Slider

എന്റെഓപ്പോൾ ഭാഗം - 9

0

എല്ലാ ഭാഗങ്ങളും വായിക്കുവാൻ, Nallezhuth Android App ഉപയോഗിക്കുക . ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം "പുതിയ തുടർരചനകൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

Part 9- 
മിഥുൻ ആലോചിച്ചാലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ കിടന്നു. ഒത്തിരി കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി, എങ്കിലും ഒന്നിനും ഒരു വ്യക്തത ഇല്ലാതെ എന്തോ ഒരു പുക മറ. കുറച്ച് കഴിഞ്ഞ് മിഥുൻ ഉറങ്ങി പോയി.
അപ്പോൾ ജെറോമിന്റെ വീട്ടിലെ ടേബിൾ ലാമ്പ് കത്തിക്കിടക്കുകയായിരുന്നു. ജെറോം തന്റെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുകയായിരുന്നു. ജെറോമിന്റെ മനസ്സ് ക്ഷോഭത്താൽ ഇളകുന്ന കടൽ പോലെ അസ്വസ്ഥമായിരുന്നു.
ഇനി മുന്നോട്ടുള്ള ഓരോ നീക്കങ്ങളും സാരമായതാണ്. വാക്കുകളും കാൽപാദ വെയ്പ്പും സൂക്ഷമമുള്ളതായിരിക്കണം
ഒരു ചെറിയ പ്രശ്നമുണ്ടായാൽ, അല്ലെങ്കിലാർക്കെങ്കിലും സംശയം തോന്നിയാൽ പിന്നെ ഒന്നും നടക്കില്ല.
അത് മാത്രമല്ല നിയമം അറിയാതെയുള്ള ഒരു ക്രൈം അന്യോഷണം ഭാവിയിലൊരു പ്രശ്നവും ഉണ്ടായേക്കാം.
എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാൽ തന്നെ നിയമത്തെ അറിയിക്കണം. അതിന് പറ്റിയ ആളുണ്ട്. അതിന് പറ്റിയ ആൾ തൃശ്ശുർ ജില്ലാ പോലീസ് മേധാവി ജിറ്റോ എസ് പൗലോസ് ഉണ്ട്.
ജിറ്റോ വർഷങ്ങളായി ജെറോമിന്റെ ചങ്ങാതിയാണ്, ഇപ്പോൾ തൃശൂർ ചാർജെടുത്തിട്ട് എട്ടൊമ്പത് മാസമായികാണും. ഹൈദ്രാബാദിലോരു സെമിനാറിന് പോയപ്പോൾ കണ്ട് മുട്ടിയതാണ് ജിറ്റോയെ. ഒരു സിബിഐ അന്യോഷണത്തിനിടക്ക് ജെറോമിന്റെ നോവൽ സഹായകമായ വാർത്ത വന്നപ്പോൾ ജിറ്റോ ജെറോമിന്റെ വീട്ടിൽ വന്നിരുന്നു.
ജിറ്റോ സഹായിക്കാതിരിക്കില്ല. വരട്ടെ കുറച്ച് കൂടി കഴിഞ്ഞിട്ട് അവനൊരു സൂചന കൊടുക്കാം, അല്ലെങ്കിൽ വേണ്ടാ എല്ലാം കഴിയട്ടെ. ജെറോം സ്വയം ആലോച്ചിച്ചു.
ജെറോം കണ്ടതും അത് വരെ അന്യോഷിച്ചതുമായ വിവരങ്ങൾ ടൈപ്പ് ചെയ്ത സൂക്ഷിച്ചു. ഓരോ കോപ്പി തന്റെ രഹസ്യ ഈമെയിലിലേക്കും ഫോർവാർഡ് ചെയ്തു. ഏതെങ്കിലും കാരണവശാൽ സിസ്റ്റം കേടായി ഡാറ്റ നഷ്ടമായാൽ റിക്കവർ ചെയ്യാലോ.
പിറ്റേന്ന് , തിരുവില്വാമലക്ക് പോകുമ്പോൾ ആനിയേയും കൂട്ടിയിരുന്നു.
മുത്തശ്ശനോടും മുത്തശ്ശിയോടും ഇല്ലത്തെ ചില കാര്യങ്ങൾ കാണുവാനും പഠിക്കുവാനും , നോവലുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യുവാനും മിഥുനെ ചില കാര്യങ്ങളിൽ സഹായിക്കാനും ഒരു മാസത്തോളം വരേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.
ആനി രണ്ടാം വട്ടമാണ് ഇല്ലത്തേക്ക് വരുന്നത്, ആദ്യം വന്നത് കല്ല്യാണം കഴിഞ്ഞ സമയത്ത്.
അവൾ മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ട് കുശലം പറഞ്ഞ് നിൽക്കുമ്പോൾ മിഥുനും ജെറോമും ഓപ്പോൾ മരിച്ച് പൊങ്ങിയ കുളത്തിനടുത്തേക്ക് ചെന്നു.
മിഥുൻ ഓപ്പോൾ എവിടെയാണ് കിടന്നിരുന്നതെന്ന് കാണിച്ച് കൊടുത്തു. ജെറോം ശരിക്കും ആ സ്ഥലം നിരീക്ഷിച്ചു.
ഗന്ധർവ കാവിലേക്ക് പോകുന്ന വഴി ഏതാണ് മിഥുൻ, എനിക്കാ കാവോന്ന് കാണണം?
അത് ഇല്ലത്തിന്റെ മറു വശത്താണ് ജെറോം.
വാട്ട് ? ജെറോം പെട്ടെന്ന് തന്നെ ചോദിച്ചു.
അതെ, അപ്പുറത്താണ് ജെറോം , എന്താണ്? മിഥുൻ നെറ്റി ചുളിച്ചു!
വരൂ നമുക്കങ്ങോട്ട് പോകാം, ജെറോം പറഞ്ഞു.
ജെറോമും മിഥുനും അല്പം കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത്‌ കൂടി ഇല്ലത്തിന്റെ വടക്കേ ഭാഗത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗന്ധർവ കാവിലേക്ക് പോയി.
ഈ ഗന്ധർവ കാവെങ്ങനെ ഇവിടെ വന്നു മിഥുൻ?
മുത്തശ്ശൻ പറഞ്ഞ്‌ കേട്ടിട്ടുണ്ട് പണ്ടെങ്ങോ എതോ കാരണവർ ഗന്ധർവ പ്രസാദം ഉണ്ടാവാൻ, ഏതോ മന്ത്രവാദിയെ വിളിച്ച് ഗന്ധർവനെ അവിടെ കുടിയിരുത്തി എന്നും, നല്ല ഗന്ധർവ്വന്മാർ പെൺക്കുട്ട്യോളിൽ കടാക്ഷിച്ചാൽ കുടുംബത്തിന്‌ നന്മയുണ്ടാവുമെന്നും മറ്റോ ആണ്‌ വിശ്വാസം.
എന്നാൽ കഴിഞ്ഞ രണ്ട് തലമുറയായി ആ കാവാരും ഉപയോഗിക്കാറില്ലായിരുന്നു. മുത്തശ്ശന്റെ മുതുമുത്തശ്ശന്‌ ഗന്ധർവ്വ വിശ്വാസം ഇല്ലാതെ പോയതാണ്‌ കാരണം.
ഒപ്പോളാണ് ഏതോ പുസ്തകത്തിൽ ഗന്ധർവനെ കുറിച്ച് വായിച്ച ശേഷം ആ കാവ് വൃത്തിയാക്കിക്കുകയും സമയം കിട്ടുമ്പോഴൊക്കെ ആ കാവിന് മുന്നിൽ പോയിരിക്കുകയും ചെയ്തത്‌. ഒരു തരം കടുത്ത ആരാധന പോലെ.
ഇത്ര ചെറുപ്പത്തിലേ, ഒരു ഗന്ധർവ ആരാധന വരണമെങ്കിൽ, ഗന്ധർവ്വ പുസ്തകങ്ങൾ വായിക്കണമെങ്കിൽ ഓപ്പോളിന് ആരെങ്കിലും ഗന്ധർവ്വ കഥകൾ പറഞ്ഞ്‌ കൊടുത്തിട്ടുണ്ടായിരിക്കണം. ജെറോം ആശങ്കയോടെ പറഞ്ഞു.
അതെ ജെറോം, ഓപ്പോളിന് ഏകദേശം 12൨ വയസ്സുള്ളപ്പോഴാണ് ഗന്ധർവ കാവ് വൃത്തിയാക്കിയത്, വയസ്സ് പറയാൻ കാരണം, ഓപ്പോൾ ആറാം ക്ലാസിൽ പരീക്ഷ എഴുതി, ഒറ്റപ്പാലത്തുള്ള വരിക്കാശ്ശേരി മനയുടെ അടുത്തുള്ള മുത്തശ്ശന്റെ എറ്റവും ചെറിയ അനിയന്റെ വീട്ടിൽ ഒരു മാസം പോയി വന്നതിന് ശേഷമാണ്, ഇവിടെ അടുത്തുള്ള വായനശാലയിൽ അംഗത്വമെടുക്കുകയും , ഗന്ധർവ്വകഥകളും അതിനോടനുബന്ധിച്ച യക്ഷികഥകളും എടുത്ത് വായിക്കുകയും ചെയ്തിരുന്നു.
അവിടുത്തെ കഥകൾ കഴിഞ്ഞപ്പോൾ , കിട്ടാവുന്നിടത്ത് നിന്നെല്ലാം ഗന്ധർവ്വ കഥകൾ അന്യോഷിച്ച് കണ്ടെത്തി വായിക്കുമായിരുന്നു.
വരിക്കാശ്ശേരി മനയുടെ അടുത്തുള്ള ഇല്ലം അല്ലേ?
അതെ ജെറോം !
ജെറോം തന്റെ നോട്ട് ബുക്കെടുത്ത് എന്തോ എഴുതിക്കുറിച്ചു.
ഓപ്പോളിൽ എന്തെങ്കിലും വ്യത്യാസങ്ങൾ കണ്ടിട്ടുണ്ടോ നീ? ജെറോം ഗന്ധർവ്വ കാവിൽ വളർന്ന് നിന്ന ഒരു പൂവ് കൈ കൊണ്ട് തലോടി ചോദിച്ചു.
അങ്ങനെ എടുത്ത് പറയത്തക്ക മാറ്റങ്ങളൊന്നും കണ്ടിട്ടില്ല , എന്നാലൊരു ദിവസം മുത്തശ്ശിയോട്‌ ഗന്ധർവ്വ ആരാധനയുടെ പേരിൽ വഴക്കടിക്കുന്നത് കണ്ടായിരുന്നു.
ഉവ്വോ , അവർ എന്തൊക്കെയാണ് പറഞ്ഞതെന്ന് നിനക്കോർമ്മയുണ്ടോ ?
അത് , ഓപ്പോൾ കൂടെ കൂടെ ഗന്ധർവ്വകാവിൽ പോകുന്നത്. ഞാൻ ഓർത്തെടുക്കട്ടെ ജെറോം.
.........................
മീനു , നീയെവിട്യാ കുട്ട്യേ ?
ഞാനിവിടെ ഉണ്ടല്ലോ മുത്തശ്ശി?
നീയിന്ന് മൂന്ന് വട്ടായി ഗന്ധർവ്വ കാവിൽ പോണൂ. എന്താ കുട്ട്യേ ഇത്, ഇതത്രക്ക് നല്ലതല്ല എന്റെ കുട്ടിക്ക്.
അതിനെന്താ മുത്തശ്ശി, പോകുമ്പോൾ മനസ്സിനൊരു സുഖം, വേറേതോ ലോകത്ത് ചെന്ന പോലെ. പിന്നെ സങ്കൽപ്പത്തിലെ ഗന്ധർവ്വ സംസാരം നടത്തുമ്പോൾ, എന്തോ ഒരു അദ്യശ്യ ശക്തി അരികിൽ ഉള്ള പോലെ.
എന്നാലും കുട്ട്യേ , ഗന്ധർവ്വൻ ബാധിച്ചാൽ പിന്നെ വേളി ഉണ്ടാവില്യാന്നാ കേക്കണത്, ഗന്ധർവ്വൻ കൊണ്ടോവ്ന്നും കേട്ടിരിക്കണ് .
അതൊന്നും സാരല്യ, എനിക്ക് ഗന്ധർവ്വ സങ്കല്പം ഇഷ്ടാ, ഇഷ്ട ദേവൻ പോലെ കൂടെയുണ്ടാവും.
എന്നാലും മോള് സൂക്ഷിക്ക്യാ
മുത്തശ്ശി, ഇനി ഇതിലിടപെടണ്ട, എന്നോടിനി ഇക്കാര്യം പറയാൻ വരണ്ട, എനികിഷ്ടല്യ.
മോളെ ...!
ഇഷ്ടല്ല്യാത്ത കാര്യം ഇഷ്ടാല്ല്യാന്ന് തന്നെ പറയും, ഇനിയെന്നെ വിലക്കരുത് മുത്തശ്ശി.
........................
അതെ ജെറോം അന്ന് ഓപ്പോൾ മുത്തശ്ശിയോട് ഒത്തിരി ദേഷ്യപ്പെട്ടു. പിന്നെ മുത്തശ്ശി ഒന്നും പറയാറില്ല.
ഉം, ജെറോം ഒന്ന് മൂളി.
എന്നിട്ട് ഗന്ധർവകാവിന്റെ ചുറ്റുമൊന്ന് നോക്കിയിട്ട് മിഥുനോട് പറഞ്ഞു. വാ നമുക്ക് പോവാം.
അല്ല, മിഥുൻ നീ പറഞ്ഞപോലെ മുത്തശ്ശന്റെ അനിയന്റെ മനയിൽ ചെന്നതിന് ശേഷമാണോ ഈ ഗന്ധർവ്വ ആരാധന തുടങ്ങിയത്.
അതെ, അത് വരെ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല.
ഉം !
മുത്തശ്ശൻ ഇടക്കിടെ വരിക്കാശ്ശേരി മനയുടെ ഭാഗത്തേക്ക്‌ കൂട്ടുകാരൻ എതോ നമ്പൂതിരിയെ കാണാൻ പോകാറുണ്ടെന്ന് നീ പറഞ്ഞതോർക്കുന്നു.
അതെ അവിടെ തന്നെയാണ്‌ കൂട്ടുകാരനും, പിന്നെ അനിയന്റെ ഇല്ലത്തും കയറിയിട്ടേ വരൂ.
എന്താടാ ജെറോം, നിനക്കെന്തെങ്കിലും കിട്ടുന്നുണ്ടോ?
ഇല്ല, ജെറോം നിഷേധാർത്ഥത്തിൽ തലയാട്ടി.
മിഥുൻ ഇനിയും നമ്മൾ ഒത്തിരി പോകേണ്ടതുണ്ട്, എങ്ങനെ തുടങ്ങണം എന്നറിയില്ല, ആകെയൊരു പുകമറ മാത്രം. എവിടെ ചെന്നെത്തുമോ ആവോ.
ജെറോം , തന്റെ നോട്ട് ബുക്കിൽ ചിലത് വീണ്ടും കുത്തിക്കോറിയിട്ടു.
ഇല്ലത്ത് ചെന്നപ്പോൾ ആനി മുത്തശ്ശിയുമായി അടുക്കള ഭാഗത്ത് വർത്തമാനം പറഞ്ഞിരിക്കുന്നു.
എന്താ മുത്തശ്ശി , ഇവൾ ഇല്ലത്തെ പാചക രീതികൾ പഠിച്ചോ? ഇനി ഇറച്ചിയും മീനും മാറ്റി എരിശ്ശേരിയും പുളിശ്ശേരിയുമൊക്കെ ആവുമോ ആവോ, ജെറോം നർമ്മ ഭാവത്തിൽ പറഞ്ഞു.
എന്താ രുചി ഇച്ചായ ഇവിടുത്തെ കറികൾക്ക്, ഇച്ചായൻ പൊക്കോ ഞാൻ ഒരാഴ്ച കഴിഞ്ഞേ വരുന്നുള്ളു, ഉരുളക്കുപ്പേരിയെന്നവണ്ണം ആനിയും തിരിച്ച് നർമ്മം കലർത്തി പറഞ്ഞു.
കുറച്ച് നേരം കൂടി സൊറ പറഞ്ഞിട്ട് ജെറോമും ആനിയും വടക്കാഞ്ചേരിക്ക് തിരിച്ചു. അന്ന് ബുള്ളറ്റായിരുന്നു എടുത്തത്. യാത്രയിൽ ജെറോമിന്റെ മനസ്സിൽ പലതും മിന്നിത്തെളിഞ്ഞു.
വീട്ടിൽ ചെന്നപ്പോൾ തന്നെ ആനിയോടൊരു കട്ടനിടാൻ പറഞ്ഞിട്ട് കുട്ടികളുമായി കുറച്ച് നേരം ചിലവഴിച്ച് , വൈകുന്നേരമായപ്പോൾ ആനിയുമായി നടക്കാനിറങ്ങി.
പുല്ലാനിക്കാട്ടിലെ പാടത്തിന്റെ വക്കിൽ നിന്നവർ സംസാരിക്കുമ്പോൾ ആനി ചോദിച്ചു
എന്താ ഇച്ചായാ , എന്തായി കാര്യങ്ങൾ
അന്നാമ്മേ, നിന്നോട് ചിലത് സംസാരിക്കാൻ കൂടിയാണ് ഇവിടേക്ക് വന്നത്.
പറ ഇച്ചായാ.
ഓപ്പോളിന്റെ മരണമൊരു കൊലപാതകമാണോയെന്ന് സംശയം ജനിപ്പിക്കുന്ന ഒരു സംഗതി ഇന്ന് ഞാൻ ശ്രദ്ധിച്ചു.
ആണോ, ഇച്ചായൻ പറ എന്താണാ സംഭവം?
തുടരും....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo