Slider

മോട്ടിവേഷൻ..

0
Image may contain: 1 person, sunglasses and beard


ഇന്ന് അപ്രതീക്ഷിതമായി ഒരു വീഡിയോ കാണാനിടയായി... ഇപ്രാവശ്യത്തെ കൈരളി ടി.വി ജ്വാലാ അവാർഡ് ശ്രീമതി.ശാലിനി സരസ്വതിക്ക് എന്നത്...അത് അയച്ചു തന്ന Kavitha saphal ന് നന്ദി.. ആ സ്ത്രീയേ കുറിച്ച് ഞാൻ ആദ്യമായാണ് കേൾക്കുന്നത്..ബാഗ്ലൂരിലെ മൾട്ടിനാഷണൽ കമ്പനിയിലെ ഹെഡ്ഡായിരുന്നവർ.ഒരു പ്രത്യേക അണുബാധമൂലം രണ്ട് കൈകളും കാലുകളും നഷ്ടപ്പെട്ട് പോയിട്ടും ജീവിതത്തോട് പോരാടി വിജയിച്ച് ഇന്നവരെ ഒരാവാർഡിന് അർഹയായിരിക്കുന്നു..രണ്ട് കാലുകളും കൈകളും പൂർണ്ണ ആരോഗ്യവും തന്നിട്ടും നിരാശയിലേക്കും ആത്മഹത്യയിലേക്കും പോകുന്ന സമൂഹത്തിന് അവരൊരു മാതൃകയാണ്...
പറഞ്ഞ് വരുന്നത് അതല്ല...രണ്ടു പേരുടെ കഥയാണ്..ഇതിൽ നിന്ന് ഒരു ഇൻസ്പിരേഷനും ആർക്കും കിട്ടിലെങ്കിലും ചെറിയൊരു മോട്ടിവേഷൻ്റെ കഥയാണ്...ഒന്ന് ഒരാളെ മറ്റൊരാൾ മോട്ടിവേറ്റ് ചെയ്തത്.. മറ്റെയാൾ സ്വയം മോട്ടിവേറ്റ് ചെയ്തത്.രണ്ടു പേരും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല..
ആദ്യത്തെയാൾ...
ഒരു പാവപ്പെട്ട വീട്ടിലെ പയ്യൻ സ്ക്കൂളിലെ പഠനം ശരാശരിയിലും താഴെ.അധ്യാപകരുടെ കാരുണ്യം കൊണ്ട് മാത്രം ഓരോ ക്ലാസിലും ജയിച്ച് കയറുന്നവൻ.എല്ലാവരും അവനെ മന്ദബുദ്ധി എന്ന് വിളിച്ചു കളിയാക്കി...എട്ടാംക്ലാസിൽ അവനെയും കാത്തൊരു അത്ഭുതം നില്ക്കുന്നുണ്ടായിരുന്നു.അതവൻ്റെ കണക്ക് മാഷായിരുന്നു.. അദ്ദേഹം അവനിലെ പഠന വൈകല്യം തിരിച്ചറിഞ്ഞു.അദ്ദേഹം അവനെ ഏറ്റെടുത്തു..ഏവരെയും ഞെട്ടിച്ച് കൊണ്ടവൻ എട്ടാംക്ലാസ് 75% മാർക്കോടെ അവൻ പാസായി..ഒൻപതിലും ആ വിജയം ആവർത്തിച്ചു..പത്താംക്ലാസിലെ പരീക്ഷയിൽ ആ സ്ക്കൂളിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കവൻ വാങ്ങി ആ സ്ക്കൂൾ ചരിത്രത്തിൽ ആദ്യമായി കണക്കിൽ നൂറിൽ നൂറ് മാർക്ക്.. ഇന്നവൻ കേരളത്തിന് വെളിയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സിഈഓ ആയി ജോലി നോക്കുന്നു..ആ അധ്യാപകന് അവനെ കണ്ടെത്താൻ സാധിച്ചില്ലായിരുന്നെങ്കിൽ ഇന്നും ആ പഴയ മന്ദബുദ്ധി പേര് വെച്ച് ആൾക്കാർ അവനെ കളിയാക്കിയേനെ...
രണ്ടാമത്തെയാൾ...
അവനും ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു.. കുട്ടിക്കാലം തൊട്ടേ 'വിക്കൻ'എന്ന് വിളി കേൾക്കേണ്ടി വന്നവൻ..കാരണം അവനൊരു വിക്കനായിരുന്നു. ആ വിക്കിനെ മറികടക്കാൻ അവൻ പുസ്തകങ്ങളെ ആശ്രയിച്ചു..അതിനായി അവൻ വീടിനടുത്തുള്ള വായനശാലയിലെ നിത്യസന്ദർശകനായി.അവനും സ്വപ്നം കണ്ടു നാളെ എന്നെ വിക്കൻ എന്ന് വിളിച്ചവരെ കൊണ്ട് 'സാർ' എന്ന് വിളിപ്പിക്കുമെന്ന്..അവൻ്റെ റോൾമോഡൽ 'വിക്കനായ'മഹാനായ സ:ഇഎംഎസ്സായിരുന്നു..അത് അവനെ ഒരു കമ്മ്യൂണിസ്റ്റ്ക്കാരനാക്കി..അവനെ ചിലർ കളിയാക്കി 'എടാ ഇഎംഎസ്സേ'എന്നു പറഞ്ഞു വിളിക്കുമ്പോൾ അവൻ അവരെ ചീത്ത വിളിക്കാഞ്ഞത് നാളെ ഒരുനാൾ ഞാനും ഇഎംഎസ്സിനെ പോലെ ആകുമെന്ന് അവൻ സ്വപ്‌നം കണ്ടത് കൊണ്ടാണ്.
എട്ടാംക്ലാസിൽ വെച്ച് മലയാളം പദ്യം കാണാതെ ചൊല്ലാൻ പറഞ്ഞപ്പോൾ, വിക്ക് കാരണം പഠിച്ചിട്ടും ചൊല്ലാൻ സാധിക്കാതെ വന്നപ്പോൾ, പഠിക്കാത്തതിനാൽ അവന് ആദ്യമായി സ്ക്കൂളിൽ നിന്ന് അധ്യാപികയുടെ അടി കിട്ടിയപ്പോൾ അവൻ കരഞ്ഞത് അടി കിട്ടിയത് കൊണ്ടല്ല മറിച്ച് തൻ്റെ വിക്കെന്ന ശാപത്തെ ഓർത്താണ്.അവൻ്റെ സങ്കടം കണ്ട അവൻ്റെ ഒരു നല്ല ചങ്ങാതി അവൻ്റെ അസുഖത്തെ കുറിച്ച് ആ അധ്യാപികയോട് പറഞ്ഞപ്പോൾ, അവനെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി എല്ലാ അധ്യാപകരുടെയും മുന്നിൽ വെച്ച് അവൻ്റെ തലമുടയിൽ തഴുകി അവനെ ആശ്വസിപ്പിച്ചു.പിന്നീട് ഒരാധ്യപകരും അവനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല..കാരണം അവർക്കറിയാം അവൻ നന്നായി പഠിക്കുന്നവനാണെന്ന്...
കാലങ്ങൾക്കിപ്പുറം അവൻ്റെ സ്വപ്രയ്തനം കൊണ്ട് ആ വിക്കെന്ന ഭൂതത്തെ അവൻ പൂർണ്ണമായും ഇല്ലായ്മ ചെയ്തു..ഒരു ചികിത്സയും നടത്താതെ തന്നെ.എന്നാലും ഇപ്പോഴും ചില സമയങ്ങളിൽ ആ ഭൂതം പുറത്ത് ചാടാൻ ശ്രമിക്കും..അതിനെ മെരുക്കാനുള്ള അവൻ്റെ വഴിയാണ് ഉറക്കെ പാട്ടുപാടുകയെന്നത്..അവനിപ്പോൾ എന്തിനെയും നേരിടാനുള്ള ധൈര്യമുണ്ട്..അവൻ അവൻ്റെ ആ പഴയ സ്വപ്ന സാക്ഷാത്കാരത്തിലെക്കുള്ള വഴിയിലാണ്..ഇടറി വീണേക്കാം പക്ഷെ എന്നാലും അവന് നിരാശയില്ല.കാരണം അവനറിയാം നിരാശപ്പെടാനുള്ളതല്ല അവൻ്റെ ജീവിതമെന്ന്...
ജീവിതം ഒന്നേയുള്ളൂ അത് നിരാശപ്പെടാനുള്ളതല്ല...ജീവിക്കുക, ഞങ്ങളും ഇവിടെ തന്നെയുണ്ടെന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കുക..മറ്റുള്ളവരുടെ പ്രയാസങ്ങളും സങ്കടങ്ങളും ഇറക്കി വെക്കാൻ നമ്മുടെ ചുമലിൻ്റെ ഒരറ്റം ചുമടുതാങ്ങിയാക്കാൻ ശ്രമിക്കുക...
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo