
ഒരിക്കൽ ഒരു മദ്യപാനി മൂക്കറ്റം മദ്യപിച്ച് കവലയിലിരുന്ന് വഴിയെ പോകുന്നവരെ മുഴുവൻ തെറി വിളിച്ചു...മദ്യപാനിക്ക് സ്ഥലകാല ബോധമില്ലാത്തതിനാൽ ആരും ഒന്നും പ്രതികരിച്ചില്ല..പിന്നീടയാൾ അവരുടെ വീട്ടിലുള്ള അച്ഛനുമമ്മയേയും ചാവാൻ കിടക്കണ വല്ല്യപ്പനും വല്ല്യമ്മയെയും വരെ തെറി വിളിച്ചു...ഒരു കുടിയൻ എന്തോ പറയുന്നു ആരും ശ്രദ്ധിക്കണ്ട എന്ന മട്ടിൽ ജനങ്ങളും...അവസാനമയാൾ അവരുടെ ദൈവങ്ങളെ തെറി വിളിച്ചു...അതോടെ 'നീ ഞങ്ങളുടെ ദൈവങ്ങളെ പറയുമോടാ' എന്ന് പറഞ്ഞും കൊണ്ട് ആ മദ്യപാനിയെ എല്ലാവരും കൂടി പഞ്ഞിക്കിട്ടു...അന്നേരം മാത്രം അയാൾ വെറുമൊരു കുടിയൻ എന്നാരും പറഞ്ഞില്ല..പാവം അതോടെ കഥാവശേഷനായി..ഇത് കണ്ട് നിന്ന ഞാനും കഥാവശേഷൻ ആവാതിരിക്കാൻ അവിടുന്ന് ഓടി രക്ഷപ്പെട്ടു..
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക