും അത് തോന്നിത്തുടങ്ങിയിരുന്നു . അതിന്റെ മൂന്നാം നാൾ അവൻ ഹിസ്റ്ററി ഗ്രൂപ്പിലേക്ക് മാറ്റം വാങ്ങിപ്പോയി . പക്ഷെ വഴി മാറിപ്പോകാൻ എനിക്ക് തോന്നിയില്ല.
ഒറ്റപ്പെടലും അപകർഷതാബോധവും നിയന്ത്രിച്ചു കൊണ്ടിരുന്ന ആ ദിവസങ്ങളിലൊരിക്കലാണ് ഫിസിക്സ് പ്രൊഫെസ്സർ ജേക്കബ് സർ ക്ലാസ്സിൽ എന്നോട് ഇങ്ങനെ പറഞ്ഞത്.
... നീ ഡോക്ടർ പോയിട്ട് കമ്പൗണ്ടർ പോലും ആകുമോ എന്ന് കണ്ടറിയാം...
എഴുന്നേറ്റു നിൽക്കുന്ന ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. ജനൽ വഴി കടന്ന് വന്ന ചെറുകാറ്റിനുപോലും എന്നെ തണുപ്പിക്കാനായില്ല .
ഫിസിക്സ് വിഷയത്തിലെ, ഒരു കല്ല് മേലോട്ടെറിഞ്ഞാൽ അത് താഴേക്ക് വീഴുന്ന സമയം, വേഗത എന്നിവ കണ്ടുപിടിക്കാനുള്ള ഒരു സമവാക്യം എനിക്ക് പറയാൻ കഴിഞ്ഞില്ല എന്നതായിരുന്നു കാരണം . വീട്ടിനടുത്തെ മൂവാണ്ടൻ മാവിലെ പഴുത്തു തുടുത്ത മാങ്ങകൾ കല്ല് കൊണ്ട് എറിഞ്ഞുവീഴ്ത്തിയ ഓർമ്മകൾ മാത്രമേ എനിക്കപ്പോൾ കൈമുതലായി ഉണ്ടായിരുന്നുള്ളു.
എന്നെ ഏറ്റവും ദുഃഖിപ്പിച്ചത് ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞതിലല്ല , എനിക്കിഷ്ടപ്പെട്ട കണ്ണുകളുള്ള അവൾ.... വന്ദന ... എന്നെ പുച്ഛഭാവത്തോടെ നോക്കിയതാണ്.
...................................................
ജേക്കബ് സാർ ഉച്ചത്തിൽ ചിരിച്ചു.
താൻ ഒരു കാൻസർ സെന്ററിലെ തിരക്ക് പിടിച്ച എക്സ്റേ റൂമിനു മുന്നിലാണെന്നത് അദ്ദേഹം മറന്നു പോയെന്ന് തോന്നുന്നു..
...ഇപ്പൊ ഓർമ വന്നു. നീയായിരുന്നല്ലേ അത്.. ?
ക്ഷീണിച്ച സ്വരത്തിൽ അദ്ദേഹം ചോദിച്ചു. ചിരിക്കുമ്പോൾ അദ്ദേഹം ചുമക്കാൻ തുടങ്ങി.
.. നീയിപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ.. ദേഷ്യം തോന്നുന്നുണ്ടോ എന്നോട്..
സർ എന്റെ കയ്യമർത്തിപിടിച്ചു.
.. ഞാൻ നിഷേധഭാവത്തിൽ തലയാട്ടി.
ഒരു ഡോക്ടർ ആവുക എന്നത് എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നല്ലോ. അതിനുള്ള ബുദ്ധികൂർമതയും എനിക്കില്ലെന്നു അന്നേ ബോധ്യമുണ്ടായിരുന്നു.
.. ഓടിച്ചാടിനടക്കേണ്ട, ചോരത്തിളപ്പുള്ള ആ പ്രായത്തിൽ നീ ക്ലാസ്സിൽ പേടിച്ചു പതുങ്ങിയിരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ചാർജാക്കാൻ വേണ്ടി പറഞ്ഞതല്ലേടാ.. വിട്ടുകള..
വാത്സല്യത്തോടെ ജേക്കബ്സർ എന്റെ ചുമലിൽ മൃദുവായി തട്ടി പിന്നെയും ചുമക്കാൻ തുടങ്ങി.
.. എത്ര നാൾ ഉണ്ടാവുമെന്നറിയില്ല. അഡ്വാൻസ്ഡ് സ്റ്റേജ് ആണ്.. കാൻസർ ശ്വാസകോശത്തെ കാർന്നുതിന്നാൻ തുടങ്ങിയിരിക്കുന്നു.
കേട്ടിട്ടില്ലേ ശ്വാസകോശം ഒരു സ്പോഞ്ജ് പോലെയാണെന്ന്.. ?
ജേക്കബ്സർ വീണ്ടും ഉച്ചത്തിൽ ചിരിച്ചു. ആ പഴയ ഹ്യൂമർ സെൻസ് തളരാതെ ഇപ്പോഴും കൂടെയുണ്ട്.
..ഏതായാലും നിന്നെ കണ്ടതിൽ ഹൃദയം നിറഞ്ഞ സന്തോഷം..ജീവിതത്തിൽ ഇനി എന്തൊക്കെ കാണാൻ സമയം ബാക്കിയുണ്ട് എന്നറിയില്ലല്ലോ..
അത് പറയുമ്പോൾ സാറിന്റെ കണ്ണുകൾ നനഞ്ഞിരുന്നു.
ഞാൻ ഒരുനിമിഷം അദ്ദേഹത്തെ നോക്കി അനങ്ങാതെ നിന്നു. മനസ്സിൽ ചുട്ടുപഴുത്തു കിടന്നിരുന്ന ഒരു കാര്യം അദ്ദേഹത്തോട് പറയാൻ ആരോ മന്ത്രിക്കുന്നത് പോലെ.. മനസ്സിന്റെ മറ്റൊരു ഭാഗം അതിന് പറ്റിയ സമയം ഇതല്ല എന്നും എന്നോട് പറയുന്നു. ആ മാനസിക സംഘർഷത്തിനൊടുവിൽ ഞാനത് തീരുമാനിച്ചു് അദ്ദേഹത്തിന്റെ കാൽ തൊട്ടു.
..............................................
...നീ നോട്ടീസ് ബോർഡ് കണ്ടോ ? നല്ല കിടിലൻ വാർത്തയുണ്ട് . നമ്മുടെ ക്ലാസ്സിലെ വന്ദനയെയും ജേക്കബ് സാറിനെയും ചേർത്ത്.. വാ നോക്കാം..
എന്റെ ക്ലാസ്സിലെ ആൽബർട്ട് മറ്റ് സ്റുഡന്റ്സിനോട് പറയുന്നത് കേട്ടാണ് ഞാൻ കാന്റീനിലേക്കു കയറിച്ചെന്നത്.
വന്ദന ക്ലാസ്സിലെ ബ്രില്ലിയൻറ് ബ്യൂട്ടി ആണ്. ബുദ്ധിയും സൗന്ദര്യവും ഒന്നിച്ചു ചേർന്നാൽ എന്താണോ അത്.. അതുകൊണ്ട് തന്നെ എല്ലാവർക്കും കുറച്ച് ഇഷ്ടക്കൂടുതൽ ഉണ്ട് .. ജേക്കബ് സാറിനു കുറച്ച് കൂടുതൽ ശ്രദ്ധ അവളുടെ കാര്യത്തിലുണ്ടോ എന്ന് ക്ലാസ്സിൽ പരക്കെ ഒരു സംസാരമുണ്ടായിരുന്നു.
നോട്ടീസ് ബോർഡിൽ ഒരാണും ഒരു പെണ്ണും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം വരച്ചു് താഴെ ജേക്കബ് സർ, വന്ദന എന്നടയാളപ്പെടുത്തിയിരിക്കുന്നു..
ഹൃദയങ്ങൾ കോർത്തിണക്കിയ ഭൗതികശാസ്ത്രം എന്ന അടിക്കുറിപ്പോടെ...
ക്യാന്റീനിൽ സമീപത്തെ ജനലിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് നിർവികാരനായി ചായ കുടിച്ച് കൊണ്ടിരിക്കുന്ന ഞാൻ ഒരു കോലാഹലം കേട്ട് പുറത്തേക്കു ധൃതഗതിയിൽ വന്നപ്പോൾ മുറ്റത്ത് കൂടിനിൽക്കുന്ന സ്റുഡന്റ്സിനെയാണ് കണ്ടത്. കൂട്ടത്തിലാരോ പറഞ്ഞത് ഒരു ഉൾകിടിലത്തോടെ ഞാൻ കേട്ടു.
.. കളിയാക്കലിൽ മനം നൊന്തു കോളേജ് ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വന്ദന താഴോട്ട് ചാടിയിരിക്കുന്നു...
................................................
...സർ എന്നോട് ക്ഷമിക്കണം. അന്ന് നോട്ടീസ് ബോർഡിൽ വരച്ചത് ഞാനാണ്.. എന്റെ അപകർഷതാ ബോധമാണ് എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത് ...
ജേക്കബ് സാറിന്റെ കാല് പിടിച്ച് ഞാൻ കരയുകയായിരുന്നു. പൊടുന്നനെ സർ നിശ്ശബ്ദനായത് ഞാനറിഞ്ഞു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരു ദീർഘ നിശ്വാസം കേട്ടു.
.. എഴുന്നേൽക്കു . അത്തരമൊരു പ്രായമാണത്. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോകുന്ന പ്രായം..
പക്വതയില്ലാത്തപ്പോൾ ചെയ്തതല്ലേ സാരമില്ല..
ഞാൻ നിറഞ്ഞൊഴുകാൻ തുടങ്ങിയ കണ്ണുകൾ തുടച്ചു. മനസ്സിന്റെ ഭാരം പകുതി കുറഞ്ഞിരുന്നു.
എന്നെ നോക്കി അദ്ദേഹം ചോദിച്ചു.
.. ആ കുട്ടി ഇപ്പോളെവിടെ ഉണ്ടെന്നറിയാമോ.. ?
മുകളിൽ നിന്നുള്ള വീഴ്ചയിൽ വന്ദന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. രണ്ട് കാലിന്റെയും എല്ലുകൾക്ക് പൊട്ടലുണ്ടെന്നു കേട്ടിരുന്നു.. പിന്നെ അവൾ കോളജിലേക്ക് വന്നിട്ടില്ല.. ടിസി മേടിച്ച് വേറെയെവിടെയോ ജോയിൻ ചെയ്തതായി പറഞ്ഞു കേട്ട വിവരമേയുള്ളു.
..അവൾ ഇവിടെ ഉണ്ട്...
ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് ആശ്ച്ചര്യത്തോടെ നോക്കി.
കുറച്ച് ദൂരെ നെസ്കഫേയുടെ ഡിസ്പെൻസിങ് മെഷീനിൽ നിന്നും ഒരു കപ്പ് കോഫിയുമായി നടന്നു വരുന്ന സ്ത്രീയുടെ നേർക്ക് ജേക്കബ് സാറിന്റെ മിഴികൾ നീണ്ടു.
..കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കൈവിടാൻ തോന്നിയില്ല.. കൂടെ കൂട്ടി...
ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു
..മെലിഞ്ഞു നീണ്ട ദേഹം.. നീണ്ട തലമുടി .. പ്രൗഢിയുള്ള മുഖം...
കാലത്തിന്റെ കുത്തൊഴുക്കിനും അവളുടെ സൗന്ദര്യത്തിൽ കൈകടത്താൻ പറ്റിയിട്ടില്ല എന്നെനിക്ക് തോന്നി.
അടുത്തെത്തിയപ്പോൾ വന്ദനയുടെ നോട്ടം എന്റെ മുഖത്തേക്ക് നീണ്ടു. വലിയ കണ്ണുകളിൽ ആശ്ചര്യത്തിന്റെ തിരയിളക്കം. അവൾ കുറച്ച് നേരം വിശ്വാസം വരാത്തപോലെ നിന്നു .പിന്നെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
...ഓർമ്മയുണ്ടോ നിനക്കിയാളെ.. ?
ജേക്കബ് സർ ചോദിച്ചപ്പോൾ അവൾ തലയാട്ടി. അന്നനുഭവിച്ച മാനസിക സംഘർഷത്തിന്റെ നിഴലിലാണവളിപ്പോഴും എന്ന് കുറ്റബോധം എന്നെ ഓർമപ്പെടുത്തി. കുശലാന്വേഷണത്തിൽ അവൾ പഴയ ഓർമ്മകൾ പുതുക്കി.. ഇപ്പോൾ നഗരത്തിൽ തന്നെ കൃഷിവകുപ്പിൽ ഒരു ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്നു .
ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള ദുഃഖം മുഖത്തുള്ള വിഷാദഛായയിലൂടെ അവളെന്നോട് പറയാതെ പറഞ്ഞു. ഇടക്കെപ്പോഴോ പഴയ സംഭവം പറയാനാഞ്ഞ എന്നെ ജേക്കബ് സർ നോട്ടം കൊണ്ട് വിലക്കി.. അവളത് അറിയേണ്ടെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു .
ചെക്ക് അപ്പ് കഴിഞ്ഞ് അവരെ യാത്രയാക്കുമ്പോൾ ഹൃദയത്തിന്റെ ഭാരം കുറഞ്ഞിരുന്നു.
എണ്ണമറ്റ നാളുകളായി ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ച ആ ദുഷിച്ച ചിന്തകൾ പാടെ കഴുകിക്കളഞ്ഞു കൊണ്ടാണ് ജേക്കബ്‌സാറും വന്ദനയും എന്റെ മുന്നിൽ നിന്നും പോയത്.
തിരിച്ചു പോകാൻ നേരം പുഞ്ചിരിച്ചു കൊണ്ട് എന്റെ നേർക്ക് കൈ വീശിയ ആ ദമ്പതികൾക്ക് സർവേശ്വരൻ ആയുരാരോഗ്യസൗഖ്യo പ്രദാനം ചെയ്യട്ടെ എന്ന് നിസ്സഹായനായ ഞാൻ മനസ്സാ പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

Sreejith govind
9/12/2017
9/12/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക