ചാരിയിട്ടിരുന്ന വാതിലുകൾ
തള്ളി തുറന്നു കൊണ്ടവൻ പറഞ്ഞു
തള്ളി തുറന്നു കൊണ്ടവൻ പറഞ്ഞു
ടാ......?
അവൾ ......,
അവൾ പോയി.....!
അവൾ ......,
അവൾ പോയി.....!
അതു കേട്ടതും
തിരിഞ്ഞവനെ നോക്കിയ
എന്റെ കണ്ണുകൾ എന്നിലേക്കു തന്നെ പിൻ വാങ്ങുന്നതിനു മുന്നേ തന്നെ നിറഞ്ഞു കവിഞ്ഞു...,
തിരിഞ്ഞവനെ നോക്കിയ
എന്റെ കണ്ണുകൾ എന്നിലേക്കു തന്നെ പിൻ വാങ്ങുന്നതിനു മുന്നേ തന്നെ നിറഞ്ഞു കവിഞ്ഞു...,
രാത്രി മുഴുവൻ ഹോസ്പിറ്റലിൽ അവൾക്കരികിൽ തന്നെയായിരുന്നു.
രണ്ടു ദിവസമായി ഒരെയിരിപ്പു തുടങ്ങിയിട്ട് അതു കൊണ്ട് തന്നെ ഒന്ന് മേലു കഴുകിയ ശേഷം വരാമെന്നു കരുതി ഹോസ്റ്റൽ റൂമിലേക്ക് വന്നതാണ്.
അതിനുള്ളിൽ തന്നെ
വീണ്ടും ജീവനോടെ ഒന്ന് കാണുന്നതിന് മുൻപേ തന്നെ തനിച്ചാക്കി അവൾ നിത്യ ശാന്തിയുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു...,
അതിനുള്ളിൽ തന്നെ
വീണ്ടും ജീവനോടെ ഒന്ന് കാണുന്നതിന് മുൻപേ തന്നെ തനിച്ചാക്കി അവൾ നിത്യ ശാന്തിയുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു...,
മരണം തിരിച്ചുവരവില്ലാത്ത
ഒരു യാത്രയാണ്.
അതംഗീകരിച്ചേ പറ്റു.....
ഒരു യാത്രയാണ്.
അതംഗീകരിച്ചേ പറ്റു.....
പക്ഷെ
അവൾ ചെറുപ്പമായിരുന്നു.
ജീവിത സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു.....
അവൾ ചെറുപ്പമായിരുന്നു.
ജീവിത സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു.....
മറ്റെല്ലാം മറന്ന് ഞാൻ ഹോസ്പ്പിറ്റലിലെക്കോടി..,
എല്ലാവരും പുറത്തു തന്നെയുണ്ട്..,
എല്ലാവരും പുറത്തു തന്നെയുണ്ട്..,
അവളെ കിടത്തിയിരുന്ന മുറിയിൽ മനുഷ്യനിൽ നിന്നു മൃതദേഹത്തിലെക്കുള്ള വസ്ത്രധാരണങ്ങൾ
തകൃതിയായി നടക്കുന്നു.....,
തകൃതിയായി നടക്കുന്നു.....,
വാതിൽ തുറന്നതും ഞാൻ കണ്ടു
നീണ്ട ഒരു ഉറക്കത്തിന് സജ്ജമായ അവളുടെ മുഖം....!
നീണ്ട ഒരു ഉറക്കത്തിന് സജ്ജമായ അവളുടെ മുഖം....!
സ്വന്തം കാമുകി കൺമുന്നിൽ മരണപ്പെട്ടു കിടക്കുന്നത്
കണ്ടിട്ടുള്ളവർ ചുരുക്കമായിരിക്കും.
കണ്ടിട്ടുള്ളവർ ചുരുക്കമായിരിക്കും.
അതൊരു കാഴ്ച്ചതന്നെയാണ്....
ജീവിതത്തിൽ
ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച....!
ഒരിക്കലും
മായ്ച്ചു കളയാൻ ആവാത്തതും....!
ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച....!
ഒരിക്കലും
മായ്ച്ചു കളയാൻ ആവാത്തതും....!
ഒരു മരണത്തിനു മുൻപിൽ
നമ്മൾ ഏറ്റവും നിശബ്ദ്ധരും
ഏറ്റവും ഒച്ചയുള്ളവരുമാണ്.
നമ്മൾ ഏറ്റവും നിശബ്ദ്ധരും
ഏറ്റവും ഒച്ചയുള്ളവരുമാണ്.
ഇവിടെ നിശബ്ദതയാണ്
ഞാൻ തിരഞ്ഞെടുത്തത്.
ഞാൻ തിരഞ്ഞെടുത്തത്.
അലറിവിളിക്കാൻ എനിക്കാവുമായിരുന്നില്ല.
ഉള്ളുവറ്റി ഒരു തുള്ളി കണ്ണീർ പോലും എന്നിൽ നിന്നും പൊഴിഞ്ഞില്ല.
ഒരു കാമുകനും കാണാൻ ആഗ്രഹിക്കാത്ത ആ കാഴ്ച്ച
നെഞ്ച് പൊട്ടി നിന്ന് ഞാൻ കണ്ടു.....!
നെഞ്ച് പൊട്ടി നിന്ന് ഞാൻ കണ്ടു.....!
മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ
മരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു....,
മരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു....,
ഇന്നലെവരെ നിറസാന്നിധ്യമായിരുന്നു ഒരാൾ ഇന്നില്ലാതായിരിക്കുന്നു.......,
നിയന്ത്രണം നഷ്ടപെട്ട
ഒരു കാറിന്റെ രൂപത്തിൽ
വിധി വന്നിരിക്കുന്നു.....!
ഒരു കാറിന്റെ രൂപത്തിൽ
വിധി വന്നിരിക്കുന്നു.....!
സ്വരുകൂട്ടിയ സ്വപ്നങ്ങളെല്ലാം
ഒറ്റ നിമിഷം കൊണ്ട് നിലംപൊത്തി.
ഒറ്റ നിമിഷം കൊണ്ട് നിലംപൊത്തി.
അഞ്ചു വർഷത്തെ പ്രണയം അവസാനിച്ചിരിക്കുന്നു.
ഇനി എത്രവേണമെങ്കിലും
എനിക്കവളെ പ്രണയിക്കാം..,
എനിക്കവളെ പ്രണയിക്കാം..,
ഇനി ഞങ്ങളെ ആരും വേദനിപ്പിക്കില്ല.....
ഞങ്ങളെ ആരും തടയില്ല...,
ഞങ്ങളെ ആരും തടയില്ല...,
ഞങ്ങളെ തമ്മിൽ പിരിക്കാൻ ഒരാൾക്കും കഴിയില്ല...,
ഇനിയവൾ
എന്റെ ഹൃദയത്തിനു സ്വന്തം....!
എന്റെ ഹൃദയത്തിനു സ്വന്തം....!
തുടർന്ന്.
എല്ലാം യാന്ത്രികമായിരുന്നു...,
എല്ലാം യാന്ത്രികമായിരുന്നു...,
അവളുടെ ശരീരം വഹിച്ച സ്ട്രെച്ചർ നിരങ്ങി നീങ്ങിയതോടെ ഞാനും അതോടൊപ്പം ചലിച്ചു..,
അവൾ ആംബുലൻസിലെക്കും,
ഞാൻ ടാക്സിയിലേക്കും..,
ഞാൻ ടാക്സിയിലേക്കും..,
തുടർന്നവളുടെ വീട്ടിലെക്ക്....,
സ്വന്തം വീടിന്റെ അകത്തള്ളത്തിൽ അവസാന ഉറക്കത്തിനായ് അവളെ കിടത്തി....!
സ്വന്തം വീടിന്റെ അകത്തള്ളത്തിൽ അവസാന ഉറക്കത്തിനായ് അവളെ കിടത്തി....!
അതെ മുറിയുടെ ഒരു മൂലയിൽ അവസാനക്കാഴ്ച്ച തേടി ഞാനും നിന്നു...,
അടുത്ത കുറച്ചു സമയത്തിനുള്ളിൽ മണ്ണിനടിയിൽ അന്ത്യവിശ്രമത്തിനായ് അവളെ ഒരുക്കും....!
അലമുറകൾ അവൾക്കു ചുറ്റും പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും എന്റെ മനസ്സ് കേൾക്കുന്നുണ്ടായിരുന്നില്ല...,
പകരം മറ്റൊന്ന് മനസ്സെന്നോട് പറഞ്ഞു നാളെ മുതൽ
ഏകാന്തതയുടെ തടവറയിലാണ്
നിന്റെ ജീവിതമെന്ന്....!
ഏകാന്തതയുടെ തടവറയിലാണ്
നിന്റെ ജീവിതമെന്ന്....!
ആരോക്കയോ ചേർന്ന്
അവിടെ അലമുറയിടുന്നവരുടെ
ഒച്ചയും അവരുടെ പ്രവർത്തികളേയും വകവെക്കാതെ അവളെ എടുത്തു പൊക്കി അന്ത്യകർമ്മങ്ങൾ നടത്താനായി മുറ്റത്തെത്തിച്ചു.,
അവിടെ അലമുറയിടുന്നവരുടെ
ഒച്ചയും അവരുടെ പ്രവർത്തികളേയും വകവെക്കാതെ അവളെ എടുത്തു പൊക്കി അന്ത്യകർമ്മങ്ങൾ നടത്താനായി മുറ്റത്തെത്തിച്ചു.,
എല്ലാം കണ്ട് ഒന്നിനും കഴിയാതെ ഞാനും...!
പാപപരിഹാരത്തിനും ആത്മാവിന്റെ നിത്യശാന്തിക്കുമായി പൂജാരി ചെല്ലിയ മന്ത്രങ്ങളൊന്നും തന്നെ എന്റെ ചെവിയിൽ കേട്ടില്ല....,
സമയം ചെല്ലുന്നു...,
ഇനി ഒരിക്കലും നേരിൽ കാണാനാവാത്ത വിധം ആ മുഖം മറക്കപ്പെടാൻ പോകുകയാണ്....,
ഇനി ഏതാനും നിമിഷങ്ങൾ കൂടി മാത്രം..,
അതു കഴിഞ്ഞാൽ പിന്നെ
ഒാർമ്മകളിൽ മാത്രമാണവൾ....!
അതു കഴിഞ്ഞാൽ പിന്നെ
ഒാർമ്മകളിൽ മാത്രമാണവൾ....!
നിമിഷങ്ങൾ കഴിഞ്ഞതും
മുഖവും മറക്കപ്പെട്ടു.....!
മുഖവും മറക്കപ്പെട്ടു.....!
ഉറ്റബന്ധുക്കളെല്ലാം കൂടി വീണ്ടും അവളെ താങ്ങിയെടുത്തു....,
വീട്ടുപ്പറമ്പിന്റെ ഒരറ്റത്ത് അവൾക്കിഷ്ടപ്പെട്ട ചെമ്പകപ്പൂമരത്തിന്റെ ചുവട്ടിൽ അവൾക്കായ് ഒരുക്കിയ വിശ്രമമുറിക്കരുകിലെക്ക് അവളെയും താങ്ങി നടന്നു...,
തുടർന്നവളെ
എല്ലാവരും ചേർന്നവിടെ ഇറക്കിവെച്ചു...,
എല്ലാവരും ചേർന്നവിടെ ഇറക്കിവെച്ചു...,
തുടർന്നെല്ലാവരും ഒരോ പിടി മണ്ണു വാരിയിട്ട് ചുറ്റും കൂടി നിന്നവർക്കായി മാറി കൊടുത്തു...,
കൂട്ടുക്കാരൻ കൈയ്യിൽ വെച്ചു തന്ന
ഒരു പിടി മണ്ണ് അവളുടെ ദേഹത്തേക്ക് ഞാനും വിതറി...!
ഒരു പിടി മണ്ണ് അവളുടെ ദേഹത്തേക്ക് ഞാനും വിതറി...!
എത്ര പെട്ടന്നാണ്
ആ കുഴി മൂടപ്പെട്ടത്....,
ആ കുഴി മൂടപ്പെട്ടത്....,
ഇനി ഒരിക്കലും വരാൻ സാധിച്ചില്ലെങ്കിലോ എന്നു കരുതിയാവണം എല്ലാം കഴിഞ്ഞ് എല്ലാവരും അവിടം വിട്ടൊഴിഞ്ഞിട്ടും കുറച്ചു നേരം കൂടി അവിടെ തന്നെ നിൽക്കാൻ എന്നെ തന്നെ പ്രേരിപ്പിച്ചത്....!
ഞാനും അവളും തനിച്ച് കുറച്ചു നേരം ഞങ്ങൾ തമ്മിലെ ഏറ്റവും ചെറിയ അകലത്തിൽ....!
ഇരുട്ടിനു കാഠിന്യം ഏറി വന്നു...,
ഞാൻ ഒാർക്കുകയായിരുന്നു....,
എല്ലാം അവസാനിച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു....!
എല്ലാം അവസാനിച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു....!
എന്റെ ഫോൺ ബെല്ലടിച്ചതോടെ സമയം രാത്രി പത്തു മണിയായെന്നു എനിക്കു മനസ്സിലായി...,
പഴയ ഒാർമ്മകളിൽ നിന്നു ഞാനുണർന്നു...,
ഭാര്യയുടെ ഫോണാണ്....!
അവൾക്കെല്ലാം അറിയാം
അതു കൊണ്ടു തന്നെ വിവാഹശേഷം കഴിഞ്ഞ എട്ടു വർഷങ്ങളായി
അതു കൊണ്ടു തന്നെ വിവാഹശേഷം കഴിഞ്ഞ എട്ടു വർഷങ്ങളായി
അവളുടെ ഒാർമ്മദിവസത്തിന്റെ അന്ന്
രാത്രി പത്തു മണി വരെ
എന്റെ ഭാര്യയെന്നെ ഒരു തരത്തിലും ശല്യപ്പെടുത്താറില്ല...!
രാത്രി പത്തു മണി വരെ
എന്റെ ഭാര്യയെന്നെ ഒരു തരത്തിലും ശല്യപ്പെടുത്താറില്ല...!
ആ ദിവസം പൂർണ്ണമായും
പഴയഅവൾക്കു വേണ്ടി
എന്റെ ഭാര്യ എനിക്കു വിട്ടു തരാറുണ്ട്....,
പഴയഅവൾക്കു വേണ്ടി
എന്റെ ഭാര്യ എനിക്കു വിട്ടു തരാറുണ്ട്....,
അവൾക്കറിയാം...,
നമ്മളെ സ്നേഹിച്ചവരെക്കാൾ
നമ്മൾ സ്നേഹിച്ചവർ
അത്ര പെട്ടന്നൊന്നും നമ്മുക്കുള്ളിൽ നിന്നു വിട്ടു പോവില്ലാന്ന്.."
നമ്മൾ സ്നേഹിച്ചവർ
അത്ര പെട്ടന്നൊന്നും നമ്മുക്കുള്ളിൽ നിന്നു വിട്ടു പോവില്ലാന്ന്.."
കാരണം..,
ഏറ്റവും വലിയ സ്നേഹം എന്നു പറയുന്നത്
ഒാർമ്മകൾ തന്നെയാണ്....!
ഒാർമ്മകൾ തന്നെയാണ്....!
തുടർന്ന്
ഒാർമ്മകളെ വിട്ട്
ഭാര്യയുടെ ഫോണെടുത്ത്
ഇപ്പോൾ വരാമെന്നു പറഞ്ഞു
ഞാൻ ഫോൺ വെച്ചു...!
ഒാർമ്മകളെ വിട്ട്
ഭാര്യയുടെ ഫോണെടുത്ത്
ഇപ്പോൾ വരാമെന്നു പറഞ്ഞു
ഞാൻ ഫോൺ വെച്ചു...!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക