Slider

ഭർത്താവാണ് വന്നിരിക്കുന്നത്.

0
Image may contain: 1 person, smiling, closeup

അടുക്കളയിൽ തിരക്കിട്ട് പണിചെയ്യുമ്പോളാണ് കാറിന്റെ നീട്ടിയുള്ള ഹോണടി.ഭർത്താവാണ് വന്നിരിക്കുന്നത്. ഞാൻ വേഗം നനഞ്ഞ കൈ രണ്ടും ചുരിദാറിന്റെ വശങ്ങളിൽ തുടച്ചുകൊണ്ട് ഉമ്മറവാതിൽ തുറന്ന് മുറ്റത്തെത്തി ഗെയ്റ്റും തുറന്നുപിടിച്ചു ചിരിച്ച മുഖവുമായങ്ങു നിന്നു. കാറ് പോർച്ചിലേക്ക് കയറ്റിയിട്ട് ചെറു ചിരിയുമായി ഇറങ്ങിവന്നു.കയ്യിലിരുന്ന കവർ എന്റെ നേരെനീട്ടി പച്ചക്കറിയാണ്..വാങ്ങിനോക്കിയപ്പോൾ തക്കാളിയില്ല. തക്കാളി മേടിച്ചില്ലേ ചേട്ടാ.... വീട്ടമ്മയുടെ വേവലാതിയോടെ ഉള്ള ചോദ്യമായി പോയി. അതുമനസിലാക്കിചേട്ടൻ പറഞ്ഞു .. ഇല്ലാ തക്കാളിക്ക് കിലോ 60 രൂപ. എല്ലാത്തിനും അന്യയവിലയാ.എന്തുചെയ്യാൻ സഹിക്കുക തന്നേ..
അങ്ങനെ പറഞ്ഞുകൊണ്ട് ഞങ്ങൾ വീടിനുള്ളിലേയ്ക്ക് കയറി.അപ്പോൾ ചേട്ടൻ എന്താ ഇവിടെയൊരു വല്ലാത്ത മണം.. എന്ത് മണം ഞാൻ ചോദിച്ചു..ആ എന്തോരു മണം.
ഓ... അതോ, അത് ചാള വറുത്ത മണമല്ലേ..
എന്ത് വൃത്തികെട്ട മണമാണ് എന്ന് പറഞ്ഞുകൊണ്ട് ഷർട്ടുപോലും മാറാതെ റൂം സ്പ്രേ എടുത്തങ്ങടിച്ചു വീടുമുഴുവൻ. ബാത്‌റൂമിൽ വരെ.. എന്നിട്ട് നീട്ടുനിവർന്നു കട്ടിലിൽ കയറി കിടന്നു. ഈ ചാള മേടിക്കരുതെന്ന്‌ എത്ര പ്രാവശ്യം പറഞ്ഞിടുണ്ട് നിന്നോട്.. എന്നാലും അവളനുസരിക്കില്ല..
അതല്ല ചേട്ടാ.. ഇന്ന് മീൻക്കാരന്റെ കൈയിൽ നല്ല നാടൻ ചാള കണ്ടപ്പോ കൊതിതോന്നി അതാ മേടിച്ചേ.. അല്ലാതെ അനുസരണ ഇല്ലാഞ്ഞിട്ടല്ല. ഞാൻ വ്യസനപൂർവ്വം പറഞ്ഞു.
ആ പോട്ടേ.. വേറെന്താ കറി . ?
സാമ്പാറും , അച്ചിങ്ങ ഉലത്തീതും പിന്നെ ചാള കറിയുമുണ്ട്. (വറത്തത് കൂടാതെ നല്ല കൊടംപുളി ഇട്ടു കറിയും വച്ചിരുന്നു. ) വേറേ പുളിയുള്ള കറിയൊന്നുമില്ലേ.
അതുപിന്നെ..
ഞാൻ വേഗം അടുക്കളയിലേക്കോടി സമയം ഒന്നര ആകുന്നു. പെട്ടന്ന് തന്നെ തേങ്ങയും, ഉള്ളിയും, ഇഞ്ചിയും, വറ്റൽമുളക്‌ , വാളൻപുളിയും, ഉപ്പും കൂടിവെച്ചൊരു ചമ്മന്തി അരച്ചു. അപ്പോൾ പുളിയുള്ള കറിയുമായി. ചേട്ടന് പുളിയുള്ള കറി വേണം ഊണു കഴിക്കാൻ. ഇന്ന് ചാളക്കാറിയാ കൊഴപ്പിച്ചേ.. എന്തായാലും ഭക്ഷണം വിളമ്പി. ഒപ്പം എന്റെ ചാളക്കറിയും വറുത്തതും അൽപം മാറ്റി മേശയിൽ വെച്ചു. ഞാൻ ചമ്മന്തിയും ചാള വറുത്തതും സാമ്പാറും എടുത്തു. എന്നിട്ട് പതിവുപോലെ T V ഓണാക്കി അതിന് മുമ്പിലിരുന്ന് തീറ്റയും തുടങ്ങി.
അങ്ങനെ തീറ്റകഴിഞ്ഞു.. ചേട്ടൻ ആദ്യം എഴുനേറ്റു. ഞാൻ ചാള മുള്ളിനെ സ്നേഹിച്ചു കുറച്ചുനേരം കൂടി ഇരുന്നു.. അവസാനം പത്രം എടുത്തുവയ്ക്കാൻ നേരം വെറുതേ അവഗണിക്കപ്പെട്ട മീൻ ചട്ടിയിലേയ്ക്കൊന്നു നോക്കി. ചേട്ടന്റെ വേസ്റ്റ് പാത്രത്തിലെ മുള്ള് എന്നെയും നോക്കി. കറിച്ചട്ടിയിൽ ചാള കറി കുറച്ചു ബാക്കിയുണ്ട്. വറുത്തത് ഒന്നുപോലും ബാക്കിയില്ല.. ചമ്മന്തി എന്നെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടില്ലന്നു നടിച്ചു. എന്നാലും എന്റെ ചേട്ടാ....
എന്താരുന്നു ഇവിടെ..
നാടൻ ചാള ആയതുകൊണ്ടാവും നല്ല രുചി ഉണ്ടാരുന്നു.. ഒരു ഇളിഭ്യ ചിരിയോടെ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തലയൊന്നു കുലുക്കി. എന്റെ പൊന്നോ എന്താരുന്നിവിടെ..സ്പ്രേ അടിക്കുന്നു അതും മുല്ലപ്പൂവിന്റെ മണമുള്ളത്. എന്നിട്ട്
ഇപ്പോഴത്തെ അവസ്ഥ യോ ചാള മണവും മുല്ലപ്പൂ മണവും ചേർന്നുള്ള വൃത്തി കെട്ട നാറ്റം. ആ ചാള മണം എത്രയോ നല്ലതാരുന്നല്ലേ ചേട്ടാ... കനപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ പത്രവും പെറുക്കി അടുക്കളയിലേയ്ക്ക് പോയി..
(ഇങ്ങനെയും ഉണ്ടല്ലോ ആൾക്കാർ കുറ്റം പറയുകയും അത് ഉപയോഗിക്കയും ചെയ്യുന്നവർ )
----------------------------------------------------
ജോളി വർഗ്ഗിസ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo